Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല; രാഷ്ട്രീയമാകാം രാഷ്ട്രീയാഭാസമാകരുതെന്നും രാഹുൽ ഈശ്വർ; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനും വിവാഹ ആശംസകൾ നേർന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല; രാഷ്ട്രീയമാകാം രാഷ്ട്രീയാഭാസമാകരുതെന്നും രാഹുൽ ഈശ്വർ; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനും വിവാഹ ആശംസകൾ നേർന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിന് ആശംസകൾ നേർന്ന് രാഹുൽ ഈശ്വർ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. റിയാസിനെയും വീണയയും പരിചയമുണ്ടെന്നും ഇരുവരും വളരെ നല്ല മനുഷ്യരാണെന്നും രാഹുൽ ഈശ്വർ കുറിപ്പിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഈ വിവാഹവാർത്തയുമായി ബന്ധപ്പെട്ട് വരുന്ന വിമർശനങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും രാഹുൽ കുറിപ്പിൽ വിമർശിക്കുന്നുണ്ട്. രാഷ്ട്രീയമാകാം രാഷ്ട്രീയാഭാസമാകരുതെന്നാണ് ട്രോളുന്നവരോട് രാഹുൽ ഈശ്വറിന് പറയാനുള്ളത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ...

ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയൻന്റെ മകൾ IT വിദഗ്ദ്ധ ആയ വീണ എന്നിവർക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ചില ആൾകാർ Whatsapp, ഫേസ്‌ബുക്കിൽ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോൾ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.

- വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം...

Posted by Rahul Easwar on Wednesday, June 10, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP