Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐശ്വര്യ റായിയെ പോലെ ഉണ്ടല്ലോ എന്ന് പറഞ്ഞത് കോളജിലെ സീനിയർ; അത്യാവശ്യം ടിക്ക് ടോക്ക് വീഡിയോ ചെയ്ത് വന്നിരുന്ന സമയത്ത് ഐശ്വര്യ റായ് പരീക്ഷണം തുടങ്ങി; കണ്ട്‌കൊണ്ടോൻ കണ്ട്‌കൊണ്ടേൻ' ചിത്രത്തിലെ രംഗം ഹിറ്റായതോടെ ടിക്ക് ടോക്കിൽ ആരാധകർ ഏറി; ഫോളോവേഴ്‌സ് 12 ലക്ഷം കടന്നത് വിശ്വസിക്കാൻ കഴിയുന്നില്ല; മോഹിപ്പിക്കുന്ന മിഴികളും ലോകസുന്ദരിയുടെ രൂപസാദൃശ്യവുമായി ടിക്ക് ടോക്കിൽ നിറയുന്ന പെൺകുട്ടി ഇവിടുണ്ട്; തൊടുപുഴക്കാരി അമൃത മനസ് തുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:ഇരുവർ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് പിന്നീട് മോഹിപ്പിക്കുന്ന നീലകണ്ണുകൾ കൊണ്ട് ലോകം മുഴുവൻ കീഴടക്കിയ സൗന്ദര്യ രാജ്ഞിയാണ് ഐശ്വര്യ റായ്. കാലമെത്ര കഴിഞ്ഞാലും ഐശ്വര്യക്ക് ആരാധകർ ഏറെയാണ്. ലോകസുന്ദരിപട്ടം കിട്ടിയ ഇന്ത്യയുടെ ബ്യൂട്ടി ഗേളിനെ അനുകരിച്ച് ടിക്ക്‌ടോക്കിൽ ശ്രദ്ധേയമായി മാറുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പെൺകുട്ടി.

തൊടുപുഴക്കാരി അമൃതയായിരുന്നു ടിക്ക് ടോക്കിലെ ആ വൈറൽ താരം. ഐശ്വര്യ റായ് അഭിനയിച്ച 'കണ്ട്‌കൊണ്ടേൻ കണ്ട്‌കൊണ്ടേൻ' എന്ന ചിത്രത്തിലെ ഒരു രംഗം ആസ്പദമാക്കിയുള്ള ടിക് ടോക് വീഡിയോയിലൂടെയാണ് ഐശ്വര്യയെന്ന് വിളിപ്പേരുള്ള അമൃത സജു താരമായത്.

ഇപ്പോൾ വൈറലായ വീഡിയോയെകുറിച്ചും ടിക്ക് ടോക്കിൽ തനിക്ക് ലഭിച്ച ആരാധക പിന്തുണയെ കുറിച്ചും മനസ് തുറക്കുകയാണ് അമൃത. അത്യാവശ്യം ടിക് ടോക് വീഡിയോകൾ ഒക്കെ ചെയ്ത് നിൽക്കുന്ന സമയത്ത് കോളേജിലെ സീനിയർ ആണ് കണ്ടാൽ ഐശ്വര്യ റായിയെ പോലെ ഉണ്ടല്ലോ എന്ന് പറഞ്ഞതെന്നാണ് അമൃത പറയുന്നത്. പിന്നീട് അത്തരം വീഡിയോകൾ മാത്രം ചെയ്യാൻ പരാമാവധി ശ്രമിച്ചു.

പിന്നെ അത്തരം വീഡിയോകളിൽ ശ്രദ്ധിക്കാൻ തുടങ്ങി. ഇത്രയും ഫെയ്മസ് ആകുമെന്നൊന്നും കരുതിയിയിരുന്നില്ല. വീഡിയോ വൻ ഹിറ്റായെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ദിവസങ്ങൾക്കുള്ളിൽ ഫോളോവേഴ്‌സ് 12 ലക്ഷത്തിലെത്തി. ഇത്രയും വൈറലായത്, സത്യത്തിൽ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അനിയത്തി അപർണയാണ് എന്റെ ക്യാമറ പേഴ്‌സൺ. ചില വീഡിയോകൾ ചെയ്തപ്പോൾ അവളും പറഞ്ഞു ചില ആംഗിളുകളിൽ ഐശ്വര്യ റായിയെപ്പോലെ തോന്നുന്നുണ്ടെന്ന്. അങ്ങനെയാണ് കൂടുതൽ ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചത്.

എന്റേതും നിങ്ങളുടേതുപോലെ സാധാരണ കണ്ണുകൾ തന്നെയാണ്. പിന്നെ വീഡിയോസ് ചെയ്യുമ്പോൾ പെർഫെക്ഷൻ കിട്ടാൻ വേണ്ടി ലെൻസ് ഉപയോഗിക്കും. ഐശ്വര്യ റായുടെ ഹൈലൈറ്റ് ആണല്ലോ കണ്ണുകൾ. നമ്മളായിട്ട് കുറയ്ക്കണ്ട എന്നു കരുതിയെന്നാണ് താരത്തിന്റെ മറുപടി. വീഡിയോകൾ വൈറലായതോടെ ഫോണിനും എനിക്കും റസ്റ്റില്ലാതായി എന്നു പറയാം. ഒത്തിരിപ്പേർ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നു. ഇന്റർവ്യൂവിന് വരുന്നു.

അതേസമയം ടിക് ടോക് കമന്റ് ബോക്‌സ് യുദ്ധക്കളമായിത്തീർന്നിരിക്കുകയാണെന്നും അമൃത പറയുന്നു.കുറച്ച് പരസ്യങ്ങളിലും സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്ത പിക്കാസോ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ആ സിനിമയിൽ തന്നെ കണ്ടാൽ തിരിച്ചറിയുകപോലുമില്ലെന്ന് അമൃത പറയുന്നു. ടിക് ടോക്കിൽ മികച്ച പ്രതികരണമാണ് അമൃതയ്ക്ക് ലഭിച്ചുവരുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണത്തിലെ വർധന അത് വ്യക്തമാക്കുന്നു. യഥാർത്ഥ താരത്തിന്റെ ഭാവവും കണ്ണുകളുടെ തീക്ഷ്ണതയുമെല്ലാം അനുകരിച്ച് ശ്രദ്ധനേടുകയാണ് അമൃത.

      View this post on Instagram

Konjum mainakkale

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP