Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ ക്ലാസ്സ് നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ: ബിഎസ്എൻഎൽ ടവറിൽ നിന്നും പ്രദേശം മുഴുവനും ഇന്റർനെറ്റ് സംവിധാനം ഉറപ്പാക്കണം

ഓൺലൈൻ ക്ലാസ്സ് നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ: ബിഎസ്എൻഎൽ ടവറിൽ നിന്നും പ്രദേശം മുഴുവനും ഇന്റർനെറ്റ് സംവിധാനം ഉറപ്പാക്കണം

കെ വി നിരഞ്ജൻ

കോഴിക്കോട് : മടവുർ ഗ്രാമപഞ്ചായത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബിഎസ്എൻഎൽ ടവറിൽ നിന്നും പ്രദേശം മുഴുവനും ഇന്റർനെറ്റ് സംവിധാനം ഉറപ്പാക്കാൻ കോഴിക്കോട് ജില്ലാകളക്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മടവൂർ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യങ്ങളുടെ അഭാവം കാരണം ഓൺലൈൻ ക്ലാസ്സുകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടറും ബി എസ് എൻ എൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിൽ ആവശ്യപ്പെട്ടു. അടിയന്തിര നടപടികൾ സ്വീകരിച്ച ശേഷം കമ്മീഷന് വിശദീകരണം സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

ലോക് താന്ത്രിക് യുവജനതാദൾ നേതാവായ ടി ഷഫീക് സമർപ്പിച്ച പരാതിയിലാണ് നടപടി. മടവുർ ഗ്രാമപഞ്ചായത്തിനു മുകളിൽ ഒരു ബി എസ് എൻ എൽ ടവർ ഉണ്ടെങ്കിലും 2 ജി കണക്ഷനായതിനാൽ ചുരുക്കം ചിലർക്ക് മാത്രമാണ് ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നത്. ടി വിയും ചാനൽ കണക്ഷനും ഇല്ലാത്തവർക്ക് ഇന്റർനെറ്റ് ലഭിക്കാറില്ല. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് പറയുന്ന വിദ്യാഭ്യാസ വകുപ്പിലെ ഉദേ്യാഗസ്ഥർ മടവുർ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യം നിഷേധിക്കുന്നത് ഗൗരവമായെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നത് നീതിയല്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP