Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓൺലൈൻ പഠനം: മാണി സി കാപ്പന്റെ കരുതലിൽ ലാപ്‌ടോപ്പുകൾ എത്തുന്നു

സ്വന്തം ലേഖകൻ

പാലാ: നിയോജകമണ്ഡലത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ അടുത്തയാഴ്ച എത്തിച്ചേരുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

പഞ്ചായത്തുകൾ നൽകിയ ലിസ്റ്റുകൾ പ്രകാരമാണ് ലാപ്‌ടോപ്പുകൾ അനുവദിക്കുന്നത്. ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ലാപ്‌ടോപ്പുകൾ എത്തിക്കാനുള്ള നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയതായും എം എൽ എ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മഴക്കെടുതി നേരിടാൻ സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിനിടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ വിവരം എം എൽ എ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഇതിനു വേണ്ടി വരുന്ന ലാപ്‌ടോപ്പുകളുടെ എണ്ണം നൽകാൻ പഞ്ചായത്ത് അധികൃതർക്ക് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ ലഭിച്ച ലിസ്റ്റു പ്രകാരം പഞ്ചായത്തുകൾ വഴിയാണ് ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP