Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടിണിയും പ്രായാധിക്യവും വലച്ചതോടെ അവശനായ തണ്ണിത്തോട്ടിലെ നരഭോജിക്കടുവ ചത്തു; മണിയാറിലെ റബർ തോട്ടത്തിൽ കടുവ ചത്തു വീണത് രാത്രി 9.30 ന്; ടാപ്പിങ് തൊഴിലാളിയെ കൊന്ന ശേഷം കാടുകയറിയ കടുവ ഉറക്കം കെടുത്തിയത് തണ്ണിത്തോട് വടശേരിക്കര മണിയാർ മേഖലകളിലെ ജനങ്ങളുടെ; നിലതെറ്റി കുഴഞ്ഞുവീണ കടുവയെ രക്ഷിക്കാനുള്ള വനപാലകരുടെ ശ്രമവും വിഫലമായി

പട്ടിണിയും പ്രായാധിക്യവും വലച്ചതോടെ അവശനായ തണ്ണിത്തോട്ടിലെ നരഭോജിക്കടുവ ചത്തു; മണിയാറിലെ റബർ തോട്ടത്തിൽ കടുവ ചത്തു വീണത് രാത്രി 9.30 ന്; ടാപ്പിങ് തൊഴിലാളിയെ കൊന്ന ശേഷം കാടുകയറിയ കടുവ ഉറക്കം കെടുത്തിയത് തണ്ണിത്തോട് വടശേരിക്കര മണിയാർ മേഖലകളിലെ ജനങ്ങളുടെ; നിലതെറ്റി കുഴഞ്ഞുവീണ കടുവയെ രക്ഷിക്കാനുള്ള വനപാലകരുടെ ശ്രമവും വിഫലമായി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു മാസത്തിലേറെയായി തണ്ണിത്തോട്, വടശേരിക്കര, മണിയാർ മേഖലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന നരഭോജി കടുവ പട്ടിണിയും പ്രായാധിക്യവും മൂലം വീണു ചത്തു. തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളിയായ ഇടുക്കി സ്വദേശി ബിനീഷിനെ അടിച്ചു കൊന്ന് കാടുകയറിയതാണ് ഈ കടുവ. ഇന്ന് രാത്രി 9.30 ന് മണിയാറിലാണ് വീണു ചത്തത്.

കഴിഞ്ഞ രാത്രി കട്ടച്ചിറയിൽ ജനവാസകേന്ദ്രത്തിൽ കടുവ എത്തിയിരുന്നു. ഇന്നലെ രാത്രി പത്തോടെ കട്ടച്ചിറ മാർത്തോമ്മാ പള്ളിക്കു സമീപമാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. രാവിലെ മണിയാർ- കട്ടച്ചിറ റോഡിൽ പടക്കപ്പുരയ്ക്കു സമീപം കണ്ട കടുവ തന്നെയാണ് ഇഞ്ച പൊയ്കയിൽ ചത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പട്ടിണി മൂലം വയർ ചൊട്ടി നടക്കാൻ പോലും ബുദ്ധിമുട്ടുന്ന നിലയിലാണ് വാഹനത്തിൽ പോയവർ കണ്ടത്. അവർ വിവരം വടശേരിക്കര ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചിരുന്നു.മണിയാർ ജങ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഇഞ്ച പൊയ്കയിൽ വനത്തോടു ചേർന്ന് മണിയാർ സ്‌ക്കൂൾ മാനേജർ ദിനേശന്റെ റബർ തോട്ടത്തിൽ ഇന്ന് വൈകിട്ടാണ് കടുവ വീണ്ടും പ്രത്യക്ഷപ്പെട്ടത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വയസൻ കടുവ. ഒടുവിൽ നില തെറ്റി കുഴഞ്ഞു വീണ കടുവയുടെ അടുത്തേക്ക് നാട്ടുകാർ എത്തി. രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വനപാലകരും. ഇതിനായി തേക്കടിയിൽ നിന്ന് വെറ്റിനറി ഡോക്ടറും പുറപ്പെട്ടിരുന്നു. എന്നാൽ, രാത്രി 9.30 ന് കടുവ ചത്തു.

കഴിഞ്ഞ മാസം ഏഴിന് തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളിയെ അടിച്ചു കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനപാലകർ പറയുന്നു. റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി കടുവയുടെ ജഡത്തിന് കാവൽ ഏർപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP