Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രോളിങ് നിരോധനം തുടങ്ങിയതോടെ ചെറു തോണിയിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരിൽ ഒരാളെ കാണാതായി; സംഭവം മലപ്പുറം താനൂരിൽ; തോണി മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ തുടരുന്നു

ട്രോളിങ് നിരോധനം തുടങ്ങിയതോടെ ചെറു തോണിയിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരിൽ ഒരാളെ കാണാതായി; സംഭവം മലപ്പുറം താനൂരിൽ; തോണി മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ തുടരുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: ട്രോളിങ് നിരോധനം തുടങ്ങിയതോടെ ചെറു തോണിയിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരിൽ ഒരാളെ കാണാതായി. സംഭവം മലപ്പുറം താനൂരിൽ. താനൂർ പുതിയ കടപ്പുറം കണ്ണപ്പന്റെ പുരക്കൽ കമ്മുക്കുട്ടിയുടെ മകൻ സലാം എന്ന മത്സ്യത്തൊഴിലാളിയെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന സാവാനാജിന്റെ പുരക്കൽ സാജുവിനെ പരുക്കുകളോടെ താനൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറോടെ താനൂർ ഹാർബർഭാഗത്ത് നിന്നും പരമ്പരാഗത തോണിയിൽ രണ്ട് പേരും മത്സ്യബന്ധനത്തിന് പോയതായിരുന്നു. തോണിമറിഞ്ഞാണ് സലാമിനെ കാണാതായത്. പൊന്നാനിയിൽ നിന്നും എത്തിയ ഫിഷറീസ് വകുപ്പിന്റെ രക്ഷാ ബോട്ടാണ് സാജുവിനെ രക്ഷപ്പെടുത്തിയത്. വി. അബ്ദുറഹിമാൻ എംഎ‍ൽഎയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ഫിഷറീസ് വകുപ്പ്, പൊലീസ്, തീരദേശപൊലീസ്, വിവിധ സന്നദ്ധ പ്രവർത്തകർ, മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്ത്േ നതാക്കളും കൗൺസിലർമാരും നേതൃത്വം നൽകി വരികയാണ്.

കോവിഡും, കാലവർഷത്തിനുമൊപ്പം മത്സ്യബന്ധന മേഖലയെ നിശ്ചലമാക്കിയാണ് ട്രോളിങ് നിരോധനത്തിനും തുടക്കമായത്.. കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകളുൾപ്പെടെ കരയിൽ തിരിച്ചെത്തിയതോടെ ബോട്ടുകൾക്കിനിയുള്ള 52 ദിവസങ്ങൾ വിശ്രമത്തിന്റെ കാലമാണ്. 2500 ലധികം ബോട്ടുകളാണ് മലപ്പുറം ജില്ലയിൽ മാത്രം മത്സ്യ ബന്ധനം നടത്തുന്നത്. ട്രോളിങ്ങ് നിരോധന കാലയളവിൽ തീരക്കടൽ മത്സ്യ ബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യ ബന്ധനത്തിന് അനുമതിയുള്ളത്. എന്നാൽ മൺസൂൺ മഴയെത്തുടർന്നുണ്ടാകുന്ന കടലാക്രമണ സമയങ്ങളിൽ ഇവർക്കും കടലിലിറങ്ങാൻ അനുമതിയുണ്ടാവില്ല.കരക്കണഞ്ഞ ബോട്ടുകളിൽ നിന്ന് വലയും, എഞ്ചിനും, മറ്റു സാധനങ്ങളുമുൾപ്പെടെ ചൊവ്വാഴ്ച തൊഴിലാളികൾ കരക്കെത്തിച്ചു

.ഇനിയുള്ള ദിവസങ്ങളിൽ ബോട്ടുകളുടെയും,വലകളുടെയും അറ്റകുറ്റപണികളുടെ കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് കാലയളവെങ്കിൽ കഴിഞ്ഞ വർഷം മുതൽ സർക്കാർ ആവശ്യപ്രകാരം ഇത് 52 ദിവസമാണ്.52 ദിവസത്തെ നിരോധനത്തിന് പകരം മൽസ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിലും, തുടർന്നുണ്ടായ ന്യൂനമർദ്ദമുന്നറിയിപ്പിനെയും തുടർന്ന് മാസങ്ങളോളം കരക്കിരുന്ന ബോട്ടുകൾക്ക് ഇനിയുള്ള ഒന്നര മാസക്കാലത്തിലധികവും തൊഴിൽ നഷ്ടമാവും. ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ മാത്രമാണ് ലഭിക്കുന്നത്. ആശ്വാസ ധനസഹായം കൂടി ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുൻപ് തന്നെ അന്യ സംസ്ഥാന ബോട്ടുകൾ തീരം വിട്ട് പോയെന്ന് ഉറപ്പാക്കായിട്ടുണ്ട്.പരമ്ബരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാവില്ല. മത്സ്യത്തൊഴിലാളികൾക്ക് ഇടയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത്പ്രവർത്തിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP