Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ അദ്ധ്യാപിക ചമഞ്ഞ് കാലങ്ങളോളം തട്ടിപ്പ്; 13 മാസക്കാലം യു.പിയിലെ വിവിധ സ്‌കൂളുകളിൽ ജോലി ചെയ്ത് തട്ടിയെടുത്തത് 12.44 ലക്ഷം രൂപ; ആറ് ജില്ലകളിൽ മാറി മാറി ജോലി ചെയ്ത തട്ടിപ്പുകാരിയെ പൊക്കിയത് യഥാർത്ഥ അദ്ധ്യാപിക പരാതിയുമായി എത്തിയതോടെ; തട്ടിപ്പ് നടത്തിയത് അനാമിക ശുക്ല എന്ന തൊഴിൽ രഹിതയുടെ പേരിൽ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: വ്യാജ അദ്ധ്യാപിക ചമഞ്ഞ് കാലങ്ങളോളം ജോലി ചെയ്ത തട്ടിപ്പുകാരി യു.പിയിൽ അറസ്റ്റിൽ. ഒരേ സമയം 9 സ്‌കൂളുകളിൽ ജോലി 13 മാസം കൊണ്ട് 6 ജില്ലകളിൽ നിന്നും ശമ്പളമായി കൈപ്പറ്റിയത് 12.44 ലക്ഷം രൂപയാണ്. തട്ടിപ്പ് പുറത്താകുന്നത് യഥാർത്ഥ അദ്ധ്യാപിക പരാതിയുമായി രംഗത്തെത്തിയതോടെയാണ്. അനാമിക ശുക്ല എന്ന അദ്ധ്യാപികയാണ് ആറ് മാസക്കാലമായി അദ്ധ്യാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിവന്നത്.

എന്നാൽ, ഇന്നലെ രാവിലെ യഥാർഥ രേഖകളുമായി ഗോൻഡയിലെ വിദ്യാഭ്യാസ ഓഫിസിൽ വക്കീലിനൊപ്പം എത്തി 'ഞാനാണ് അനാമിക ശുക്ല' എന്നു പരിചയപ്പെടുത്തിയ തൊഴിൽരഹിതയായ വീട്ടമ്മ ഉദ്യോഗസ്ഥരെയും തട്ടിപ്പുകാരെയും ഒരുപോലെ ഞെട്ടിക്കുകയായിരുന്നു. ടെറ്റ് പരീക്ഷ പാസായ ശേഷം കസ്തൂർബ ബാലിക വിദ്യാലയയിൽ ജോലിക്ക് അപേക്ഷിച്ചിരുന്ന ഇവർക്കു വ്യക്തിപരമായ കാരണങ്ങളാൽ കൗൺസലിങ്ങിനു ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. മെറിറ്റ് ലിസ്റ്റിൽ പേരു വരികയും ജോലിക്കു ചേരാതിരിക്കുകയും ചെയ്ത സാഹചര്യം മുതലെടുത്തു തട്ടിപ്പുകാർ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ അനേകം പേരെ അനാമികയുടെ പേരിൽ ജോലിയിൽ കയറ്റുകയായിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ പ്രേരണ ഡിജിറ്റൽ നെറ്റ്‌വർക്കിൽ അദ്ധ്യാപകരുടെ വിവരങ്ങൾ ചേർത്തപ്പോഴാണ് ഒരേ രേഖ ഉപയോഗിച്ചു നിരവധി പേർ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു ശമ്പളം കൈപ്പറ്റുന്നതായി കണ്ടെത്തിയത്.

കസ്തൂർബ ബാലിക വിദ്യാലയയുടെ 25 സ്‌കൂളുകളിൽ നിന്ന് 'അനാമിക മിസ്' ഒരു കോടി രൂപ ശമ്പളം കൈപ്പറ്റിയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ 9 സ്‌കൂളുകളിൽ നിന്ന് 12.44 ലക്ഷം രൂപയേ കൈപ്പറ്റിയിട്ടുള്ളൂവെന്ന് പരിശോധനയിൽ കണ്ടെത്തി. തട്ടിപ്പു പുറത്തായതോടെ ജോലി രാജിവയ്ക്കാനെത്തിയ ഒരു 'അനാമിക'യെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയാണ് താൻ ജോലിക്കു ചേർന്നതെന്ന് ഇവർ മൊഴി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP