Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒൻപത് വർഷത്തിന് ശേഷം സൗദി ജയിലിലെത്തി പിതാവിനെ കണ്ട് മടങ്ങിയ ആ ബാലൻ വിടപറഞ്ഞു; സക്കീർ ഹുസൈൻ ഈ ലോകത്ത് നിന്നും യാത്രയായത് ഖുർആൻ മുഴുവൻ മനഃപാഠമാക്കണമെന്നുള്ള ആഗ്രഹം ബാക്കിയാക്കി

ഒൻപത് വർഷത്തിന് ശേഷം സൗദി ജയിലിലെത്തി പിതാവിനെ കണ്ട് മടങ്ങിയ ആ ബാലൻ വിടപറഞ്ഞു; സക്കീർ ഹുസൈൻ ഈ ലോകത്ത് നിന്നും യാത്രയായത് ഖുർആൻ മുഴുവൻ മനഃപാഠമാക്കണമെന്നുള്ള ആഗ്രഹം ബാക്കിയാക്കി

സ്വന്തം ലേഖകൻ

ജിസാൻ: സൗദി ജയിലിലെത്തി പിതാവിനെ കണ്ടു മടങ്ങിയ ആ ബാലൻ ലോകത്തോട് വിടപറഞ്ഞു. ഒൻപത് വർഷങ്ങൾക്ക് ശേഷം പിതാവിനെ ജയിലിലെത്തി കണ്ടെങ്കിലും ഖുർആൻ മുഴുവനും മനപാഠമാക്കണമെന്നുള്ള മോഹം ബാക്കിയാക്കിയാണ് സക്കീർ ഹുസൈൻ എന്ന തമിഴ്‌നാട്ടുകാരനായ ബാലൻ യാത്രയായത്. സൗദിയിലെ ജിസാനിൽ ജയിലിൽ കഴിഞ്ഞിരുന്ന പിതാവിനെ നേരിൽ കാണാൻ 9 വർഷത്തിന് ശേഷം സൗദിയിലെത്തുകയും ഉംറ തീർത്ഥാടനം നിർവഹിക്കുകയും ചെയ്തു മടങ്ങിയ സക്കീർ ഹുസൈൻ കൊടുവാലി (14)യാണ് മരണത്തിന് കീഴടങ്ങിയത്.

ഉദാരമതികളുടെ സഹകരണത്തോടെ ഉംറ നിർവഹിക്കാനെത്തിയ അർബുദ രോഗിയായ സക്കീറിന് സാമൂഹിക പ്രവർത്തകരാണ് തടവിൽ കഴിയുന്ന തന്റെ പിതാവിനെ കാണാനുള്ള അവസരമൊരുക്കിയത്. ഉംറ നിർവഹിക്കുകയും പിതാവിനെ കാണുകയും എന്നത് ഈ ബാലന്റെ ജീവിതാഭിലാഷമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു പുനഃസമാഗമം. പിതാവ് സൈദ് സലീം പിന്നീട് ജയിൽ മോചിതനായി നാടണഞ്ഞിരുന്നു.

ഖുർആൻ മനഃപാഠമാക്കുന്നതിന് പാടന്തറ മർകസ് ഹിഫ്‌ളുൽ ഖുർആൻ കോളജിൽ പഠിച്ച് കൊണ്ടിരിക്കെയാണ് സക്കീറിന് അർബുദം പിടിപെടുന്നത്. അർബുദത്തിന് ചികിത്സയിലായിരിക്കെ മക്കയും മദീനയും കാണാനും ഉംറ നിർവഹിക്കാനുമുള്ള തന്റെ ആഗ്രഹം ഉദാരമതികൾ ഏറ്റെടുക്കുകയായിരുന്നു. ഇതാണ് ജയിൽ കഴിയുന്ന തന്റെ പിതാവിനെ കാണാനും വഴിവെച്ചത്. ഒൻപത് വർഷമായി തങ്ങളുടെ അടുത്തേക്ക് വരാത്ത പിതാവിനെ കാണുക എന്നത് അവന്റെ മോഹമായിരുന്നു.

മാതാവ് സഫിയ, പിതാമഹൻ മുഹമ്മദലി ഹാജി, പിതൃ സഹോദരൻ ഷിഹാബ് എന്നിവരും അന്നത്തെ സന്ദർശനത്തിൽ ഉണ്ടായിരുന്നു. ഖുർആൻ മുഴുവനായും മനഃപാഠമാക്കാനുള്ള തന്റെ ആഗ്രഹം പൂവണയാതെയാണ് തമിഴ്‌നാട് ഗൂഡല്ലൂർ ദേവർശോല സ്വദേശി സക്കീർ ഹുസൈൻ ഈ ലോകത്തോട് വിട വാങ്ങിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP