Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 5,387 പേർക്ക്

ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 5,387 പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പാക്കിസ്ഥാനിൽ പുതിയതായി 5387 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 113,702 ആയി. 83 പേരാണ് ഇന്ന് രോഗബാധയെ തുടർന്ന് മരിച്ചത്. 2255 പേരാണ് ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. 36, 308 പേർ രോഗമുക്തി നേടി.

കോവിഡ് ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഇടവിട്ടുള്ള ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച ലോക്ക് ഡൗൺ, രണ്ടാഴ്ച ഇളവുകൾ എന്നിങ്ങനെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ശുപാർശ. എന്നാൽ ഇത് പ്രാബല്യത്തിൽ വരുത്തിയിട്ടില്ല. ശുപാർശ നടപ്പിലാക്കുന്നത് നിലവിൽ പരിഗണനയിലില്ലെന്ന് പഞ്ചാബ് പ്രവിശ്യ ആരോഗ്യമന്ത്രി യസ്മിൻ റാഷിദ് പറഞ്ഞു. കോവിഡ് കേസുകൾ കുറയുന്നുവെന്ന് അവകാശപ്പെട്ട് മെയ് ഒന്നു മുതലാണ് പാക്കിസ്ഥാനിൽ ഭാഗിക ഇളവുകൾ നൽകിയത്. മെയ് 22 മുതൽ സമ്പൂർണ ഇളവുകളും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP