Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു രാത്രി പശുവിനെ കൊന്ന് പാതി ഭക്ഷിച്ചു; ലോക്ഡൗണിൽ ആളുകൾക്ക് മൃതശരീരം മാറ്റാനായില്ല; ഉപേക്ഷിച്ച ഭക്ഷണം അടുത്ത ദിവസവും തേടിയെത്തി കൊണ്ടു പോയ കടുവ; തടുക്കാനെത്തിയ പട്ടിയേയും വകവരുത്തിയത് ക്രൂരമായി; ടാപ്പിങ് തൊഴിലാളി വിനീഷ് മാത്യുവിന്റെ കൊലയാളി കടുവ ചത്തത് തീർത്തും അവശയായി; വടശ്ശേരിക്കരയേയും പെരുനാടിനേയും ചിറ്റാറിനേയും നടുക്കിയ കൊലയാളി കടുവയ്ക്ക എന്ത് സംഭവിച്ചുവെന്നത് അജ്ഞാതം; ഇനി ഇഞ്ചപൊയ്കയിലെ കടുവയുടെ മരണത്തിൽ അന്വേഷണം

ഒരു രാത്രി പശുവിനെ കൊന്ന് പാതി ഭക്ഷിച്ചു; ലോക്ഡൗണിൽ ആളുകൾക്ക് മൃതശരീരം മാറ്റാനായില്ല; ഉപേക്ഷിച്ച ഭക്ഷണം അടുത്ത ദിവസവും തേടിയെത്തി കൊണ്ടു പോയ കടുവ; തടുക്കാനെത്തിയ പട്ടിയേയും വകവരുത്തിയത് ക്രൂരമായി; ടാപ്പിങ് തൊഴിലാളി വിനീഷ് മാത്യുവിന്റെ കൊലയാളി കടുവ ചത്തത് തീർത്തും അവശയായി; വടശ്ശേരിക്കരയേയും പെരുനാടിനേയും ചിറ്റാറിനേയും നടുക്കിയ കൊലയാളി കടുവയ്ക്ക എന്ത് സംഭവിച്ചുവെന്നത് അജ്ഞാതം; ഇനി ഇഞ്ചപൊയ്കയിലെ കടുവയുടെ മരണത്തിൽ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മണിയാറിൽ ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്നതെന്ന് സംശയിക്കുന്ന കടുവ മരിക്കുമ്പോൾ ദുരൂഹതകളും ഏറെ. ചൊവ്വാഴ്ച വൈകിട്ടോടെ കടുവയെ അവശനിലയിൽ കണ്ടെത്തിയിരുന്നു. മണിയാർ പൊലീസ് ബറ്റാലിയൻ ക്യാംപിനോട് ചേർന്ന ഇഞ്ചപൊയ്ക എന്ന സ്ഥലത്താണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ മരണം എങ്ങനെ ഉണ്ടായി എന്നതാണ് വനം വകുപ്പിനെ വലയ്ക്കുന്നത്.

മെയ് എട്ടാം തീയതിയാണ് മേടപ്പാറ പ്ലാന്റേഷൻ കോർപറേഷനിൽ റബർ ടാപ്പിങ് തൊഴിലാളിയായ ഇടുക്കി കഞ്ഞിക്കുഴി പ്രഭാ സിറ്റി വടക്കേൽ വിനീഷ് മാത്യൂ(36)വിനെ കടുവ കടിച്ചു കൊന്നത്. പല മേഖലകളിൽ ആളുകൾ കടുവയെ കണ്ടുവെന്ന വിവരം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വയനാട്ടിൽ നിന്നും റാപ്പിഡ് ഫോഴ്സ് അടക്കം കടുവയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കടുവ വനത്തിലേക്ക് മടങ്ങിയെന്ന നിഗമനത്തിൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. സിസിടിവി ക്യാമറയും വച്ചിരുന്നു. വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ തുടങ്ങിയ മൂന്ന് പഞ്ചായത്തുകളെ വിറപ്പിച്ച കടുവയാണ് ചാകുന്നത്. വനം വകുപ്പ് കടുവയ്ക്ക് പിന്നാലെയുണ്ടായിരുന്നു

എന്നാൽ, ചൊവ്വാഴ്ച സന്ധ്യയ്ക്ക് സമീപത്തു കൃഷിചെയ്തുകൊണ്ടിരുന്ന പി.ടി രാജുവാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അവശനിലയിലായിരുന്ന രാത്രി ഒമ്പതുമണിയോടെ കടുവ ചത്തു. കടുവയുടെ വലുതകാലിൽ വ്രണമായ മുറിവുണ്ടായിട്ടുണ്ട്. മൃഗ ഡോക്ടർ സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചശേഷം കടുവയുടെ ജഡം സംസ്‌ക്കരിക്കും. പോസ്റ്റ് മോർട്ടത്തിലൂടെ മരണ കാരണം ഉറപ്പിക്കും. എങ്ങനെയാണ് കടുവയ്ക്ക് പരിക്കേറ്റതെന്നതും അന്വേഷണ വിധേയമാക്കും. വനം വകുപ്പ് അറിയാതെ കടുവയെ കീഴപ്പെടുത്താൻ ശ്രമം നടന്നുവെന്ന സംശയവും സജീവമാണ്.

വിനീഷ് മാത്യുവിനെ കൊന്നതിന് പുറമേ വളർത്തു മൃഗങ്ങളേയും കടുവ വകവരുത്തിയിരുന്നു. ഒരു പശുവിനെ കൊന്ന് ഭക്ഷിച്ച ശേഷം പാതി ഉപേക്ഷിച്ച് പോയിരുന്നു. എന്നാൽ ലോക് ഡൗൺ ആയതിനാൽ ഈ പശുവിനെ മാറ്റാൻ നാട്ടുകാർക്കായില്ല. റബ്ബർ തോട്ടത്തിൽ കിടന്ന ഈ പശുവിനെ അടുത്ത ദിവസം വീണ്ടും കടുവ ഭക്ഷിക്കാനെത്തി. കടുവയെ നേരിടാനെത്തിയ പട്ടിയേയും ഈ കടുവ വകവരുത്തിയിരുന്നു. തീർത്തും അപകടകാരിയായിരുന്നു കടുവയെന്നായിരുന്നു വിലയിരുത്തൽ.

ടാപ്പിങ് തൊഴിലാളി ബിനീഷ് മാത്യുവിനെ കൊന്ന മേടപ്പാറയിൽനിന്ന് 15 കിലോമീറ്ററോളം അപ്പുറത്ത് മണിയാറിന് സമീപമാണ് ചൊവ്വാഴ്ച രാത്രി കടുവ ചത്തത്. മെയ്‌ ഏഴിന് ബിനീഷിനെ കൊന്നശേഷം പോയ കടുവയെ പിന്നീട് മണിയാർ പൂതക്കല്ലിൽപടിയിലാണ് കണ്ടെത്തുന്നത്. ഇവിടെ പശുക്കിടാവിനെ കൊന്നതിന്റെ ലക്ഷണങ്ങൾ കണ്ട വനവകുപ്പ് കടുവ ക്ഷീണിതയാണെന്ന് പറഞ്ഞിരുന്നു. കൊന്ന ഇരയെ തിന്നാൻ എത്താതിരുന്നതും മൃഗങ്ങളെ ആക്രമിച്ചപ്പോഴൊന്നും പല്ലുകൾ ഉപയോഗിച്ചിട്ടില്ലാത്തതുമായിരുന്നു, കടുവ അവശയാണെന്ന നിഗമനത്തിലെത്താൻ കാരണം. വയനാട്ടിൽനിന്ന് ഡോ. അരുൺ സഖറിയായുടെ നേതൃത്വത്തിൽ വന്ന വിദഗ്ധസംഘം 10 ദിവസത്തേളം റാന്നി ഡിവിഷനിലെ വനപാലകർക്കൊപ്പം തിരച്ചിൽ നടത്തി.

ഇതിനിടെ വിവിധ ജില്ലകളിൽ നിന്നെത്തിയവരടക്കം കാടിളക്കി. ഇതോടെ കടുവ കാട്ടിലേക്ക് വലിഞ്ഞെന്നായിരുന്നു കണക്കുകൂട്ടൽ. പിന്നീടൊന്നും കടുവ, കഥകളിലും അഭ്യൂഹങ്ങളിലും നിറഞ്ഞതല്ലാതെ ആരും കണ്ടിരുന്നില്ല. വനംവകുപ്പിന്റെ 56 ക്യാമറയിലും ഡ്രോണിലുമൊന്നും കടുവ വന്നില്ല. വിദഗ്ധസംഘങ്ങളിൽ മിക്കതും മടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി രാത്രി 7.30ഓടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കടുവയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് എസിഎഫ് ഹരികൃഷ്ണന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്ത് എത്തി.ഇവർ വന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണ് ചത്തത്.

മണിയാർ ജങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തികളുടെ16 ഏക്കർ കൃഷിഭൂമിയാണ് ഇഞ്ചപൊയ്ക. ഇവിടെ മണിയാർ സ്‌കൂൾ മാനേജർ മേപ്പാട്ടുതറയിൽ വീട്ടിൽ എം കെ ദിനേശന്റെ പഴയ വീടിന്റെ മുറ്റത്താണ് കണ്ടത്. കടുവയെ കണ്ട അരീക്കക്കാവ് സ്വദേശി രാജുവിനും ഇവിടെ സ്ഥലമുണ്ട്. ചൊവ്വാഴ്ച വൈകിട്ട് എത്തിയപ്പോഴാണ് അവശനിലയിലായ കടുവയെ രാജു കണ്ടത്.വനപാലകർ ഇതിനെ കൂട്ടിൽ കയറ്റാൻ ആലോചിച്ചു വരവെയാണ് ചത്തത്.

തണ്ണിത്തോട്, വടശേരിക്കര പേഴുംപാറ, മണിയാർ ഭാഗങ്ങളിൽ വിവിധ ദിവസങ്ങളിലായി ഭീഷണിയുയർത്തി. പിടികൂടുന്നതിനായി റാന്നി വനമേഖലയിലെ പലഭാഗങ്ങളിലും കൂടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വനംവകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ച് കുംകി ആനയുടെ സഹായത്തോടെ വനമേഖലയിലും തെരച്ചിൽ നടത്തി. രണ്ടാഴ്ചയോളമായി പുറത്തേക്ക് കാണാതിരുന്നതിനാൽ അത് കാട്ടിനുള്ളിലേക്ക് മടങ്ങിയിരിക്കുമെന്നു കരുതി. ഇതിനിടെയാണ് കടുവ മരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP