Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയുടെ ഇൻസ്റ്റഗ്രാം വീഡിയോയിൽ നഗ്നനായി പെട്ടുപോയത് സി.എൻ.എൻ ചാനലിന്റെ അവതാരകൻ; വർക്ക് ഫ്രം ഹോം വന്നപ്പോൾ പുലിവാല് പിടിച്ച് ക്രിസ് കുമോ

ഭാര്യയുടെ ഇൻസ്റ്റഗ്രാം വീഡിയോയിൽ നഗ്നനായി പെട്ടുപോയത് സി.എൻ.എൻ ചാനലിന്റെ അവതാരകൻ; വർക്ക് ഫ്രം ഹോം വന്നപ്പോൾ പുലിവാല് പിടിച്ച് ക്രിസ് കുമോ

സ്വന്തം ലേഖകൻ

ലോക്ഡൗൺ വന്നതോടെ പലരും വർക്ക് ഫ്രം ഹോമായി. ഇതിനിടയിൽ വീഡിയോ കോൺഫറൻസുകളിലും മറ്റും വീട്ടിലുള്ള പലരും വീഡിയോയിൽ പെട്ടു. എന്നാൽ ലേറ്റസ്റ്റായി ഭാര്യയുടെ ഇൻസ്റ്റഗ്രാം വീഡിയോയിൽ കുടുങ്ങിയ സി.എൻ.എൻ ചാനലിന്റെ അവതാരകനായ ക്രിസ് കുമോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ ക്രിസ്റ്റീന ഗ്രീവന്റെ ഇൻസ്റ്റഗ്രാം യോഗക്ലാസിൽ നഗ്‌നനായാണ് ക്രിസ് കുമോ പെട്ടുപോയത്.

ക്രിസിന്റെ ലക്ഷ്വറി വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് ഭാര്യ യോഗ വീഡിയോ ചെയ്തുകൊണ്ടിരുന്നത്. പൂന്തോട്ടത്തിൽ നഗ്‌നനായി തിരിഞ്ഞു നിൽക്കുന്ന ക്രിസിന്റെ രൂപമാണ് വീഡിയോയിൽ പതിഞ്ഞത്.

വീഡിയോ വേഗം തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റിയെങ്കിലും നിരവധിപ്പേരാണ് വിമർശനവുമായി എത്തിയത്. പബ്ലിസിറ്റിക്കുവേണ്ടി മനഃപൂർവം പോസ്റ്റ് ചെയ്തതാണെ്ന്നാണ് മിക്കവരുടെയും അഭിപ്രായം. മാത്രമല്ല വീഡിയോയുടെ സ്‌ക്രീൻ ഷോർട്ടുകൾ ട്വിറ്ററിൽ വൈറലാകുകയും ചെയ്തു. Thats called posing, not getting caught. എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP