Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ സംസ്കാര ചടങ്ങുകൾ അന്തിമ ഘട്ടത്തിൽ; പങ്കെടുക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ചു പേർ

യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ സംസ്കാര ചടങ്ങുകൾ അന്തിമ ഘട്ടത്തിൽ; പങ്കെടുക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ചു പേർ

മറുനാടൻ മലയാളി ബ്യൂറോ

ഹൂസ്റ്റൺ: യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ സംസ്കാര ചടങ്ങുകൾ അന്തിമ ഘട്ടത്തിൽ.ഹൂസ്റ്റണിൽ ഹിൽക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടൻ ഓഫ് പ്രെയിസ് പള്ളിയിലാണ് ചടങ്ങുകളും നടക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ചു പേർ മാത്രമാണ് സംസ്‌കാര ചടങ്ങിന്റെ ഭാഗമാവുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച പകൽ 11 മണിയോടെ സംസ്കാരം നടക്കും. ഇതിന് മുന്നോടിയായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച അന്ത്യാഞ്ജലി അർപ്പിക്കും. ഇതിന് ശേഷം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയ്ക്കു സമീപം സംസ്കരിക്കും എന്നാണ് അധികൃതർ നൽകുന്ന വിവരം.

ഫ്ലോയ്ഡിന്റെ സംസ്‌കാര ചടങ്ങുകളുടെ മുന്നോടിയായി സുരക്ഷാ സന്നാഹങ്ങളാണു ഹൂസ്റ്റണിൽ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ചയോടെ മൃതദേഹം ഹൂസ്റ്റണിൽ എത്തിക്കുകയും ചെയ്തു. ഇന്നലെയായിരുന്നു പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം. യുഎസ് മുൻ മുൻ വൈസ് പ്രസിഡന്റ ജോ ബൈഡൻ തിങ്കളാഴ്ച ജോർജിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. സുരക്ഷാ കാരണങ്ങൾ മൂലം അദ്ദേഹം സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP