Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിനംപ്രതി യാത്ര വേണ്ടത് ഇന്ത്യാ ഗേറ്റിനു സമീപത്ത് നിന്ന് കേരള ഹൗസിലേക്ക്; യാത്രയ്ക്ക് ആശ്രയിക്കുന്നത് പൊതുഗതാഗത സംവിധാനവും; ഡൽഹിയിൽ കോവിഡ് പടർന്നിരിക്കെ ജീവൻ അപകടത്തിലാണെന്ന് കേരള ഹൗസ് ജീവനക്കാർ; ജോലി പരിമിതപ്പെടുത്തുകയോ യാത്രാ സൗകര്യം ലഭ്യമാക്കുകയോ വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് പരാതി നൽകി കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ

ദിനംപ്രതി യാത്ര വേണ്ടത് ഇന്ത്യാ ഗേറ്റിനു സമീപത്ത് നിന്ന് കേരള ഹൗസിലേക്ക്; യാത്രയ്ക്ക് ആശ്രയിക്കുന്നത് പൊതുഗതാഗത സംവിധാനവും; ഡൽഹിയിൽ കോവിഡ് പടർന്നിരിക്കെ ജീവൻ അപകടത്തിലാണെന്ന് കേരള ഹൗസ് ജീവനക്കാർ; ജോലി പരിമിതപ്പെടുത്തുകയോ യാത്രാ സൗകര്യം ലഭ്യമാക്കുകയോ വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് പരാതി നൽകി കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ

എം. മനോജ് കുമാർ

തിരുവനന്തപുരം: ഡൽഹി കേരള ഹൗസിലെ ജീവനക്കാരുടെ ജീവിതം അപകടത്തിലാണ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി. ഡൽഹിയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചുള്ള യാത്ര അപകടം പിടിച്ചതാണ് എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കൊറോണ ഡൽഹിയെ കീഴടക്കിയിരിക്കെ കേരള ഹൗസിൽ നിന്ന് ഇന്ത്യാ ഗേറ്റിലെ ഗസ്റ്റ് ഹൗസിലേക്കും തിരിച്ചും പൊതുഗതാഗത സംവിധാനം ഉപയോഗിച്ചുള്ള യാത്ര അപകടകരമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്നുകിൽ യാത്രാ സൗകര്യം കേരള ഹൗസ് ഏർപ്പെടുത്തി നൽകണം. അല്ലെങ്കിൽ പരിമിതമായ ജീവനക്കാരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിക്കണം എന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ ആശങ്ക മനസിലാക്കി കേരള സെക്രട്ടറിയേറ്റ് അസോസിയേഷനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കൊറോണ അപകടരമായ രീതിയിൽ പടർന്നു കഴിഞ്ഞ ഡൽഹിയിൽ ജീവനക്കാരുടെ ജീവിതം അപകടത്തിലാണ്. അഞ്ച് ഐഎഎസ് ഓഫീസർമാർ മാത്രമാണ് കേരള ഹൗസിലുള്ളത്. ഇവർക്കുള്ള പാൻട്രി സംവിധാനം മാത്രമാണ് ആവശ്യം. എന്നാൽ കേരള ഹൗസിൽ 27 ജീവനക്കാർ ഡ്യൂട്ടിക്കുണ്ട്. നിലവിലെ അവസ്ഥയിൽ എല്ലാ ദിവസവും എല്ലാവരും എത്തണമെന്നില്ല. ഡ്യൂട്ടി പരിമിതപ്പെടുത്താവുന്നതാണ്. പക്ഷെ കേരള ഹൗസ് അധികൃതർ പറയുന്നത് നിർബന്ധമായും എല്ലാവരും ഡ്യൂട്ടിക്ക് എത്തണമെന്നാണ്.

ഡ്യൂട്ടിക്ക് എല്ലാവരും എത്തണമെങ്കിൽ ഗതാഗത സൗകര്യം അനുവദിക്കണം എന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ജീവനക്കാർ താമസിക്കുന്ന ഇന്ത്യാ ഗേറ്റിനു സമീപമുള്ള ഗസ്റ്റ് ഹൗസിൽ നിന്നും കേരള ഹൗസിലേക്ക് എത്തണമെങ്കിൽ രണ്ടു കിലോമീറ്ററിലേറെ ദൂരമുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ജീവനക്കാർക്ക് ഭയമുണ്ട്. കൊറോണ എല്ലാ നിയന്ത്രണങ്ങളും ഭേദിച്ചാണ് പടരുന്നത്. തങ്ങൾക്ക് കൊറോണ വന്നാൽ ചികിത്സ പോലും ലഭ്യമാകില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കൊറോണ കാരണം ഡൽഹിയിലെ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഇനി പ്രവേശിപ്പിക്കണമെങ്കിൽ ഡൽഹി സ്വദേശിയാണ് എന്നതിന്റെ തെളിവ് വേണം. ഈ അവസ്ഥയാണ് ഡൽഹിയിൽ എന്നതാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. അതിനാലാണ് യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നത്.

നിലവിൽ ഡൽഹിയിൽ കൊറോണ മരണങ്ങൾ 900ത്തിലേറെ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് ഡൽഹി. കൊറോണ ബാധ സംശയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വരെ ചികിത്സയിലാണ്. 31000 പേർക്കാണ് ഡൽഹിയിൽ കൊറോണ ബാധിച്ചിരിക്കുന്നത്. ഈ അവസ്ഥയിലാണ് ജീവനക്കാരുടെ പരാതിയും വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP