Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗണിൽ മദ്യമില്ലാത്തത് ബെവ്‌കോ ആപ്പ് എത്തിയപ്പോൾ ആഘോഷിച്ചു; അച്ഛനും മകനും ചേർന്ന് മദ്യപിച്ചത് തുടർച്ചയായി പത്ത് ദിവസം; മദ്യം വാങ്ങാൻ നൽകിയ എടിഎം തിരിച്ചു ചോദിച്ചപ്പോൾ വഴക്ക് തുടങ്ങി; ലഹരി മൂത്ത് അച്ഛനെ മൂക്കിനിടിച്ച് താഴെ വീഴ്‌ത്തി; എണ്ണീറ്റു വന്നപ്പോൾ തല പിടിച്ച് മതിലിൽ ഇടിച്ച് ക്രൂരത തുടർന്നു; ബോധം പോയ ജയമോഹൻ തമ്പിയെ ആശുപത്രിയിലേക്ക് മാറ്റാതെ മരണം ഉറപ്പാക്കിയ മകൻ; അശ്വിന്റെ കുറ്റസമ്മതത്തിലുള്ളതും മദ്യപാന ആസക്തി; കൂട്ടുകാരൻ പ്രതിയാകില്ല

ലോക്ഡൗണിൽ മദ്യമില്ലാത്തത് ബെവ്‌കോ ആപ്പ് എത്തിയപ്പോൾ ആഘോഷിച്ചു; അച്ഛനും മകനും ചേർന്ന് മദ്യപിച്ചത് തുടർച്ചയായി പത്ത് ദിവസം; മദ്യം വാങ്ങാൻ നൽകിയ എടിഎം തിരിച്ചു ചോദിച്ചപ്പോൾ വഴക്ക് തുടങ്ങി; ലഹരി മൂത്ത് അച്ഛനെ മൂക്കിനിടിച്ച് താഴെ വീഴ്‌ത്തി; എണ്ണീറ്റു വന്നപ്പോൾ തല പിടിച്ച് മതിലിൽ ഇടിച്ച് ക്രൂരത തുടർന്നു; ബോധം പോയ ജയമോഹൻ തമ്പിയെ ആശുപത്രിയിലേക്ക് മാറ്റാതെ മരണം ഉറപ്പാക്കിയ മകൻ; അശ്വിന്റെ കുറ്റസമ്മതത്തിലുള്ളതും മദ്യപാന ആസക്തി; കൂട്ടുകാരൻ പ്രതിയാകില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലപാതകത്തിൽ മകൻ അശ്വിന്റെ കുറ്റ സമ്മത മൊഴിയിൽ നിറയുന്നത് മദ്യപാനത്തിന്റെ ക്രൂരത. അച്ഛനെ മദ്യലഹരിയിൽ കൊന്ന കുറ്റം മകൻ സമ്മതിച്ചു. തുടർച്ചയായി 10 ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചു എന്നും മദ്യപിക്കാൻ പണം നൽകാത്തതാണ് കൊലപാതകത്തിനു കാരണമെന്നും അശ്വിൻ പൊലീസിനോട് പറഞ്ഞു. നാലു ദിവസം അശ്വിൻ തുടരെ മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. തുടർച്ചയായ 10 ദിവസം അശ്വിനും ജയമോഹനും ഒരുമിച്ചിരുന്ന് മദ്യപിച്ചു എന്നും പൊലീസ് പറയുന്നു.

ലോക്ഡൗൺ കാലത്ത് ബാറുകൾ അടച്ചതുകൊണ്ട് ഇരുവർക്കും മദ്യപിക്കാൻ സാധിച്ചിരുന്നില്ല. ബെവ്‌കോ ആപ്പിലൂടെ മദ്യ വിൽപ്പന തുടങ്ങിയതോടെ അച്ഛനും മകനും അടിച്ചു പൊളി തുടങ്ങി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. നെറ്റിയിലും തലയുടെ പിൻഭാഗത്തും ഏറ്റ മുറിവുകളും മൂക്കെല്ലിനുണ്ടായ ഗുരുതര പരുക്കും എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി കൃത്യമായ വിവരമില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടക്കുകയാണ്. ഇവിടെ സ്ഥിരമായി മദ്യപാനം നടക്കാറുണ്ടായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. ശനിയാഴ്ച കൊലപാതകം നടന്നെങ്കിലും തിങ്കളാഴ്ച ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് പൊലീസിനെ അറിയിച്ചത്.

ശനിയാഴ്ച രാവിലെ 11 മണി വരെ ജയമോഹൻ തമ്പിയെയും മകൻ അശ്വിനെയും അയൽവാസികൾ കണ്ടിരുന്നു. അശ്വിനും ജയമോഹനും അശ്വിന്റെ രണ്ട് സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചു. അതിനു ശേഷമുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യം വാങ്ങുന്നതിനായി തന്റെ എടിഎം കാർഡുകളും മറ്റും ജയമോഹൻ മകനെ ഏല്പിച്ചിരിക്കുകയായിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ നൽകാൻ അശ്വിൻ തയ്യാറായില്ല. ഇതേ തുടർന്ന് ജയമോഹൻ തമ്പിയെ മൂക്കിനിടിച്ച് താഴെ വീഴ്‌ത്തി. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തല ഭിത്തിയിൽ ഇടിപ്പിച്ച് തള്ളിയിട്ടു. ഇങ്ങനെ മരണം സംഭവിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ജയമോഹൻ തമ്പിയുടെ കഴുത്തിലുണ്ടായിരുന്ന നാലു പവന്റെ മാലയും കാണാനില്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കുകയാണ്. അയൽക്കാരന്റെ പങ്കും അന്വേഷിക്കുന്നു.

കേസിൽ അറസ്റ്റിലായ മകൻ അശ്വിൻ, ജയമോഹൻ തമ്പിയെ ആശുപത്രിയിലെത്തിക്കാതെ മരണത്തിനു വഴിയൊരുക്കിയെന്നു വ്യക്തമായി. കൂർത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണു മരണകാരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബോധം പോയെങ്കിലും ഉടൻ മരിക്കാൻ സാധ്യതയുണ്ടായിരുന്നില്ല. സമയത്ത് ആശുപത്രിയിലെത്തിക്കാത്തതും മരണകാരണമായി. അന്ന് രാവിലെ വീട്ടിലെത്തിയ അയൽവാസി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. അശ്വിൻ കുറ്റസമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. ജയമോഹൻ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബശ്രീ പ്രവർത്തക വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് ജയമോഹൻ തമ്പിയെ അവസാനമായി കണ്ടത്. തിങ്കളാഴ്ച എത്തുമ്പോൾ ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ടാംനിലയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. ഇയാൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

മൂന്ന് ഗുരുതരമായ മുറിവുകൾ ജയമോഹന്റെ ശരിരത്തിൽ ഉണ്ടായിരുന്നു. തലയുടെ പിൻഭാഗത്തും, നെറ്റിയിലും, മൂക്കിലെ നേസൽ ബോണിലും ഗുരുതര പരിക്ക്. ഇതേ തുടർന്നാണ് തമ്പിക്ക് ഒപ്പം താമസിച്ചിരുന്ന മകൻ അശ്വിനെ കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച പകൽ 2.30നാണ് ജയമോഹൻ തമ്പിയും അശ്വിനും ഇയാളുടെ കൂട്ടുകാരനും ചേർന്ന് മദ്യപാനം തുടങ്ങിയത്. ഇതിനിടയിൽ എടിഎം കാർഡിനെ ചൊല്ലി ബഹളമുണ്ടാവുകയും അശ്വിൻ അച്ഛനെ തള്ളിയിടുകയുമായിരുന്നു. മുറിവ് ആഴത്തിലുള്ളതല്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതിനാൽ ചോരവാർന്നാണ് മരണം നടന്നതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജയമോഹന്റെ മുറിയിൽവച്ചായിരുന്നു മദ്യപാനം. പരുക്കേറ്റ് കിടന്ന അച്ഛനെ ഈ മുറിയിൽനിന്ന് ഹാളിലാക്കിയത് അശ്വിനായിരുന്നു. തുടർന്ന് ഇയാൾ സ്വന്തം മുറിയിൽ പോയി മദ്യപാനം തുടർന്നു.

മരണ വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ അശ്വിൻ മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രാഥമിക ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും വൈകീട്ടോടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇയാളെ വിട്ടയക്കുകയായിരുന്നു. കുവൈറ്റിൽ ഷെഫായിരുന്നു അശ്വിൻ. ജോലി മതിയാക്കി നാട്ടിൽ എത്തിയ ശേഷം അച്ഛനൊപ്പമായിരുന്നു താമസം. ഇരുവരും തമ്മിൽ തർക്കങ്ങളും ബഹളവും പതിവായിരുന്നു. അശ്വിന്റെ ഭാര്യ അഞ്ചുമാസത്തിന് മുമ്പ് സ്വന്തം നാട്ടിലേക്ക് പോയി. ഇതോടെ അശ്വിനും അച്ഛനും മാത്രമായി. അശ്വിന്റെ മുറിയിൽനിന്ന് നിരവധി മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു.

ആലപ്പുഴ സ്വദേശിയാണ് ജയമോഹൻ. രഞ്ജി ട്രോഫിയിൽ ആറ് മത്സരങ്ങളാണ് ജയമോഹൻ കേരളത്തിനായി കളിച്ചത്. 1982-84ൽ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. എസ്‌ബിറ്റി ടീമിന്റെ ക്യാപ്റ്റനായിരുന്നു. എസ്‌ബിഐ ഡെപ്യൂട്ടി ജനറൽ മാനേജറായി വിരമിച്ചതാണ്. ആഷിഖ് രണ്ടാമത്തെ മകനാണ്. മേഘ, ജൂഹി എന്നിവർ മരുമക്കളുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP