Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടു ദിവസമായി പുതിയ രോഗികളുടെ എണ്ണം വളരെക്കുറവ്; കോവിഡ് മുക്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് അയർലന്റും

രണ്ടു ദിവസമായി പുതിയ രോഗികളുടെ എണ്ണം വളരെക്കുറവ്; കോവിഡ് മുക്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് അയർലന്റും

സ്വന്തം ലേഖകൻ

അയർലന്റ് കോവിഡ് മുക്തമാകുവാൻ പോകുന്നുവെന്ന് സൂചനകൾ. കഴിഞ്ഞ രണ്ടു ദിവസമായി വളരെ കുറവ് പുതിയ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ ന്യൂസിലൻഡിനു പിന്നാലെ കോവിഡ് വ്യാപനം നിലച്ച രാജ്യത്തിന്റെ പട്ടികയിലേക്ക് അയർലന്റും ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രാജ്യം ഏർപ്പെടുത്തിയ പൊതു ലോക്ക്ഡൗണിനു ഭാഗികമായ ഇളവുകൾ നൽകിയിട്ടും രോഗികളുടെ എണ്ണത്തിൽ വർധനയില്ലെന്നത് പ്രതീക്ഷ നൽകുന്ന വസ്തുതയാണ്. ഗതാഗതനിയന്ത്രണം ഭാഗികമായി പിൻവലിച്ചതോടെ താജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയാണ്. വ്യാപാരസ്ഥാപനങ്ങൾ നിബന്ധനകളോടെ തുറക്കാൻ തുടങ്ങിയിട്ടുണ്ട്. ദേവാലയങ്ങൾ 28നുശേഷം തുറന്ന് തിരുക്കർമങ്ങൾ തുടങ്ങും. വിവാഹങ്ങൾ ജൂലൈ 25നുശേഷം നടത്താം. ചടങ്ങുകളിൽ ജനപങ്കാളിത്തം പരിമിതമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP