Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ഡൗൺ കാലത്ത് പള്ളി വളപ്പിൽ വാങ്ങിയിട്ടിരുന്ന 33000 രൂപയുടെ വിറക് മറിച്ചു വിറ്റത് 10,000 രൂപയ്ക്ക്; അറകുറ്റപ്പണിക്ക് എടുത്ത സിമന്റും കച്ചവടമാക്കി; പള്ളിക്കമ്മിറ്റി സെക്രട്ടറിക്കും ജോയിന്റ് സെക്രട്ടറിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ മറുപടിയായി വന്നത് അവിശ്വാസം: പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റിനെ പുറത്താക്കിയതിൽ വിവാദം പടരുന്നു

ലോക്ഡൗൺ കാലത്ത് പള്ളി വളപ്പിൽ വാങ്ങിയിട്ടിരുന്ന 33000 രൂപയുടെ വിറക് മറിച്ചു വിറ്റത് 10,000 രൂപയ്ക്ക്; അറകുറ്റപ്പണിക്ക് എടുത്ത സിമന്റും കച്ചവടമാക്കി; പള്ളിക്കമ്മിറ്റി സെക്രട്ടറിക്കും ജോയിന്റ് സെക്രട്ടറിക്കും കാരണം കാണിക്കൽ  നോട്ടീസ് നൽകിയപ്പോൾ മറുപടിയായി വന്നത് അവിശ്വാസം: പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റിനെ പുറത്താക്കിയതിൽ വിവാദം പടരുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ടൗൺ മുസ്ലിം ജമാ അത്ത് കമ്മറ്റി പ്രസിഡന്റ് എച്ച്. ഷാജഹാനെ അവിശ്വാസത്തിലൂടെ പുറത്താക്കി.ലോക്ഡൗൺ കാലയളവിൽ പള്ളിക്കുള്ളിൽ കമ്മറ്റിയുടെ അനുവാദമില്ലാതെ നടത്തിയ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് ജമാ അത്ത് കമ്മറ്റി സെക്രട്ടറിക്കും ജോയിന്റ് സെക്രട്ടറിക്കും നോട്ടീസ് നൽകിയതിന്റെ പ്രതികാരമാണെന്ന് ആരോപണം. അതേ സമയം, ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഷാജഹാൻ ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്നതടക്കമുള്ള ആരോപണങ്ങളാണ് അവിശ്വാസത്തിന് കാരണമായതെന്ന് എതിർപക്ഷവും പറയുന്നു. 25 അംഗ കമ്മറ്റിയിൽ 15 പേർ ഷാജഹാനെതിരേ അവിശ്വാസം രേഖപ്പെടുത്തി.

സെക്രട്ടറിക്കും ജോയിന്റ് സെക്രട്ടറിക്കും നോട്ടീസ് നൽകിയതിന്റെ പേരിൽ ഇല്ലാത്ത കാര്യം പറഞ്ഞാണ് ഷാജഹാനെതിരേ നടപടി എടുത്തത് എന്ന് ആരോപിച്ച് ട്രഷറർ അടക്കം ഒമ്പതു പേർ നിലവിലുള്ള കമ്മറ്റിയിൽ നിന്ന് രാജിവച്ചു. റമദാൻ മാസവുമായി ബന്ധപ്പെട്ട് പള്ളിയിൽ ഇറക്കിയിട്ടിരുന്ന ഏകദേശം 33,000 രൂപ വിലവരുന്ന വിറക് സെക്രട്ടറി ഷേക് പരീതും ജോയിന്റ് സെക്രട്ടറി അഫ്സലും ചേർന്ന് 10,000 രൂപയ്ക്ക് മറിച്ചു വിറ്റിരുന്നു.ഇതും പള്ളിക്കുള്ളിൽ വീഡിയോ ചിത്രീകരിക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുത്തതും ചൂണ്ടിക്കാട്ടി ഷാജഹാൻ ഇരുവരോടും വിശദീകരണം തേടി നോട്ടീസ് നൽകി.

ഓഫീസിന്റെ താക്കോലും രേഖകളും സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതും നോട്ടീസിൽ പരാമർശിച്ചിരുന്നു. നിയമാവലിക്ക് വിരുദ്ധമായി പ്രസിഡന്റിന്റെയോ കമ്മറ്റിയുടെയോ തീരുമാനമില്ലാതെയുള്ള ഈ പ്രവർത്തികൾക്ക് അഞ്ചു ദിവസത്തിനകം മറുപടി നൽകണം എന്നാവശ്യപ്പെട്ടാണ് ഷാജഹാൻ നോട്ടീസ് കൊടുത്തിരുന്നത്. ഇതിന് മറുപടി ലഭിച്ചില്ല. പകരം കമ്മറ്റി വിളിച്ച് ചർച്ച ചെയ്യാൻ അവിശ്വാസത്തിന് നോട്ടീസ് നൽകുകയാണുണ്ടായത്. മുൻപ് ഷാജഹാനോടൊപ്പം നിന്നവർ സഹിതം മറുപക്ഷത്തേക്ക് കൂറുമാറിയതോടെ അവിശ്വാസം പാസായി. താൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്ന് പറയുന്നത് ശരിയാണെന്ന് ഷാജഹാൻ പറഞ്ഞു.

മാർച്ച് 11 നാണ് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയത്. അന്ന് ഇതരസംസ്ഥാനത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഉണ്ടായിരുന്നില്ല. 18 മുതലാണ് അങ്ങനെയുള്ളവർക്ക് ക്വാെൈറന്റൻ ഏർപ്പെടുത്തിയത്. നിസാമുദ്ദീൻ സമ്മേളനം വിവാദമായതോടെ ആരോഗ്യവകുപ്പ് അധികൃതർ എത്തി ആവശ്യപ്പെട്ടത് അനുസരിച്ച് താൻ ക്വാറന്റൈനിൽ പോവുകയും ചെയ്തു. പള്ളിയിൽ നിന്ന് വിറകു മാത്രമല്ല, സിമെന്റും മറിച്ചു കൊടുത്തിട്ടുണ്ടെന്നും അതൊക്കെ മനസിലാക്കിയാണ് നോട്ടീസ് കൊടുത്തതെന്നും ഷാജഹാൻ പറഞ്ഞു. ഇക്കാര്യമെല്ലാം അറിയാവുന്നതു കൊണ്ടാണ് ട്രഷറർ ബിസ്മില്ലാഖാനും മറ്റ് എട്ടു പേരും തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവച്ചതെന്നും ഷാജഹാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP