Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ.മുഹമ്മദ്; 70കാരനായ മുഹമ്മദിന്റെ മരണം ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നതായി ബന്ധുക്കൾ; മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു; മുഹമ്മദ് അടക്കം കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച നാലുപേരും വന്നത് മസ്‌കറ്റിൽ നിന്ന്; കേരളത്തിലെ ആകെ കോവിഡ് മരണം 18 ആയി

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ.മുഹമ്മദ്; 70കാരനായ മുഹമ്മദിന്റെ മരണം ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നതായി ബന്ധുക്കൾ; മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു; മുഹമ്മദ് അടക്കം കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച നാലുപേരും വന്നത് മസ്‌കറ്റിൽ നിന്ന്; കേരളത്തിലെ ആകെ കോവിഡ് മരണം 18 ആയി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 18 ആയി.മുഹമ്മദടക്കം കണ്ണൂരിൽ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേർ മസ്‌കറ്റിൽ നിന്നാണെത്തിയത്.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ മുഹമ്മദ് ചികിത്സയിലായിരുന്നു. മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞമാസം 22-നാണ് അദ്ദേഹം മസ്‌ക്കറ്റിൽനിന്ന് കണ്ണൂർ വിമാനത്താവളം വഴി എത്തിയത്. ആശുപത്രിയിലേക്ക് പോകാനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം ലംഘിച്ച് കൂത്തുപറമ്പിലുള്ള മകന്റെ വീട്ടിലേക്ക് പോയതിന് അദ്ദേഹത്തിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു

കേരളത്തിൽ ഇന്ന് 65 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും (ഒരാൾ മരണമടഞ്ഞു), മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേർക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 22, കുവൈറ്റ്- 4, ഒമാൻ - 3, നൈജീരിയ- 2, റഷ്യ - 2, സൗദി അറേബ്യ- 1) 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ഡൽഹി - 3, കർണാടക - 1, അരുണാചൽ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തർപ്രദേശ് - 1) വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ 2 പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

07.06.2020 ന് തൃശൂർ ജില്ലയിൽ മരണമടഞ്ഞ കുമാരൻ (87) എന്ന വ്യക്തിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എൻ.ഐ.വി ആലപ്പുഴയിൽ അയച്ചിരുന്നു. അദ്ദേഹത്തിന് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 പേരാണ് മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 53,545 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,28,732 പേരും റെയിൽവേ വഴി 23,296 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 2,07,194 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,08,748 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1844 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 93,475 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 24,508 സാമ്പിളുകൾ ശേഖരിച്ചതിൽ 22,950 സാമ്പിളുകൾ നെഗറ്റീവ് ആയി. 6,364 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,31,006 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസർഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP