Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബവ്‌റിജസ് ഔട്ട് ലെറ്റുകൾ തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം; ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണം; പിടിവാശി ഉപേക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ബവ്‌റിജസ് ഔട്ട് ലെറ്റുകൾ തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം; ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണം; പിടിവാശി ഉപേക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ രോഗവ്യാപനത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകരെത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ദർശനം നടത്തുന്നവർക്കാർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകേണ്ടി വരും. പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിന്റെ ആചാരപരമായ ചടങ്ങുകളെ തന്നെ ഇതു ബാധിക്കുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബവ്‌റിജസ് ഔട്ട്ലെറ്റുകൾ തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം. രോഗവ്യാപനം ഉയർന്ന് നിൽക്കുന്ന ഈ സമയത്ത് ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഭക്തരെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കും. ശബരിമല ക്ഷേത്ര ഉത്സവം മാർച്ചിൽ നടക്കേണ്ടിയിരുന്നത് രോഗവ്യാപന പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. അതാണിപ്പോൾ നടത്താൻ തുനിയുന്നത്. ഉത്സവം കുറച്ചു കൂടി നീട്ടിവയ്ക്കണം എന്ന തന്ത്രിയുടെ നിർദ്ദേശം സ്വീകരിക്കണം. സർക്കാർ പിടിവാശി ഉപേക്ഷിച്ച് ശബരിമലയിൽ ഇപ്പോൾ തീർത്ഥാടകരെ കയറ്റുന്നതിൽനിന്ന് പിന്തിരിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP