Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്തുകാരന്റെ തുല്യതയില്ലാത്ത കരുണ; മഹാമാരി കാലത്തും പ്ലാസ്മ ദാനം ചെയ്തു സൽമാൻ ഫാരിസ്

മലപ്പുറത്തുകാരന്റെ തുല്യതയില്ലാത്ത കരുണ; മഹാമാരി കാലത്തും പ്ലാസ്മ ദാനം ചെയ്തു സൽമാൻ ഫാരിസ്

സ്വന്തം ലേഖകൻ

ദമ്മാം: മലപ്പുറം കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പറും മലപ്പുറം സുൽത്താൻ എന്ന ക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥനുമായ സൽമാൻ ഫാരിസ് കോവിഡ് രോഗം മുലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് തന്റെ പ്ലാസ്മ നൽകി മാതൃകയായി.

സൽമാൻ ഫാരിസിന് കോവിഡ് സ്ഥിരീകരിക്കുന്നത് 27 ഏപ്രിലിൽ ആയിരുന്നു തുടർന്ന് 29 ന് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തു. തുടർ ചികിൽസക്ക് ശേഷം മെയ് നാലിന് കോവിഡ് നെഗറ്റീവ് ആവുകയും തുടർന്ന് മെയ് പത്തിന് ഡിസ്ചാർജ് ആവുകയും ചെയ്തു. അതിനു ശേഷമാണ് തന്റെ പ്ലാസ്മ ധാനം ചെയ്യാൻ സൽമാൻ തീരുമാനിച്ചത്.

കോവിഡ് ബാധിച്ച രോഗികൾക്ക് പ്ലാസ്മ ചികിൽസ വളരെയധികം പ്രയോജനപ്പെടുന്നു എന്ന് സൽമാന്റെ ശ്രദ്ധയിൽപ്പെടുകയും ജൂൺ ഒന്നിന് സൽമാൻ തന്റെ പ്ലാസ്മ കോവിഡ് ബാധിച്ച രോഗിക്ക് ദാനം ചെയ്യാൻ സന്നദ്ധനാവുകയും ചെയ്തു. സമൂഹത്തിലെ ഇപ്പോഴത്തെ ഒരു പ്രധാനപ്പെട്ട ഭീതിയാണ് കോവിഡ്- 19 എന്നാൽ കോവിഡ് മുക്തനായ ശേഷം കോവിഡ് ബാധിച്ച രോഗിക്ക് പ്ലാസ്മ ദാനം ചെയ്യാൻ കാണിച്ച മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇത്തരത്തിലുള്ള യുവാക്കളുടെ മാതൃകയാണ് ഇനി വരും ദിവസങ്ങളിൽ നമുക്ക് കാണേണ്ടത്, വരുംദിവസങ്ങളിൽ ഇതുപോലെ ഒരുപാട് യുവാക്കൾ മുന്നോട്ടുവരും എന്ന പ്രതീക്ഷയിലാണ് സൽമാൻ ഫാരിസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP