Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡൽഹിയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് മലയാളികൾ; കോട്ടയം സ്വദേശിയായ പി ഡി വർ​ഗീസ് മരിച്ചത് ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; രാജ്യതലസ്ഥാനത്ത് കോവിഡ് പടരുമ്പോൾ ആശങ്കയോടെ മലയാളി സമൂഹവും

ഡൽഹിയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് മലയാളികൾ; കോട്ടയം സ്വദേശിയായ പി ഡി വർ​ഗീസ് മരിച്ചത് ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; രാജ്യതലസ്ഥാനത്ത് കോവിഡ് പടരുമ്പോൾ ആശങ്കയോടെ മലയാളി സമൂഹവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒരു മലയാളി കുടി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ശ്രീനിവാസ്പുരിയിൽ താമസിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി പി ഡി. വർഗീസ് ആണ് മരിച്ചത്. ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡൽഹി പൊലീസിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ സണ്ണി ടി.സിയും ഇന്ന് മരിച്ചിരുന്നു. 62 വയസായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ഡൽഹി ഉത്തംനഗറിലെ ജീവൻ പാർക്കിലായിരുന്നു താമസം. കഴിഞ്ഞ ഏതാനും ദിവസമായി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സണ്ണി. ഇതോടെ ഡൽഹിയിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മലയാളികളടക്കം നിരവധിപ്പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരിൽ പലരും ആരോഗ്യ പ്രവർത്തകരാണെന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുന്ന പശ്ചാത്തലത്തിൽ സ്റ്റേഡിയങ്ങൾ ഏറ്റെടുത്ത് താൽകാലിക ആശുപത്രികളാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സ്റ്റേഡിയങ്ങൾ ഏറ്റെടുക്കാൻ വിദഗധ സമിതി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.

ഡൽഹിയിലെ എല്ലാ പ്രമുഖ ആശുപത്രികളും ലഭ്യമായ കിടക്കകളുടെ എണ്ണവും മുറി വാടകയും പ്രവേശനകവാടത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഉത്തരവിട്ടു. ആശുപത്രികൾ പ്രദർശിപ്പിക്കുന്ന കണക്കുകളും സർക്കാർ പോർട്ടലിൽ ഉള്ള വിവരവും ഒന്നാണെന്ന് ഉറപ്പിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കാനാണ് നടപടി.

പ്രധാനപ്പെട്ട എല്ലാ ആശുപത്രികളും ക്ലിനിക്കുകളും നേഴ്‌സിങ് ഹോമുകളും പ്രവേശനകവാടത്തിൽ തന്നെ ലഭ്യമായ കിടക്കകളുടെ എണ്ണം, റൂം വാടക, ആശുപത്രി പ്രവേശനത്തിനായി ബന്ധപ്പെടേണ്ട ആളുടെ വിവരങ്ങൾ എൽഇഡി ബോർഡിൽ വലിയ അക്ഷരത്തിൽ പ്രദർശിപ്പിക്കണമെന്നാണ് നിർദ്ദേശം. ആശുപത്രികളിലെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ദുരന്തനിവാരണസേന അധികൃതർ മിന്നൽ പരിശോധന നടത്തുമെന്നും ഉത്തരവ് സൂചിപ്പിക്കുന്നു.

ഡൽഹിയിൽ രോഗികൾക്ക് ചികിത്സ വൈകുന്നു, അമിത ചാർജ് ഈടാക്കുന്നു തുടങ്ങിയ ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഡൽഹിക്കാർക്ക് മാത്രമേ സംസ്ഥാന ആശുപത്രികളിൽ കോവിഡ് ചികിത്സ നൽകുകയുള്ളൂ എന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ പ്രഖ്യാപനവും വിമർശനമുയർത്തി. എന്നാൽ ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ലഫ്. ഗവർണർ മറ്റൊരു ഉത്തരവ് പുറത്തുവിട്ടു. രോഗികളായ എല്ലാവർക്കും ചികിത്സ ഉറപ്പാക്കണമെന്നും ബെഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനായി സജ്ജീകരിക്കണമെന്നും ലഫ്. ഗവർണർ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP