Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപാന സദസിൽ ഛർദ്ദിച്ച് അവശനായപ്പോൾ കൂട്ടുകാർ ആശുപത്രിയിൽ എത്തിച്ചു; സ്രവ പരിശോധനയിൽ കണ്ടെത്തിയതു കൊറോണ വൈറസ്; ചികിത്സക്കിടെ ചാടി പോയി ആത്മഹത്യയ്ക്ക് ശ്രമിച്ച ആനാടുകാരൻ മരിച്ചു; ഐസൊലേഷൻ വാർഡിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച രോഗിയുടെ മരണം ഐസിയുവിൽ ചികിൽസയിൽ ഇരിക്കെ; നെടുമങ്ങാടുകാരൻ ഉണ്ണിയുടേത് കോവിഡ് നിരാശയിലെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; വിരൽ ചൂണ്ടുന്നത് വലിയ സുരക്ഷാ വീഴ്ച; കേരളത്തിലെ കോവിഡ് മരണം 17 ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. കോവിഡ് ഐസൊലേഷൻ മുറിയിൽ രോഗി തൂങ്ങി മരിക്കാൻ ശ്രമിച്ച ആനാട് ഉണ്ണി(33) യാണ് അൽപം മുൻപ് മരിച്ചത്. കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്നും അനുവാദമില്ലാതെ പുറത്തു പോയ ശേഷം തിരികെയെത്തിച്ച രോഗി ഇ്ന്നലെ മുതൽ മാനസിക അസ്വാസ്യം പ്രകടിപ്പിക്കുകയായിരുന്നു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി.

വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്‌സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാർ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്നലെയാണ് കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ആനാട് സ്വദേശി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. ആശുപത്രിവേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിനടുെത്തത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ ഇയാളെ വീണ്ടും മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു.

തമിഴ്‌നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്. കടുത്ത മദ്യാസക്തിയുള്ള ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വിത്ത്ഡ്രോവൽ സിൻഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാൾക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായുരുന്നു.

ഇന്നലെയാണ് ജീവനക്കാരുെ കണ്ണ് വെട്ടിച്ച് കോവിഡ് ചികിത്സയിലിരുന്ന ആനാട് സ്വദേശി നാട്ടിലേക്ക് മുങ്ങിയത്. രോഗി കറങ്ങിയത് തരുവനന്തപുരം നഗരമധ്യം മുഴുവനും കറങ്ങിയ ശേഷമാണ് വീട്ടിലേക്ക് ബസ് കയറി പോയത്. ബേസിലും ഓട്ടോയിലും കയറി വീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച രോഗിയെ കയ്യോടെ പിടികൂടിയത് സ്ഥാലത്തെ ജന പ്രതിനിധിയും നാട്ടകാരും ചേർന്നായിരുന്നു. ആശുപത്രിവേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിനടുെത്തത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചതോടെയാണ് തിരകെ ആശുപത്രിയിൽ പ്രവേശിപ്പാക്കാൻ സാധിച്ചത്. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷമാണ് ഇയാളെ ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് മാ്റ്റിയത്. പാലോട്, നെടുമങ്ങാട്, വലിയമല പൊലീസ്, ജനപ്രതിനിധികൾ എന്നിവരുടെ ശക്തമായ ഇടപെടലോടെ വൈകിട്ട് തന്നെ തിരിച്ച് ഐസൊലേഷൻ വാർഡിലക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് രോഗി ആശുപത്രിയിൽനിന്ന് ഒളിച്ചുകടന്നത്. അവിടെനിന്ന് ഓട്ടോയിൽ തമ്പാനൂരിലെത്തി. ഇവിടെ അര മണിക്കൂറോളം ബസ് കാത്തുനിന്നു.കിട്ടിയ ബസിൽ കയറി നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിലിറങ്ങി. അവിടെ തട്ടുകടയിൽ കയറി ചായ കുടിച്ച ശേഷം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തി. പാലോട്ടേക്കു പോകുന്ന ബസിൽ കയറി ആനാട്ട് ഇറങ്ങി. ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിലേക്കു നടന്നു. മാസ്‌ക് ധരിച്ചിരുന്നതിനാൽ പെട്ടെന്ന് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ആനാട്ട് കുളക്കിക്കോണത്തെ സ്വന്തം വീടിന് 500 മീറ്റർ മാത്രം അടുത്തെത്തിയപ്പോൾ കട നടത്തുന്നയാൾ ഇയാളെ തിരിച്ചറിഞ്ഞു.

ഉടൻതന്നെ വിവരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിനെ വിളിച്ചറിയിച്ചു. ആനാട് സുരേഷ് അറിയിച്ചതനുസരിച്ച് തഹസിൽദാർ എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, ആരോഗ്യപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി.ഏറെസമയത്തെ ശ്രമത്തിനു ശേഷമാണ് ഇയാളെ ആരോഗ്യവകുപ്പ് ജീവനക്കാർ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത്. മാനസികവിഭ്രാന്തി കാട്ടിയ ഇയാളെ വരുതിയിലാക്കാൻ പൊലീസിന് ഒടുവിൽ തോക്കുകാട്ടി പേടിപ്പിക്കേണ്ടിവന്നു.

തമിഴ്‌നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP