Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാർട്ടേഡ് ഫ്ളൈറ്റിലായി 2000-ലേറെ പേരെ നാട്ടിലെത്തിച്ച് സൗദി കമ്പനി എക്സ്പെർടീസ്; മിഡിൽ ഈസ്റ്റിൽ നിന്ന് ഒരു സ്വകാര്യകമ്പനി നടത്തുന്ന ഏറ്റവും വലിയ റിപാട്രിയേഷൻ; ഫ്‌ളൈറ്റുകൾ ജൂൺ 11 വരെ

ചാർട്ടേഡ് ഫ്ളൈറ്റിലായി 2000-ലേറെ പേരെ നാട്ടിലെത്തിച്ച് സൗദി കമ്പനി എക്സ്പെർടീസ്; മിഡിൽ ഈസ്റ്റിൽ നിന്ന് ഒരു സ്വകാര്യകമ്പനി നടത്തുന്ന ഏറ്റവും വലിയ റിപാട്രിയേഷൻ; ഫ്‌ളൈറ്റുകൾ ജൂൺ 11 വരെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അടിയന്തര സാഹചര്യങ്ങളുള്ള 2000-ത്തിലേറെ വരുന്ന ജീവനക്കാരെയും കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കുന്ന ഏറ്റവും വലിയ കോവിഡ്കാല 12 ചാർട്ടേഡ് ഓപ്പറേഷനുമായി സൗദി അറേബ്യയിലെ ജുബൈൽ ആസ്ഥാനമായുള്ള എക്സപെർടീസ് കോൺട്രാക്റ്റിങ്. കമ്പനിയുടെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന 10,000-ത്തിലധികം വരുന്ന ജീവനക്കാരിൽ അടിയന്തര ആവശ്യങ്ങളുള്ള 2000-ലേറെപ്പേരെയാണ് ഗൾഫ് എയറിന്റെ പന്ത്രണ്ട് ഫ്ളൈറ്റുകൾ ചാർട്ടർ ചെയ്ത് കമ്പനി നാട്ടിലെത്തിക്കുന്നത്. ഇതിൽ ഒമ്പത് ഫ്ളൈറ്റുകൾ ഇന്ത്യയിലേയ്ക്കും മൂന്നെണ്ണം മറ്റു രാജ്യങ്ങളിലേയ്ക്കുമാണെന്ന് എക്സപെർടീസ് കോൺട്രാക്റ്റിങ് ഡയറക്ടർ കെ എസ് ഷെയ്ഖ് പറഞ്ഞു. ആദ്യ രണ്ട് ഫ്ളൈറ്റുകൾ ജൂൺ 5ന് ചെന്നൈയിലും ഹൈദ്രാബാദിലുമെത്തി. ജൂൺ 6-ന് മറ്റ് രണ്ടു ഫ്ളൈറ്റുകൾ അഹമ്മദാബാദിലും ഡൽഹിയിലും എത്തിയപ്പോൾ ജൂൺ ഏഴിന് മംഗലാപുരം, ചെന്നൈ ഫ്ളൈറ്റുകളും ജൂൺ 8-ന് മറ്റൊരു ഡൽഹി ഫ്ളൈറ്റുമെത്തി. ജൂൺ 10-നാണ് കൊച്ചിയിലേക്കുള്ള ഫ്ളൈറ്റെത്തിയത്. മംഗലാപുരത്തേയ്ക്കുള്ള രണ്ടാമത്തെ ഫ്ളൈറ്റ് ജൂൺ 11-നുമെത്തും. കൊച്ചിക്കുള്ള ഫ്ളൈറ്റിൽ 187 യാത്രക്കാരാണുണ്ടായിരുന്നത്.

മാർച്ച് മാസം പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടർന്ന് മിക്കവാറും എല്ലാ ലോകരാജ്യങ്ങളും അതിർത്തികൾ അടച്ചിരുന്നു. ഇതേത്തുടർന്ന് വിവിധ അടിയന്തരസാഹചര്യങ്ങളിലുണ്ടായിരുന്ന കുടിയേറ്റ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഏറെ മാനസിക സമ്മർദ്ദത്തിലായെന്നും ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു വരുന്ന ഏഷ്യക്കാരാണ് ഇക്കാര്യത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടതെന്നും കെ എസ് ഷെയ്ഖ് ചൂണ്ടിക്കാണിച്ചു. ഇത് പരിഗണിച്ചാണ് എക്സ്പെർടീസിലെ ജീവനക്കാരിലും കുടുംബാംഗങ്ങളിലും പെട്ട ഗർഭിണികൾ, കുട്ടികൾ, 50 വയസ്സിനു മേൽ പ്രായമുള്ളവർ എന്നിവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കമ്പനി ഏറ്റെടുത്തത്.

ഇതേത്തുടർന്ന് വിശദമായ പദ്ധതിയാണ് കമ്പനി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള വിവിധ വകുപ്പുകളുടെ അനുമതികൾ ലഭിക്കാൻ ഏതാണ്ട് ഒരു മാസത്തോളമെടുത്തു. തുടർന്നാണ് ഇത്തരത്തിൽപ്പെട്ട ഏറ്റവും വലിയ ഓപ്പറേഷന് കളമൊരുങ്ങിയത്. ഗൾഫ് എയറിന്റെ 12 ഫ്ളൈറ്റുകളാണ് കമ്പനി ചാർട്ടർ ചെയ്തത്. ഈ ചെലവിനു പുറമെ യാത്രക്കാർക്കും വിമാനജീവനക്കാർക്കുമുള്ള ക്വാറന്റൈൻ ചെലവുകളും കമ്പനി തന്നെ പൂർണമായും വഹിക്കുകയാണെന്ന് കെ എസ് ഷെയ്ഖ് പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാം നഗരത്തിൽ നിന്നാണ് ഫ്ളൈറ്റുകളെത്തുന്നത്. ആദ്യ രണ്ട് ഫ്ളൈറ്റുകൾ ജൂൺ 5ന് ചെന്നൈയിലും ഹൈദ്രാബാദിലുമെത്തി. അഹമ്മദാബാദ്, ഡൽഹി (ജൂൺ 6), മംഗലാപുരം, ചെന്നൈ (ജൂൺ 7), ഡൽഹി (ജൂൺ 8), കൊച്ചി (ജൂൺ 10), മംഗലാപുരം (ജൂൺ 11) എന്നിങ്ങനെയാണ് തുടർന്നുള്ള മറ്റ് ഫ്ളൈറ്റുകളെത്തുക. കൊച്ചിക്കുള്ള ഫ്ളൈറ്റിൽ 187 യാത്രക്കാരാണുണ്ടാവുക.

ഈ ബൃഹദ് ഓപ്പറേഷനുമായി സഹകരിച്ച സൗദി സർക്കാർ മന്ത്രാലയങ്ങൾ, ഇന്ത്യ ഉൾപ്പെടെയുള്ള ഉപഭൂഖണ്ഡത്തിലെ വിവിധ സർക്കാർ മന്ത്രാലയങ്ങൾ, കർണാടക സർക്കാർ എന്നിവർക്ക് ഷെയ്ഖ് നന്ദി രേഖപ്പെടുത്തി. ആവശ്യമെങ്കിൽ തുടർന്നും ഇത്തരം ചാർട്ടേഡ് ഫ്ളൈറ്റുകൾ നടത്താൻ കമ്പനി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വിവിധ നാടുകളിൽ എത്തിക്കുന്നവരെ കോവിഡ്ഭീഷണി അവസാനിച്ചാൽ തിരിച്ച് കമ്പനിച്ചെലവിൽത്തന്നെ സൗദി അറേബ്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ പെട്രോകെമിക്കകൽ, ഹെവി എക്വിപ്മെന്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എക്സ്പെർടീസിന്റെ പ്രൊമോട്ടർമാർ മംഗലാപുരം സ്വദേശികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP