Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐ.ഐ.എസ്.സിയും രണ്ടാമത് ജെഎൻയുവും; നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐ.ഐ.എസ്.സിയും രണ്ടാമത് ജെഎൻയുവും; നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് പുറത്തുവിട്ട രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐ.ഐ.എസ്.സിയും രണ്ടാം സ്ഥാനത്ത് ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയും. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) ആണ് ഈ വർഷത്തെ പട്ടിക പുറത്തുവിട്ടത്.

രാജ്യത്തെ ഏറ്റവും മികച്ച കോളജായി മിരാന്റ കോളജ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ലേഡി ശ്രീറാം കോളജ് ഫോർ വുമൺ, സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐ.ഐ.എം അഹമ്മദബാദിനെയാണ് മികച്ച ബിസിനസ് സ്‌കൂളായി തെരഞ്ഞെടുത്തത്. ഐ.ഐ.എം ബാംഗ്ലൂർ, ഐ.ഐ.എം കൊൽക്കത്ത എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മികച്ച എഞ്ചിനിംയറിങ് കോളെജുകളായി ഒന്നാം സ്ഥാനത്ത് മദ്രാസ് ഐ.ഐ.ടിയാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഐ.ഐ.എസ്.സി ബാംഗ്ലൂരും മൂന്നാം സ്ഥാനത്ത് ഡൽഹി ഐ.ഐ.ടിയും സ്ഥാനം പിടിച്ചു.

ഡൽഹി ജാമിയ ഹംദാർദ് കോളജാണ് മികച്ച ഫാർമസി കോളെജ്. രണ്ടാംസ്ഥാനത്ത് പഞ്ചാബ് യൂണിവേഴ്സിറ്റിയും ദി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ച് മൂന്നാം സ്ഥാനവും നേടി പട്ടികയിലുണ്ട്. ഡൽഹി എ.ഐ.ഐ.എം.എസ് ആണ് മെഡിക്കൽ കോളജുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ചണ്ടീഗഡ് പി.ജി.ഐ, വെല്ലൂർ സി.എം.സി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP