Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കാലിക്കറ്റ് സർവകലാശാലയിൽ സംഘ്പരിവാർ വി സിയെ അവരോധിക്കാൻ അനുവദിക്കില്ല' ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

'കാലിക്കറ്റ് സർവകലാശാലയിൽ സംഘ്പരിവാർ വി സിയെ അവരോധിക്കാൻ അനുവദിക്കില്ല' ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: കാലിക്കറ്റ് സർവകലാശാല വി സി നിയമനം മനഃപൂർവം വൈകിപ്പിച്ച് സംഘ്പരിവാർ നോമിനിയെ നിയമിക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന നീക്കങ്ങളിൽ പ്രതിഷധിച്ച് ജില്ലയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

''കാലിക്കറ്റ് സർവകലാശാലക്ക് സംഘ്പരിവാർ വി സി വേണ്ട' തലക്കെട്ടിൽ സംഘ്പരിവാർ വി സിയെ നിയമിക്കരുതെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഗവർണർക്ക് പ്രതിഷേധ കത്തുകൾ അയച്ചു. ജില്ല തല ഉദ്ഘാടനം ജില്ല സെക്രട്ടറി മുഹമ്മദ് ഹംസ കത്തയച്ച് നിർവഹിച്ചു.

വിവിധ കോളേജ് യൂനിയനുകളുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രമേയം പാസാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP