Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസ് ചൈനയിൽ 2019 ഓഗസ്റ്റ് മുതലേ വ്യാപിച്ച് തുടങ്ങിയിരിക്കാമെന്ന് പഠനം; ഹാർവാഡ് മെഡിക്കൽ സ്‌കൂളിന്റെ ഗവേഷണം വുഹാനിലെ ആശുപത്രികളിലെ ട്രാഫിക്ക് നിരക്കും സെർച്ച് ഡാറ്റയും വിശകലനം ചെയ്ത്; പഠനം പരിഹാസ്യമെന്ന് ചൈന; ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസ് വന്നത് ചൈനയിൽ നിന്നല്ലെന്ന് ഐഐഎസ്സി ശാസ്ത്രജ്ഞരുടെ പഠനം

കൊറോണ വൈറസ് ചൈനയിൽ 2019 ഓഗസ്റ്റ് മുതലേ വ്യാപിച്ച് തുടങ്ങിയിരിക്കാമെന്ന് പഠനം; ഹാർവാഡ് മെഡിക്കൽ സ്‌കൂളിന്റെ ഗവേഷണം വുഹാനിലെ ആശുപത്രികളിലെ ട്രാഫിക്ക് നിരക്കും സെർച്ച് ഡാറ്റയും വിശകലനം ചെയ്ത്; പഠനം പരിഹാസ്യമെന്ന് ചൈന; ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസ് വന്നത് ചൈനയിൽ നിന്നല്ലെന്ന് ഐഐഎസ്സി ശാസ്ത്രജ്ഞരുടെ പഠനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസ് 2019 ഓഗസ്റ്റ് മുതൽ ചൈനയിൽ വ്യാപിച്ച് തുടങ്ങിയിരിക്കാമെന്ന് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിന്റെ ഗവേഷണപഠനം. ആശുപത്രിയുടെ യാത്രാ പാറ്റേണുകളും സെർച്ച് എഞ്ചിൻ ഡാറ്റയും വിശകലനം ചെയ്തുള്ള പഠനമാണിത്. വുഹാനിലെ ആശുപത്രികളിലെ പാർക്കിങ് സ്ഥലങ്ങളുടെ ഉയർന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. വുഹാനിലാണ് 2019 അവസാനത്തോടെ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. സെർച്ച് എഞ്ചിനുകളിൽ ചുമ വയറിളക്കം എന്നിവയുമായി ബനധപ്പെട്ട രോഗലക്ഷണങ്ങളെ കുറിതച്ചായിരുന്നു തിരച്ചിലേറെയും. പുതിയ വൈറസിന്റെ വരവുമായി നേരിട്ട് ബന്ധപ്പെട്ടതാണ് ഈ ആശുപത്രി തിരക്കും തിരച്ചിൽ ഡാറ്റയുമെന്ന് പഠനത്തിൽ സ്ഥിരീകരിച്ചിട്ടില്ല. ഹുനാൻ സീഫുഡ് മാർക്കറ്റിൽ വൈറസിനെ കണ്ടെത്തുന്നതിന് മുമ്പ് അത് പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്ന സമീപകാല ഗവേഷണങ്ങളെ തുണയ്ക്കുന്നതാണ് ഹാർവാർഡിന്റെ ഗവേഷണം.

എന്നാൽ, ഈ ഗവേഷണം പരിഹാസ്യമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയത്. ആശുപത്രികളിലെ ട്രാഫിക് നിരക്ക് പോലെ ഉപരിപ്ലവമായ കാര്യങ്ങളെ ആധാരമാക്കിയാണ് നിഗമനമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

അതിനിടെ, ഇന്ത്യയിൽ കോവിഡ് 19 വ്യാപനം നടന്നതിന് കാരണമായ സാർസ് കോവ്-2 വൈറസ് വന്നത് ചൈനയിൽ നിന്നല്ലെന്ന് പഠനം. പകരം മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് ഇവിടങ്ങളിൽ നിന്നായതാണ് കാരണം.

ഐഐഎസ്സിയിലെ മൈക്രോബയോളജി ആൻഡ് സെൽ ബയോളജി വിഭാഗത്തിലെ പ്രഫ. കുമാരവേൽ സോമസുന്ദരം, മയ്നക് മൊണ്ടാൽ, അൻകിത, ലവാർഡെ എന്നിവരടങ്ങിയ സംഘമാണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് കറന്റ് സയൻസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ജീനോമിക്സ് ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ പഠനം. വൈറസിനെ വേർതിരിച്ചെടുത്ത് ജീനോം സീക്വൻസുകൾ വിലയിരുത്തിയാണ് ഗവേഷകർ ഇങ്ങനെയൊരു അനുമാനത്തിലെത്തിയത്. പരിശോധന നടത്തിയ 137 സാർസ് കോവ് 2 വൈറസുകളിൽ 129 എണ്ണത്തിനും മറ്റു രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസുമായി സാമ്യമുണ്ട്.

'ക്ലസ്റ്റർ എ വിഭാഗത്തിൽപ്പെടുന്ന വൈറസുകൾക്ക് ഓഷ്യാന, കുവൈത്ത്, ദക്ഷിണേഷ്യൻ സാംപിളുകളുമായാണ് സാമ്യം. ക്ലസ്റ്റർ ബിയിൽ യൂറോപ്യൻ സാംപിളുകളോട് സാമ്യം കാണിക്കുന്നുണ്ട്. ചിലത് മധ്യപൂർവേഷ്യൻ സാംപിളുകളോടും സാമ്യം കാണിക്കുന്നു. ബാക്കിയുള്ളവ ചൈന, കിഴക്കൻ ഏഷ്യ മേഖലകളിൽ നിന്നുള്ളവയുമാണ്. ചൈനയിലേക്കു പോയ ഇന്ത്യക്കാരിൽനിന്നാണ് ഇവ പടർന്നതെന്നാണ് കരുതുന്നത്. ചൈനയുടെ അയൽ രാജ്യങ്ങളിൽ കാണപ്പെട്ട വൈറസുകളും ചൈനയിൽ നിന്നാണെന്നു കണ്ടെത്തിയിരുന്നു. അതേസമയം, ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് ചൈനയിൽനിന്ന് കേരളത്തിലേക്കു മടങ്ങിയെത്തിയ വിദ്യാർത്ഥിക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP