Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈബി ഈഡൻ എംപിയുടെ ടാബ് ലറ്റ് ചലഞ്ചിന് പിന്തുണയുമായി സായി ശ്വേത; ടീച്ചർ പഠിപ്പിക്കുന്ന കോഴിക്കോട് മുതുവടത്തൂർ വി വി എൽപി സ്‌കൂൾ മാനേജർ ബഷീർ സാഹിബ് നൽകിയത് ആറ് ടാബുകൾ; സായി ശ്വേത ടീച്ചറുടെ ആശംസാ വീഡിയോ തരംഗമാകുന്നു

ഹൈബി ഈഡൻ എംപിയുടെ ടാബ് ലറ്റ് ചലഞ്ചിന് പിന്തുണയുമായി സായി ശ്വേത; ടീച്ചർ പഠിപ്പിക്കുന്ന കോഴിക്കോട് മുതുവടത്തൂർ വി വി എൽപി സ്‌കൂൾ മാനേജർ ബഷീർ സാഹിബ് നൽകിയത് ആറ് ടാബുകൾ; സായി ശ്വേത ടീച്ചറുടെ ആശംസാ വീഡിയോ തരംഗമാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഓണലൈൻ ക്‌ളാസുകൾ ആരംഭിച്ച ദിവസം തന്നെ തന്റെ സ്വതസിദ്ധമായ അദ്ധ്യാപന ശൈലിയിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയങ്കരിയായ അദ്ധ്യാപിക സായി ശ്വേത ഹൈബി ഈഡൻ എംപിയുടെ ടാബ് ലറ്റ് ചലഞ്ചിന് പിന്തുണയുമായെത്തി.

സായി ശ്വേത പഠിപ്പിക്കുന്ന കോഴിക്കോട് മുതുവടത്തൂർ വി വി എൽ പി സ്‌കൂളിന്റെ മാനേജർ ബഷീർ സാഹിബ് നൽകിയ ടാബുകൾ ടീച്ചറുടെ സാന്നിധ്യത്തിൽ എംപിയുടെ പ്രതിനിധികളായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി എം.ധനീഷ്‌ലാലും, ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഡോ.ബാസിത്തും ചേർന്ന് ഏറ്റുവാങ്ങി.

ഹൈബി ഈഡൻ എംപിയുടെ ടാബ് ലെറ്റ് ചലഞ്ചിന് ആശംസ അറിയിച്ചിട്ടുള്ള സായി ടീച്ചറുടെ ആശംസ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.16000 ലൈക്കും, 1300 ഷെയറും, 2,96,000 വ്യൂവേഴ്‌സും ഫേസ് ബുക്കിൽ മാത്രം ലഭിച്ചു.ടാബ് ലെറ്റ് ചലഞ്ചിന്റെ ഭാഗമായി പത്താം ക്ലാസിൽ പഠിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പാർലമെന്റ് മണ്ഡലത്തിലെ 75 വിദ്യാർത്ഥികൾക്ക് ഇതുവരെ ടാബുകൾ വിതരണം ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP