Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി സിപിഎം ആണെന്നും പൊലീസ് സിപിഎം ആണെന്നുമുള്ള പരമാർശം: എം.സി.ജോസഫൈൻ തെറ്റ് തിരുത്തി പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ രാജി വച്ചൊഴിയണം; വനിതാ കമ്മീഷൻ ചെയർപേഴ്‌സണ് പി സി തോമസിന്റെ വക്കീൽ നോട്ടീസ്

കോടതി സിപിഎം ആണെന്നും പൊലീസ് സിപിഎം ആണെന്നുമുള്ള പരമാർശം: എം.സി.ജോസഫൈൻ തെറ്റ് തിരുത്തി പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ രാജി വച്ചൊഴിയണം; വനിതാ കമ്മീഷൻ ചെയർപേഴ്‌സണ് പി സി തോമസിന്റെ വക്കീൽ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ശ്രീമതി എം. സി. ജോസഫൈനു, കേരള കോൺഗ്രസ് ചെയർമാനും എൻ. ഡി. എ. ദേശീയ കമ്മിറ്റി അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ മുൻകേന്ദ്ര നിയമ വകുപ്പ് സഹമന്ത്രി പി. സി. തോമസിന്റെ വക്കീൽ നോട്ടീസ്.

സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയ എം സി ജോസഫൈൻ കഴിഞ്ഞദിവസം , 'കോടതി സിപിഎം ആണെന്നും .പൊലീസ് സിപിഎം ആണെ'ന്നും പറഞ്ഞത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനുശേഷം അതെക്കുറിച്ച് ഒരു വിശദീകരണവും പിന്നീട് ജോസഫൈൻ നൽകിയിട്ടില്ല. ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷനെ നയിക്കുന്ന ശ്രീമതി ജോസഫൈൻ, ഉത്തരവാദിത്വം മറന്ന് പാർട്ടിയെ പൊലീസും കോടതിയും ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിൽ സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുവാൻ ആർക്കെങ്കിലും കഴിയുമോ ? പൊലീസിന്റെ അധികാരവും കോടതിയുടെ അധികാരവും സിപിഎമ്മിന് ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആ സ്ഥാനം അലങ്കരിക്കാൻ പാടില്ല. അതാണ് അഭിപ്രായമെങ്കിൽ ഉടൻ തന്നെ രാജിവച്ചു പോവുക ആയിരുന്നു വേണ്ടത്, എന്ന രീതിയിലാണ് തോമസിന്റെ വക്കീൽ നോട്ടീസ്. ഒരു എംഎൽഎ പ്രതിയായി വന്ന ഒരു കേസ് സംബന്ധിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിന് പകരം പരാതി സിപിഎമ്മിന് വിടുകയാണ് കമ്മീഷൻ ചെയർമാൻ ചെയ്തതായി കാണുന്നത്. ഇത് ഏത് നിയമപ്രകാരമാണ് എന്ന് കമ്മീഷൻ വ്യക്തമാക്കണം.

വനിതാ കമ്മീഷൻ എടുക്കേണ്ട നടപടി സംബന്ധിച്ച് ഈ രീതിയിലുള്ള അഭിപ്രായം ആണ് ഉള്ളത് എങ്കിൽ ആസ്ഥാനത്തുനിന്ന് ഇനിയെങ്കിലും രാജിവെച്ചു ഒഴിയേണ്ടതാണ്. അതല്ലെങ്കിൽ തെറ്റ് തിരുത്തി പരസ്യമായി ക്ഷമാപണം നടത്തേണ്ടതാണ് . ആയതിനാൽ നോട്ടീസ് ലഭിച്ച 7 ദിവസത്തിനകം പരസ്യമായി മാപ്പ് പറയാത്ത പക്ഷം, ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് നീക്കുന്നതിന് വേണ്ടി നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നുള്ളതാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP