Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് അസി.കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു; വ്യാഴാഴ്ച വൈകിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ മുമ്പാകെ ചുമതല ഏറ്റെടുത്തത് രണ്ടാഴ്ചത്തെ ക്വാറന്റൈന് ശേഷം; കോവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമെന്ന് ശ്രീധന്യ

കോഴിക്കോട് അസി.കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു; വ്യാഴാഴ്ച വൈകിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ മുമ്പാകെ ചുമതല ഏറ്റെടുത്തത് രണ്ടാഴ്ചത്തെ ക്വാറന്റൈന് ശേഷം; കോവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമെന്ന് ശ്രീധന്യ

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ്. ഇന്ന് വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ മുൻപാകെയാണ് ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു. കോവിഡ് കാലത്ത് ചുമതലയേൽക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്ന് ശ്രീധന്യ പറഞ്ഞു. ഭരണരംഗത്തെ കുറിച്ച് കൂടുതൽ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും.

കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. ഞാൻ പഠിച്ചതും എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങൾ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാർഥയോടെ അതൊക്കെ ചെയ്യും. 2016ൽ ട്രൈബൽ ഡിപ്പാർട്ട്മെന്റ്മായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവിൽ സർവീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കലക്ടറായിരുന്ന, നിലവിൽ കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങൾ വളർത്തിയത്. അദേഹത്തിന്റെ കീഴിൽ ജോലിചെയ്യാൻ കഴിയുന്നത് വലിയ സന്തോഷമാണ് നൽകുന്നത് ശ്രീധന്യ സുരേഷ് പറഞ്ഞു.എട്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐഎഎസ് നേട്ടമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു പറഞ്ഞു. പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്ന് പൊരുതിനേടിയ ശ്രീധന്യയുടെ നേടിയ വിജയത്തിൽ തന്റെ സന്തോഷത്തിന് അതിരില്ലായെന്നും ജില്ലാ കലക്ടർ പറഞ്ഞു.

കേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് സിവിൽ സർവീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്. തരിയോട് നിർമല ഹൈസ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്ദര ബിരുദം പൂർത്തിയാക്കിയശേഷമാണ് സിവിൽ സർവീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലായിരുന്നു ശ്രീധന്യയ്ക്ക് സിവിൽ സർവീസ് ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP