Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാറിയ കാലത്തെ സൗദി സ്ത്രീ ജീവിതങ്ങൾ; സൗദി അറേബ്യയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് സീരീസ് റിലീസ് ചെയ്തു; വിസ്‌പേർസ് ചർച്ചയാകുന്നത് ഇങ്ങനെ

മാറിയ കാലത്തെ സൗദി സ്ത്രീ ജീവിതങ്ങൾ; സൗദി അറേബ്യയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് സീരീസ് റിലീസ് ചെയ്തു; വിസ്‌പേർസ് ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനൽ സീരീസ് വിസ്‌പേർസ് റിലീസ് ചെയ്തു. ഭാര്യയായും അമ്മയായും മാത്രം സൗദി സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന സ്റ്റീരിയോടൈപ്പിൽ നിന്നും വ്യത്യസ്തമാണ് വിസ്‌പേർസിലെ സ്ത്രീകളെ അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ മാറിയ സാഹചര്യങ്ങളിലൂടെയാണ് കഥ പുരോ​ഗമിക്കുന്നത്. ഒരു കുടുംബത്തിന്റെ കഥയാണ് വിസ്‌പേർസ് പറയുന്നത്. കുടുംബത്തിലെ ഗൃഹനാഥനായ ഹസ്സൻ മരണപ്പെടുന്നതോടെയാണ് കഥ തുടങ്ങുന്നത്. തന്റെ കമ്പനി പുതുതായി നിർമ്മിച്ച ആപ്പ് ലോഞ്ച് ചെയ്യാനിരിക്കെയാണ് ഇദ്ദേഹം മരിക്കുന്നത്. ഹസ്സന്റെ മരണത്തിനു ശേഷം നടക്കുന്ന സംഭവങ്ങൾ കുടുംബത്തിലെ മറ്റു സ്ത്രീകൾ എങ്ങനെയാണ് നോക്കുന്നക്കാണുന്നത് എന്നതിൽ സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സൗദി അറേബ്യൻ ഫിലിം മേക്കർ ഹന അലൊമെയർ ആണ് സീരീസിന്റെ തിരക്കഥാരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എട്ട് എപ്പിസോഡുകളുള്ള ഈ സൈക്കോളജിക്കൽ ത്രില്ലർ റിലീസിനു മുമ്പേ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഒരു സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ സൗദി സ്ത്രീകളെ ഇതുവരെ സ്‌ക്രീനിൽ പ്രതിനിധാനം ചെയ്തതിൽ നിന്നും വ്യത്യസ്തമായാണ് അവതരിപ്പിച്ചിക്കുന്നത് എന്നാണ് സംവിധായിക അവകാശപ്പെടുന്നത്. അതേ സമയം സീരീസ് ഒരു സ്ത്രീ കേന്ദ്രീകൃത കഥയല്ല പറയുന്നത്. ഇന്നത്തെ സൗദിയുടെ സാഹചര്യങ്ങളിലൂന്നിയാണ് കഥ മുന്നേറുന്നത്.

‘ പ്രൊജക്ട് തുടങ്ങിയ സമയത്ത് എന്നെ അവരെങ്ങനെയാണോ അതേ പോലെ അവതരിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു. കാരണം ഞാൻ യഥാർത്ഥത്തിൽ കാണുന്നതതാണ്. പക്ഷെ അങ്ങനെയല്ല ടിവി ഷോകളിലും സിനിമകളിലും അവരെ ചിത്രീകരിക്കുന്നത്,’ അലൊമെയർ അറബ് ന്യൂസിനോട് പറഞ്ഞു.‘ സൗദി സ്ത്രീകളുടെ പ്രതിഛായ എന്നെ സംബന്ധിച്ച് അന്താരാഷ്ട്ര പ്രേക്ഷകർക്കൊപ്പം തന്നെ സൗദി മീഡിയയയിലും പ്രാധാന്യമർഹിക്കുന്നതാണ്. സ്ത്രീ കഥാപാത്രങ്ങൾ പരമ്പരാഗതമായിപോവുകയാണ്. അവ പുരോഗമനപരമല്ല.വിസ്‌പേർസിൽ ഗ്രാഫിക് ഡിസൈനറുണ്ട്, ആർട്ടിസ്റ്റും ജേർണലിസ്റ്റും ഉണ്ട്,’ സംവിധായിക പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP