Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശ്ചിമ ബംഗാളിലെ മുൻ സിപിഎം എംപിയും അത്‌ലറ്റുമായ ജ്യോതിർമയി സിഖ്ധർ ബിജെപിയിൽ ചേർന്നു; പാർട്ടി പ്രവേശനം അമിത് ഷായുടെ റാലിക്ക് പിന്നാലെ; ബംഗാളിൽ ബിജെപിയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ പ്രമുഖ സിപിഎം നേതാവായി ജ്യോതിർമയി

മറുനാടൻ ഡെസ്‌ക്‌

കോൽക്കത്ത: ബംഗാളിൽ മുൻ സിപിഎം എംപിയും അത്ലറ്റുമായ ജ്യോതിർമയി സിഖ്ധർ ബിജെപിയിൽ ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ബംഗാളിലെ പാർട്ടി പ്രവർത്തകർക്കായി വിർച്വൽ റാലി നടത്തി ബംഗാളിൽ മാറ്റത്തിന് വേണ്ടി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജ്യോതിർമയി സിഖ്ധറിന്റെ ബിജെപി പ്രവേശം.

2004-ലെ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽ ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി സത്യബ്രതാ മുഖർജിയെ പരാജയപ്പെടുത്തിയാണ് ലോക്സഭയിൽ എത്തിയത്. 2009-ൽ സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ബംഗാളിൽകഴിഞ്ഞ ഏതാനും മാസത്തിനിടെ ബിജെപിയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ പ്രമുഖ സിപിഎം നേതാവാണ് ജ്യോതിർമയി സിഖ്ധർ. കൂടുതൽ സിപിഎം നേതാക്കൾ വരും ദിവസങ്ങളിൽ ബിജെപിയിൽ എത്തുമെന്നാണു സിഖ്ധറുടെ പ്രഖ്യാപനം. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് മുൻ സിപിഎം എംപി ബിജെപിയിൽ ചേർന്നിരിക്കുന്നത്.

മിഡിൽ ഡിസ്റ്റൻസ് റണ്ണറായ സിഖ്ധർ 1995 ലും 1998 ലും നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 800 മീറ്റർ, 1,500 മീറ്റർ മത്സരങ്ങളിൽ പങ്കെടുത്തു. സ്വർണ്ണവും വെങ്കലവും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ രാജ്യത്തിനായി നേടിയിട്ടുണ്ട്, കൂടാതെ 1998-ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും നേടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP