Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപകടം വിളിച്ചുവരുത്തുമെന്ന് ബോധ്യമുണ്ടായിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയത് വിവാദം ഭയന്നിട്ട്; ആളുകൾ തടിച്ചുകൂടിയാൽ അപകടം ഉണ്ടാകുമെന്ന് സർക്കാരിന് നല്ല ബോധ്യമുണ്ട്; ആരാധനാലയങ്ങൾ തുറന്നിരുന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി; വിവാദങ്ങളോട് പ്രതികരിച്ച് ദേവസ്വം മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അപകടം വിളിച്ചുവരുത്തുമെന്ന് ബോധ്യമുണ്ടായിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയത് വിവാദം ഭയന്നിട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആളുകൾ തടിച്ചുകൂടിയാൽ അപകടം ഉണ്ടാകുമെന്ന് സർക്കാരിന് നല്ല ബോധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ തുറന്നിരുന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി.

അങ്ങനെ ഒരു തീരുമാനമെടുത്താൽ ഉണ്ടാകുമായിരുന്ന പേക്കൂത്തുകൾക്ക് അവസരം ഒരുക്കാൻ സർക്കാരിന് താൽപര്യമില്ല. ആരാധനാലയങ്ങൾ തുറക്കണമെന്ന് നാഴികയ്ക്ക് നാൽപത് വട്ടം വിളിച്ചുപറഞ്ഞവർ പ്ലെയിറ്റ് മാറ്റിയ കാഴ്ചയാണ് കണ്ടതെന്നും കടകംപള്ളി പറഞ്ഞു. ക്ഷേത്രം തുറക്കരുതെന്ന് ആവശ്യപ്പെട്ടവർക്ക് ഇപ്പോൾ മോഹഭംഗം ഉണ്ടായിക്കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മദ്യശാലകൾ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങൾ സർക്കാർ തുറക്കാത്തത് മനഃപൂർവ്വമാണെന്നും ബിജെപിയും കോൺഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. ഈ സന്ദർഭത്തിലും കേന്ദ്ര സർക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ മതമേലധ്യക്ഷന്മാരുമായും മറ്റു ചർച്ച നടത്തുകയും ചെയ്തിരുന്നുവെന്നും' കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

അതേ സമയം ശബരിമലയിലെ ഉത്സവം നടത്തുന്നത് സംബന്ധിച്ച തീരുമാനമായി. ഈ വർഷം ശബരിമലയിൽ ഉത്സവമുണ്ടാകില്ല. തന്ത്രി മഹേഷ് മോഹവനരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. സംയുക്ത വാർത്ത സമ്മേളനത്തിൽ തന്ത്രി മഹേഷ് മോഹനരും, മന്ത്രി കടംപള്ളിയും ദേവസ്വം പ്രസിഡന്റ് എൻ. വാസുവും ഇക്കാര്യ വ്യക്തമാക്കിയത്. മിഥുനമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും തന്ത്രി മഹേഷ് മോഹനൻ. ഈ വർഷം ശബരിമലയിൽ ഉത്സവം ഉണ്ടാകില്ലെന്ന് തന്ത്രി ദേവസ്വത്തെ അറിയിച്ചു. തന്ത്രിയുടെ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു.

പൂജകൾ പതിവ് പോലെ നടക്കും. മിഥുനമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ സുരക്ഷ മുൻനിർത്തി ഭക്തരെ പ്രവേശിപ്പിക്കില്ല. തീർത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിൽ തന്ത്രി ഉറച്ചുനിന്നതോടെ ദർശനം വേണ്ടെന്നുവെയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സർക്കാരുമായോ ദേവസ്വം ബോർഡുമായോ യാതൊരു സ്വരചേർച്ചയും ഇല്ലെന്ന് തന്ത്രി മഹേഷ് മോഹനർ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുൻപ് മിഥുനമാസ പൂജകള്ക്കായി ശേബരിമല നട തുറക്കുമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു രംഗത്ത് വന്നതിന് പിന്നാലെ ഭക്തരെ കയറ്റാൻ കഴിയില്ലെന്നും ഉത്സവം മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളിയും രംഗത്തെത്തിയിരിക്കുന്നത്. 19 മുതലുള്ള ഉത്സവം മാറ്റി വയ്ക്കണമെന്നുമാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനിക്കു കത്തു നൽകിയിരുന്നത്.
സുരക്ഷ മുൻനിർത്തിയാണ് പുതിയ നിർദ്ദേശമെന്നു തന്ത്രിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP