Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തികച്ചും വ്യത്യസ്തമായ ഒരു കൂട്ടായ്മ വെളിയംകോട് 'പഞ്ചായത്ത് വാർത്തകൾ' വാട്സ് ആപ്പ് ഗ്രൂപ്പ്

തികച്ചും വ്യത്യസ്തമായ ഒരു കൂട്ടായ്മ വെളിയംകോട് 'പഞ്ചായത്ത് വാർത്തകൾ' വാട്സ് ആപ്പ് ഗ്രൂപ്പ്

സ്വന്തം ലേഖകൻ

മലപ്പുറം ജില്ലയിലെ വെളിയംകോട് പഞ്ചായത്ത് കേന്ദ്രീകരിച്ചു കൊണ്ട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, പഞ്ചായത്തിലെ വിവിധ സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ജനങ്ങളുടെ ആശയ വിനിമയത്തെ എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ജൂൺ മാസം 2017 ൽ ആണ് 'പഞ്ചായത്ത് വാർത്തകൾ' എന്ന പേരിൽ ഈ വാട്സ് ആപ്പ് കൂട്ടായ്മ ദുബായിൽ ജോലി ചെയ്യുന്ന പ്രവാസിയായ സുബൈർ കണ്ടക്കോട്ട് മുൻകൈയെടുത്ത് തുടങ്ങുന്നത്.

ഇന്ന് വെളിയംകോട് 'പഞ്ചായത്ത് വാർത്തകൾ' ഗ്രൂപ്പ് എന്നത് 82 ഗ്രൂപ്പുകൾ അടങ്ങിയതാണ്. ഓരോ ഗ്രൂപ്പിലും 257 പേർ വീതം മൊത്തം 21,074 പേർ ഉണ്ട് അംഗങ്ങളായിട്ട്.

വെളിയംകോട് പഞ്ചായത്തിലെ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, ഹെൽത്ത്/ ഡിസ്‌പെൻസറികൾ, പൊതു വിദ്യാലയങ്ങൾ, അംഗനവാടികൾ, വിവിധ മാർക്കറ്റുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ, പോസ്റ്റ് ഓഫീസുകൾ, വൈദ്യുതി ഓഫീസ്, ടെലിഫോൺ എക്‌സ്‌ചേഞ്ച്, റേഷൻ ഷോപ്പുകൾ, വ്യാപാരകേന്ദ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ സർക്കാർ, അർദ്ധസർക്കാർ കേന്ദ്രങ്ങളുമായും ഓഫീസുകളുമായും , സ്വകാര്യ സ്ഥാപനങ്ങളുമായും ഈ വാട്സ് ആപ്പ് ഗ്രൂപ്പ് സേവനനിരതമായി വിവരങ്ങൾ നല്കിയും. പൊതു ജനങ്ങളുടെ സംശയങ്ങളും, ആശങ്കകളും പങ്കുവച്ചു കൊണ്ടും അവക്കുള്ള പരിഹാരങ്ങൾ തേടിയും നിരന്തരം ഇടപെടൽ നടത്തുന്നു എന്നതാണ് 'പഞ്ചായത്ത് വാർത്തകൾ' വാട്സ് ആപ്പ് ഗ്രൂപ്പിനെ ജനപ്രിയമാക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, ജനപ്രതിനിധികൾ,ആശാ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, അദ്ധ്യാപകർ, ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, ജീവ കാരുണ്യ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, വിവരാവകാശ പ്രവർത്തകർ, വിവിധ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ,
ചൈൽഡ് ലൈൻ ടീം , വിവിധ ഓൺലൈൻ മീഡിയ, പത്ര മാധ്യമ പ്രവർത്തകർ, കേളത്തിലെ വിവിധ ചാനൽ, റവന്യൂ ഉദ്യോഗസ്ഥർ, അമേച്വർ റേഡിയോ അംഗങ്ങൾ, KSEB, ജല അഥോറിറ്റി, സെക്രട്ടറിയേറ്റ് ഉൾപ്പെടെ വിവിധ സർക്കാർ ഉദ്യോഗസ്ഥർ (CMന്റെ ഓഫീസ്) , പൊതു പ്രവർത്തകർ, സാമൂഹിക സംഘടന പ്രവർത്തകർ, രഹസ്യാന്വേഷണ വിഭാഗം (ഗ്രൂപ്പ് ന്റെ പ്രവർത്തനം അറിയാൻ), വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, കർഷകർ, വിവിധ മത നേതാക്കൾ, പുരോഹിതർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകൾ 'പഞ്ചായത്ത് വാർത്തകൾ' വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാണ്.

സോഷ്യൽ മീഡിയയും, സാമൂഹ്യ ജീവകാരുണ്യ സംഘടനകളേയും തന്റെ പൊതുപ്രവർത്തനത്തിൽ വളരെ നന്നായി ജനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ മുൻ വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രേമജ സുധീർ, പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ആറ്റുണ്ണി തങ്ങൾ, വാർഡ് മെമ്പർമാരായ ഫൗസിയ വടക്കേപ്പുറത്ത്, ഷാജിറ മനാഫ്, നവാസ് നാക്കോല, കെ.കെ.ബീരാൻകുട്ടി, കെ.കെ. ബാദുഷ, റിയാസ് പഴഞ്ഞി, മുഹമ്മദ്, ബാബു വഴങ്ങിൽ, ബബിത നൗഫൽ എന്നീ ജനപ്രതിനിധികളും , വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, പൊന്നാനി സിഐ, എസ്‌ഐ, വന്നേരി പൊലീസ്, വിവിധ പത്രമാധ്യമങ്ങളുടെ റിപ്പോർട്ടർമാരായ ഫറൂഖ് വെളിയംകോട്, പ്രത്യൂഷ് മാറഞ്ചേരി, ഷാജി എരമംഗലം തുടങ്ങിയവരും കൃത്യമായി ഇടപെടൽ നടത്തി 'പഞ്ചായത്ത് വാർത്ത'കളിൽ സജീവമാകുന്നത് അവരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാണ്.

പഞ്ചായത്തിലെ മാലിന്യ പ്രശ്‌നങ്ങൾ, വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം, വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ, ന്യായവില ഷോപ്പുകളുമായി ഉയർന്നു വരുന്ന പ്രശ്‌നങ്ങൾ, കെട്ടിട നികുതി, റോഡ്, പാലം, ഗതാഗത പ്രശ്‌നങ്ങൾ, ഹെൽത്ത് ഡിസ്‌പെൻസറികളുമായി ബന്ധപ്പെട്ട പരാതികൾ, പഞ്ചായത്ത് മീൻ പച്ചക്കറി മാർക്കറ്റ് എന്നീ വിഷയങ്ങളിൽ എല്ലാം വ്യക്തമായ ഇടപെടലുകൾ നടത്തി പഞ്ചായത്തിന്റെ ശ്രദ്ധക്ഷണിക്കാനും, ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും ഇക്കാലയളവിൽ 'പഞ്ചായത്ത് വാർത്തകൾക്ക്' സാധിച്ചിട്ടുണ്ട്.
പല ജനകീയ പ്രശ്‌നങ്ങളിലും ജനങ്ങൾക്ക് വേണ്ടി പൊതു താല്പര്യ നിവേദനങ്ങൾ, ഹരജികൾ പഞ്ചായത്ത് ഓഫീസിലും, കൃഷി ഒഫീസിലും, വില്ലേജിലും, ഡി.എം.ഒ, ആർ.ടി.ഒ , ബി.ഡി.ഒ, സിഐ, എസ്‌ഐ , ജില്ലാ കളക്ടർ, എംഎ‍ൽഎ, എംപി, മന്ത്രിമാർ എന്നിവർക്കും 'പഞ്ചായത്ത് വാർത്തകൾ' നേരിട്ട് നല്കിയിട്ടുണ്ട്.

*അഡ്‌മിൻ അംഗങ്ങൾ :-*
സുബൈർ കണ്ടക്കോട്ട്
മുഹമ്മദ് അലി മാളിയേക്കൽ
ആയിഷ അബൂബക്കർ
ഉമ്മർ വെളിയംകോട്
സുകന്യ
ഒ.ടി. മുഹിയുദ്ധീൻ മാസ്റ്റർ.
ഹുസൈൻ പിലാശ്ശേരി
അറമുഖൻ സോനാരെ
PRK റസാക്ക്
ശ്രീവത്സൻ എരമംഗലം.
കുവൈറ്റ് മുഹമ്മദ് ഉണ്ണി
സ്മിത സുരേഷ്.
മുനീർ.
മൈമൂന സുബൈർ.
ഷാജഹാൻ തവയിൽ.
ഷംലിന ടീച്ചർ.
മുജീബ്. എം.എസ്.

എന്നിവർ അടങ്ങിയതാണ് അഡ്‌മിൻ പാനൽ.
സുബൈർ കണ്ടക്കോട്ട് ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ പി.ആർ.ഒ ആയി ജോലി ചെയ്യുന്നു. ദുബായ് KMCC, MSS എന്നീ സംഘടനകളുടെ പ്രവർത്തകൻ കൂടിയായ അദ്ദേഹം 'പഞ്ചായത്ത് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ' പ്രവർത്തനങ്ങൾക്കായി ദിവസവും അഞ്ച് മണിക്കൂറോളം ചെലവഴിക്കുന്നു. രണ്ട് മൊബൈൽ ഫോണുകളും, മൂന്ന് മൊബൈൽ നമ്പറുകളും, വാട്സ് ആപ്പും ഉപയോഗിക്കുന്നതോടൊപ്പം ദിവസവും നാല് ജി.ബിയോളം ഇന്റർനെറ്റ് ഡാറ്റയും ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു.
ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം വെളിയംകോട് കുമ്മിലവളപ്പിൽ ആണ് താമസം. സുബൈർ കണ്ടക്കോട്ട് ആണ് 'പഞ്ചായത്ത് വാർത്തകൾ' വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പ്രഥമ അഡ്‌മിൻ.

നോബിൾ പാലിയേറ്റീവ് സോഴ്‌സ്, AKWRF എന്നീ സാമൂഹിക ജീവകാരുണ്യ സംഘടനകളുടെ സജീവ പ്രവർത്തകനായ മുഹമ്മദലി മാളിയേക്കൽ, വെളിച്ചം വെളിയംകോട്, ഹെൽപ്പ് ലൈൻ വെളിയംകോട് എന്നീ കൂട്ടായ്മകളിലൂടെ പ്രാദേശിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച PRK റസാഖ്, ഹുസൈൻ പിലാശ്ശേരി, സോനാരെ വാട്സ് ആപ്പ് ഗ്രൂപ്പ്, ERM എരമംഗലം, 'കാരുണ്യവും കരുതലും' , കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ പ്രവർത്തകനായ അറമുഖൻ സോനാരെ, PVK എന്ന സംഘടനാംഗമായ ആയിഷ അബൂബക്കർ, അദ്ധ്യാപകരായ ഒ.ടി. മുഹിയുദ്ധീൻ മാസ്റ്റർ, ഷംലിന ടീച്ചർ, പ്രവാസി സാമൂഹ്യ പ്രവർത്തകരായ ഉമ്മർ വെളിയംകോട്, ഷാജഹാൻ തവയിൽ, ആരോഗ്യ പ്രവർത്തകയായ സുകന്യയും ഇവരെ കൂടാതെ കുവൈത്ത് മുഹമ്മദ്, ശ്രീവത്സൻ എരമംഗലം, മുനീർ, സ്മിത സുരേഷ്, മുജീബ്. എം.എസ് എന്നിവരും അഡ്‌മിൻ പാനലിൽ സജീവ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്.

സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ, രാഷ്ട്രീയ പൊതുപ്രവർത്തകരുടെ അഴിമതിയും, വീഴ്ചയും, നേട്ടങ്ങളും ചർച്ചയാക്കുന്നതിലും യാതൊരു കക്ഷി രാഷ്ട്രീയ ഭേദമന്യേ സംവാദങ്ങൾക്ക് അവസരങ്ങൾ നല്കുന്നതിലും തികഞ്ഞ നിഷ്പക്ഷത പാലിക്കാൻ അഡ്‌മിൻ പാനൽ അംഗങ്ങൾ ജാഗ്രത കാണിക്കാറുണ്ട്. ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കൊണ്ട് ഈ കോവിഡ് കാലം കഴിച്ചു കൂട്ടാൻ ഈ കൂട്ടായ്മ പഞ്ചായത്ത് അധികൃതരേയും , പൊതുജനങ്ങളേയും, പൊതുപ്രവർത്തകരെയും ഒരുപാട് സഹായിക്കുന്നു എന്നതാണ് എപ്പോഴും ഓൺലൈൻ ആയിരിക്കാൻ 'പഞ്ചായത്ത് വാർത്തകൾ' വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയെ ഇപ്പോൾ പ്രേരിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP