Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു; വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്ദുൾ മജീദ് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ളയാൾ; മെഡിക്കൽ കോളേജിലേക്ക് ബുധനാഴ്ച മാറ്റിയത് രോഗം മൂർച്ഛിച്ചതോടെ; ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു; മലപ്പുറത്ത് ഇന്ന് 10പേർക്ക് കോവിഡ്

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു; വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്ദുൾ മജീദ് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ളയാൾ;  മെഡിക്കൽ കോളേജിലേക്ക് ബുധനാഴ്ച മാറ്റിയത് രോഗം മൂർച്ഛിച്ചതോടെ; ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു; മലപ്പുറത്ത് ഇന്ന് 10പേർക്ക് കോവിഡ്

ജംഷാദ് മലപ്പുറം


മലപ്പുറം: മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ള അബ്ദുൾ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു വളാഞ്ചേരി കാട്ടിപ്പരുത്തി മുള്ളൻ മട താമസികന്ന കല്ലുംപുറത്തുകൊട്ടിലിങ്ങൾ മജീദ് (57) ആണ് മരിച്ചത്. ഭാര്യ സുഹറ. പിതാവ്: മുഹമ്മദ്, വീരാ ഉമ്മ.മക്കൾ: ഫാരിസ്,മുൻഷിഫ് ,സവാദ് , സുൽഫത്ത് ,നുസ്റത്ത് . മരുമക്കൾ:മുസ്തഫ,ഹസ്സൻ,റസീന

ന്യൂമോണിയ ബാധിച്ച് ഇന്നലെയാണ് അബ്ദുൾ മജീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ള അബ്ദുൾ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. മറ്റ് കോവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേ സമയം മപ്പുറം ജില്ലയിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

കോഴിക്കോട് വൈറസ് ബാധ സ്ഥിരീകരിച്ച ബന്ധുവുമായി സമ്പർക്കമുണ്ടായ കീഴുപറമ്പ് വാലില്ലാപ്പുഴ സ്വദേശിയായ മൂന്നര വയസുകാരൻ, മെയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കൽപകഞ്ചേരി മാമ്പ്ര സ്വദേശിയുടെ മാതാവ് 65 വയസ്സുകാരി, തെന്നല അറക്കലിൽ താമസിക്കുന്ന സേലം സ്വദേശിനി 40 വയസുകാരി, തെന്നല പൂക്കിപ്പറമ്പ് സ്വദേശി 36 കാരൻ, തെന്നല കുറ്റിപ്പാല സ്വദേശി 26 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരിൽ തെന്നല സ്വദേശികളെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനക്ക് വിധേയരാക്കിയതായിരുന്നു.

മെയ് 22 ന് സ്വകാര്യ വാഹനത്തിൽ ബംഗളൂരുവിൽ നിന്നെത്തിയ വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശിനി 22 വയസുകാരി, മെയ് 13 ന് മുംബൈയിൽ നിന്ന് സ്വകാര്യ ബസിൽ നാട്ടിലെത്തിയ എടരിക്കോട് കുറ്റിപ്പാല സ്വദേശി 35 കാരൻ, ജൂൺ ആറിന് ഷിമോഗയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ തിരിച്ചെത്തിയ ചെമ്മാട് കറുമ്പിൽ സ്വദേശിനി ഗർഭിണിയായ 25 വയസുകാരി, മെയ് 31 ന് റിയാദിൽ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയ എടക്കര പായിമ്പാടത്ത് സ്വദേശി 45 കാരൻ, മെയ് 29 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ഒഴൂർ ഓമച്ചപ്പുഴ സ്വദേശി 34 കാരൻ എന്നിവർക്കുമാണ് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP