Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് അശ്ലീല വീഡിയോ; അദ്ധ്യാപകൻ അറസ്റ്റിൽ

അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് അശ്ലീല വീഡിയോ; അദ്ധ്യാപകൻ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: സ്കൂൾ കുട്ടികളുടെ ഓൺലൈൻ ക്ലാസിനായുള്ള വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ. ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെതിരെയാണു നടപടി. വിഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്. ഇതോടെ കെഎസ്‍യു പ്രവർത്തകർ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.

ബിജെപി പ്രവർത്തകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചു. ഹെഡ്‌മാസ്റ്ററുടെ പരാതിയെ തുടർന്നു പൂയപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണു കേസ്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിലാണ് അദ്ധ്യാപകൻ വിഡിയോ ഷെയർ ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്കൂളിലെ അദ്ധ്യാപികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP