Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ടിൽ വെച്ച് താനും വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്; ഇംഗ്ലണ്ടിൽ ലീഗ് ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ 'പാക്കി' എന്ന് വിളിച്ച് പരിഹസിച്ചെന്ന ആരോപണവുമായി ആകാശ് ചോപ്ര: ഡാരൻ സെമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ വംശീയ അധിക്ഷേപ പരാമർശങ്ങൾ പുകയുന്നു

ഇംഗ്ലണ്ടിൽ വെച്ച് താനും വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്; ഇംഗ്ലണ്ടിൽ ലീഗ് ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ 'പാക്കി' എന്ന് വിളിച്ച് പരിഹസിച്ചെന്ന ആരോപണവുമായി ആകാശ് ചോപ്ര: ഡാരൻ സെമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ വംശീയ അധിക്ഷേപ പരാമർശങ്ങൾ പുകയുന്നു

സ്വന്തം ലേഖകൻ

മുംബൈ: തന്നെ വംശീയമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അധിക്ഷേപിച്ചു എന്ന വിൻഡീസ് താരം ഡാരൻ സെമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ അത് വൻ ഒച്ചപ്പാട് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇംഗ്ലണ്ടിൽവച്ച് തന്നെയും ചിലർ വംശീയമായി അധിക്ഷേപിച്ച സംഭവം വിവരിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത് എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കുന്നതിനിടെ 'പാക്കി' എന്ന് വിളിച്ച് കളിയാക്കുമായിരുന്നെന്നും തന്നെ ടാർജറ്റ് ചെയ്യുമായിരുന്നെന്നുമാണ് ആകാശ് ചോപ്രയുടെ വെളിപ്പെടുത്തൽ.

2007ൽ മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിന് കളിച്ചിരുന്ന കാലത്താണ് സംഭവം. ഇംഗ്ലിഷ് സംസാര ഭാഷയായ ചില രാജ്യങ്ങളിൽ ദക്ഷിണേഷ്യൻ രാജ്യക്കാരെ വിശേഷിപ്പിക്കുന്ന വാക്കാണ് 'പാക്കി'. ഇത് പാക്കിസ്ഥാൻ എന്നതിന്റെ ചുരുക്കരൂപമല്ലെന്നും, ദക്ഷിണേഷ്യയിൽനിന്നുള്ള ബ്രൗൺ ചർമമുള്ള ആളുകളെ വിളിക്കുന്ന പേരാണെന്നും ചോപ്ര വെളിപ്പെടുത്തി.

'ക്രിക്കറ്റ് താരങ്ങളായ ഞങ്ങൾ കരിയറിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ വംശീയാധിക്ഷേപത്തിന് ഇരകളാകാറുണ്ട്. ഇംഗ്ലണ്ടിൽ ലീഗ് ക്രിക്കറ്റിൽ പങ്കെടുത്തിരുന്ന സമയത്ത് ഇത്തരം അനുഭവങ്ങളുണ്ടായത് ഓർമയുണ്ട്. അന്നത്തെ എതിർ ടീമുകളിലൊന്നിൽ കളിച്ചിരുന്ന രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ എന്നെ വംശീയമായി അധിക്ഷേപിക്കുന്നത് പതിവായിരുന്നു' യുട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.

'ബാറ്റിങ്ങിനിടെ ഞാൻ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലാണെങ്കിലും അവർ എന്നെയാണ് ഉന്നമിടുക. തുടർച്ചയായി എന്നെ 'പാക്കി' എന്ന് വിളിച്ചുകൊണ്ടിരിക്കും. അന്ന് തന്റെ ടീമും സഹതാരങ്ങളും ഉറച്ച പിന്തുണ നൽകിയെങ്കിലും വംശീയമായി അധിക്ഷേപിച്ചുവെന്ന യാഥാർഥ്യം നിലനിൽക്കുകയാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ കളിക്കാനെത്തുമ്പോൾ ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്‌സിനെതിര 'കുരങ്ങ്' വിളികൾ ഉയർന്നിരുന്ന കാര്യം ചോപ്ര ചൂണ്ടിക്കാട്ടി. 'ആൻഡ്രൂ സൈമണ്ട്‌സ് ഇന്ത്യയിൽ കളിക്കാനെത്തുന്ന സമയത്ത് ഫീൽഡിങ്ങിനിടെ വാംഘഡെ സ്റ്റേഡിയം 'കുരങ്ങ്' വിളികളാൽ മുഖരിതമാകുന്നത് ഓർമയുണ്ട്. അന്നാണ് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ആരാധകർക്ക് മുന്നറിയിപ്പു നൽകേണ്ടിവന്നത്' ചോപ്ര വിവരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP