Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ നഗരസഭാ കൗൺസിലർ പീഡിപ്പിച്ചത് ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം; അറുപതുകാരനായ പ്രതി കാളിയാർതൊടി കുട്ടൻ പലതവണ കുട്ടിയെ പീഡിപ്പിച്ചുവെന്നും പരാതി; മഞ്ചേരി 12-ാം വാർഡ് കൗൺസിലർ അവസാനം രാജിവെച്ചു

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ നഗരസഭാ കൗൺസിലർ പീഡിപ്പിച്ചത് ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം; അറുപതുകാരനായ പ്രതി കാളിയാർതൊടി കുട്ടൻ പലതവണ കുട്ടിയെ പീഡിപ്പിച്ചുവെന്നും പരാതി; മഞ്ചേരി 12-ാം വാർഡ് കൗൺസിലർ അവസാനം രാജിവെച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: മഞ്ചേരി 12-ാം വാർഡ് കൗൺസിലർ രാജിവെച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായതിനെത്തുടർന്നാണ് മംഗലശ്ശേരി വാർഡിലെ കൗൺസിലർ കാളിയാർതൊടി കുട്ടൻ നഗരസഭാ ഓഫീസിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. യു.ഡി.എഫ് പ്രതിനിധിയായി നാനൂറിലധികം വോട്ടുകൾക്കാണ് കുട്ടൻ വിജയിച്ചിരുന്നത്. കൗൺസിലർ പെൺകുട്ടിയെ പീഡിപ്പിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. കുട്ടനെതിരെ ആരോപണമുയർന്നതോടെ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയിരുന്നു. നേതൃത്വം കൗൺസിലർ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രാജി വെക്കാൻ കുട്ടൻ തയ്യാറായിരുന്നില്ല. ഇന്നലെ രാവിലെ നഗരസഭാ ഓഫീസിലെത്തിയ കുട്ടൻ സെക്രട്ടറിക്ക് രാജി എഴുതി നൽകി മടങ്ങിപ്പോയി.

മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു രാജിക്കത്ത്. ഇത് സ്വീകരിക്കാനാവില്ലെന്ന് സെക്രട്ടറി ഇദ്ദേഹത്തെ അറിയിച്ചു. വൈകീട്ട് വീണ്ടും നഗരസഭയിലെത്തിയാണ് കുട്ടൻ രാജിക്കത്ത് നൽകിയത്. കൗൺസിലറുടെ രാജി സ്വീകരിച്ചതായി നഗരസഭാ സെക്രട്ടറി പി.സതീഷ് കുമാർ പറഞ്ഞു. പീഡനക്കേസിൽ അറസ്റ്റിലായ കുട്ടൻ മൂന്ന് മാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പലതവണ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നഗരസഭ ഭരണസമിതിയുടെ കാലാവധി കഴിയാൻ മാസങ്ങൾ ബാക്കിനിൽക്കെയാണ് രാജി.

അതേ സമയം നേരത്തെ പ്രായപൂർത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ച കേസിൽ പ്രതിയായ നഗരസഭാ അംഗം പങ്കെടുത്തതിനെ തുടർന്ന് കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പീഡനക്കേസിലെ പ്രതിയായ കാളിയാർതൊടി കുട്ടൻ എത്തിയത്. യോഗം ബഹിഷ്‌കരിച്ച പ്രതിപക്ഷ കൗൺസിലർമാർ ഓഫീസിനുമുന്നിൽ ധർണ നടത്തിയിരുന്നു. മൂന്ന് മാസം റിമാൻഡിലായിരുന്ന കൗൺസിലർക്ക് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. ഇയാൾ നഗരസഭാധ്യക്ഷക്ക് അവധി അപേക്ഷ നൽകിയിരുന്നില്ലെന്നും ആക്ഷേപമുയർത്തിരുന്നു.

ഇദ്ദേഹം യോഗത്തിൽ പങ്കെടുക്കുന്നതിനെ പ്രതിപക്ഷം ചോദ്യംചെയ്തു. ഔദ്യോഗികമായി ക്ഷണിച്ചതിനാലാണ് അംഗം യോഗത്തിൽ പങ്കെടുത്തതെന്നും ഇതിനെ ചോദ്യംചെയ്യാൻ പാടില്ലെന്നുമായിരുന്നു ഭരണസമിതി നിലപാടെടുത്തിരുന്നത്.ഭരണപക്ഷം ഒന്നടങ്കം കുട്ടനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അറുപതുകാരനായ പ്രതി കഴിഞ്ഞ ഡിസംബറിൽ പലതവണ കുട്ടിയെ പീഡിപ്പിച്ചുവെന്നുമാണ് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് അദ്ധ്യാപകർ സംസാരിച്ചപ്പോഴാണ് വിവരം പുറത്താകുന്നത്. തുടർന്ന് അദ്ധ്യാപകർ ചൈൽഡ്ലൈനിൽ വിവരമറിയിച്ചു. ഒളിവിൽപോയ കുട്ടനെ ഒരാഴ്ചകഴിഞ്ഞാണ് പിടികൂടിയത്. ഭരണപക്ഷത്തെ നേതാവിന്റെ അനുയായിയായ ഇയാളെ ഒളിവിൽപോകാൻ സഹായിച്ചത് ലീഗ് പ്രാദേശികനേതാക്കളാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP