Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി; തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിൽ 50 ശതമാനം സീറ്റുകൾ ഒബിസി വിഭാഗങ്ങൾക്ക് വേണമെന്ന ഹർജി സ്വീകരിച്ചില്ല

സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി; തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിൽ 50 ശതമാനം സീറ്റുകൾ ഒബിസി വിഭാഗങ്ങൾക്ക് വേണമെന്ന ഹർജി സ്വീകരിച്ചില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംവരണത്തിനുള്ള അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് സംവരണം സംബന്ധിച്ച് സുപ്രധാന പരാമർശം നടത്തിയത്. തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. ഒബിസി വിഭാഗക്കാർക്ക് സംവരണം നിഷേധിച്ചത് മൗലികാവകാശ നിഷേധമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹർജി സ്വീകരിച്ചില്ല. ഹർജി പിൻവലിക്കാനും ഇതുമായി ബന്ധപ്പെട്ട പരാതിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.

സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി കരുതാനാവില്ലെന്ന് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതുക്കൊണ്ട് ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ഒബിസി വിദ്യാർത്ഥികൾക്കായി സീറ്റുകൾ നീക്കിവെക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹർജികളിൽ ആരോപിച്ചിരുന്നു. 50 ശതമാനം സീറ്റുകൾ ഒബിസി വിഭാഗങ്ങൾക്കായി നീക്കിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ, ഡിഎംകെ തുടങ്ങിയ പാർട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP