Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ടാം തവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റപ്പോൾ സമഗ്രാന്വേഷണം വീട്ടുകാർ ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല; മരണശേഷം ഒരാഴ്ചയ്ക്കകം ഉത്രയുടെ കുടുംബം വീണ്ടും പരാതി നൽകിയിട്ടും അവഗണിച്ചു; ഇടമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു; മറുനാടൻ തൊഴിലാളികളെ സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്നും പരാതി; അഞ്ചൽ സി ഐ കെ എൽ സുധീറിന് സ്ഥലം മാറ്റം

രണ്ടാം തവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റപ്പോൾ സമഗ്രാന്വേഷണം വീട്ടുകാർ ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല; മരണശേഷം ഒരാഴ്ചയ്ക്കകം ഉത്രയുടെ കുടുംബം വീണ്ടും പരാതി നൽകിയിട്ടും അവഗണിച്ചു; ഇടമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു; മറുനാടൻ തൊഴിലാളികളെ സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്നും പരാതി; അഞ്ചൽ സി ഐ കെ എൽ സുധീറിന് സ്ഥലം മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചൽ സി ഐ കെ എൽ സുധീറിന് സ്ഥലം മാറ്റം. ഉത്ര കൊലപാതകക്കേസിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റംഅന്വേഷണസംഘത്തിനെതിരെ വലിയതോതിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി ഐ യെ സ്ഥലം മാറ്റിയത്

ഉത്ര വധക്കേസിൽ പൊലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ അഞ്ചൽ സിഐയുടെ വീഴ്‌ച്ചകൾ പരാമർശിച്ചിരുന്നു. പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ സിഐ സി എൽ സുധീർ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ അഞ്ചൽ സി ഐ മൃതദേഹം സഹിതം ഉൾപ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയതും പരാതിക്കിടയാക്കിയിരുന്നു.

രണ്ടാം തവണയാണ് ഉത്രയക്ക് പാമ്പ് കടിയേൽക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തത് അല്ലാതെ അഞ്ചൽ സിഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. മരണ ശേഷം ഒരാഴ്‌ച്ചയ്ക്കം ഉത്രയുടെ കുടുംബം രണ്ടാം തവണയും സിഐ സി.എൽ സുധീറിനെ നേരിൽ കണ്ട് പരാതി നൽകി. സിഐ അതും അവഗണിച്ചു. ഒരാഴ്‌ച്ച കഴിഞ്ഞ് വീട്ടുകാർ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിന് നൽകിയ പരാതിയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയും കൊലപാതകത്തിന്റെ ചുരുളഴിച്ചതും

ഉത്ര കേസിൽ സിഐ.ക്കെതിരേ സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിരുന്നു. അതിനിടെ, കഴിഞ്ഞദിവസം അഞ്ചൽ ഇടമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം വീട്ടിലേക്കെത്തിച്ചെന്നും സിഐ.ക്കെതിരേ പരാതി ഉയർന്നു. ഈ സംഭവത്തിൽ പുനലൂർ ഡി.വൈ.എസ്‌പി.യുടെ അന്വേഷണം തുടരുകയാണ്. നേരത്തെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ മറുനാടൻ തൊഴിലാളികളെ കൊണ്ട് സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്നും സിഐ. സുധീറിനെതിരേ ആക്ഷേപമുണ്ടായിരുന്നു.

ഉത്ര കൊലക്കേസ്

ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25) വീട്ടിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛൻ വിശ്വസേനനും അമ്മ മണിമേഖലയും പൊലീസിൽ പരാതി നൽകിയത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്.അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകൈയിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാൽ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

അവിശ്വസനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ സൂരജ് കുറ്റം സമ്മതിച്ചു. യൂ ട്യൂബ് വീഡിയോ ചിത്രീകരിക്കാനാണെന്ന് പറഞ്ഞാണ് പാമ്പുപിടിത്തക്കാരനായ സുരേഷിൽനിന്നും പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പുകളെ വാങ്ങിയത്. അണലിയെ കൊണ്ട് കടിപ്പിച്ച് ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് മൂർഖനെ എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP