Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരോളിലിറങ്ങി പത്താം ദിവസം അറസ്റ്റിലായത് കഞ്ചാവുമായി; ഗുണ്ടു സുരയും കൂട്ടാളിയും പിടിയിലായത് 10 ലക്ഷം രൂപയുടെ കഞ്ചാവ് സ്കൂട്ടറിൽ എത്തിക്കവെ

പരോളിലിറങ്ങി പത്താം ദിവസം അറസ്റ്റിലായത് കഞ്ചാവുമായി; ഗുണ്ടു സുരയും കൂട്ടാളിയും പിടിയിലായത് 10 ലക്ഷം രൂപയുടെ കഞ്ചാവ് സ്കൂട്ടറിൽ എത്തിക്കവെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പൊലീസും നടത്തിയ പരിശോധനയ്ക്കിടെ 9.65 കിലോ കഞ്ചാവ് കണ്ടെടുത്തു. പത്തുലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. കഞ്ചാവുമായെത്തിയ റെയിൽവെ പാർക്കിങ് കരാറുകാരനും സഹായിയും പൊലീസ് പിടിയിലായി. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ പ്രമോദ് (31), ഗുണ്ടു സുര എന്ന സുരേഷ് കുമാർ(32) എന്നിവരാണ് ഒറ്റപ്പാലം - അമ്പലപ്പാറ റോഡിൽ ചുനങ്ങാട് പരിസരത്തിൽ നിന്നു പിടിയിലായത്. പിടിയിലായ സുരേഷ് നേരത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പരോളിലിറങ്ങി പത്താം ദിവസമാണ് സുരേഷ് വീണ്ടും പിടിയിലാകുന്നത്.

ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ചാക്കിലാക്കിയ നിലയിലായിരുന്നു ലഹരി പദാർഥം സൂക്ഷിച്ചിരുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധനകൾ പുരോഗമിക്കുന്നത്. പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്‌പി ബാബു തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘമാണ് പ്രതികൾക്ക് ലഹരി എത്തിച്ചു കൊടുത്തതെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലോക്ഡൗൺ തുടങ്ങിയതോടെ കഞ്ചാവ് കിട്ടാതാവുകയും വില ഇരട്ടിയിലധികമാവുകയും ചെയ്തിട്ടുണ്ട്. മീൻ, പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.

 പ്രതികളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ഒറ്റപ്പാലം സിഐ എം. സുജിത്ത്, എസ്ഐ അനീഷ്, എഎസ്ഐ രമേശ്, വനിതാ സിപിഒ രജിത, സിപിഒ റഫീഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ജലീൽ, സുനിൽ കുമാർ, ടി.ആർ. കിഷോർ, വിജയാനന്ദ്, സി. അഹമ്മദ് കബീർ, കെ.ആർ വിനീഷ്, ആർ. രാജീദ്, എസ്. ഷനോസ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് ലഹരി വേട്ടയ്ക്കിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP