Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി ഒന്നുഫോണിൽ വിളിക്കാനുള്ള മര്യാദ കാണിച്ചില്ല; കീഴ് ഉദ്യോഗസ്ഥരെക്കൊണ്ട് ചർച്ചയ്ക്ക് വിളിപ്പിച്ച് അപമാനിച്ചു; പിണറായി മര്യാദ കാണിക്കാത്തത് കാരണം എൻഎസ്എസ് ചർച്ച ബഹിഷ്‌ക്കരിച്ചു; ആരോട് ചോദിച്ചിട്ടാണ് ക്ഷേത്രങ്ങൾ തുറന്നത്; മുഖംമൂടിയിട്ട് ക്ഷേത്രങ്ങളിൽ പോകാൻ കഴിയില്ല; ദേവസ്വം ബോർഡിന്റെ ലക്ഷ്യം കാണിക്ക തന്നെ; രോഗം പടരുമ്പോൾ സർക്കാർ കയ്യും കെട്ടി നോക്കിയിരിപ്പാണ്; ഇടത് സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് സുകുമാരൻ നായർ മറുനാടനോട്

മുഖ്യമന്ത്രി ഒന്നുഫോണിൽ വിളിക്കാനുള്ള മര്യാദ കാണിച്ചില്ല; കീഴ് ഉദ്യോഗസ്ഥരെക്കൊണ്ട് ചർച്ചയ്ക്ക് വിളിപ്പിച്ച് അപമാനിച്ചു; പിണറായി മര്യാദ കാണിക്കാത്തത് കാരണം എൻഎസ്എസ് ചർച്ച ബഹിഷ്‌ക്കരിച്ചു; ആരോട് ചോദിച്ചിട്ടാണ് ക്ഷേത്രങ്ങൾ തുറന്നത്; മുഖംമൂടിയിട്ട് ക്ഷേത്രങ്ങളിൽ പോകാൻ കഴിയില്ല; ദേവസ്വം ബോർഡിന്റെ ലക്ഷ്യം കാണിക്ക തന്നെ; രോഗം പടരുമ്പോൾ സർക്കാർ കയ്യും കെട്ടി നോക്കിയിരിപ്പാണ്; ഇടത് സർക്കാരിനെതിരെ  പൊട്ടിത്തെറിച്ച് സുകുമാരൻ നായർ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: ക്ഷേത്രങ്ങൾ തുറക്കുന്ന പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസിനെ അപമാനിച്ചതായി  ജനറൽ സെക്രട്ടറി സുകുമാരൻ നായർ. കൊറോണ അവഗണിച്ച് ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നപ്പോഴാണ് ജി.സുകുമാരൻ നായർ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഓൺലൈൻ ചർച്ചയ്ക്ക് തീരുമാനിച്ചപ്പോൾ തന്നെ വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രോട്ടോക്കോൾ ഓഫീസറാണെന്നു സുകുമാരൻ നായർ മറുനാടനോട് പറഞ്ഞു.

തന്നെ പോലുള്ള സമുദായ നേതാക്കളെ കീഴ് ഉദ്യോഗസ്ഥരെക്കൊണ്ട് വിളിപ്പിച്ച് എൻഎസ്എസിനെ അപമാനിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. സമുദായ നേതാക്കളെ വിളിച്ച് കാര്യങ്ങൾ അറിയിക്കുമ്പോൾ മുഖ്യമന്ത്രിയെ പോലുള്ളവർ ഫോണിൽ കൂടി വിളിച്ചു പറയേണ്ട ഒരു മര്യാദയുണ്ട്. ആ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ല. സമുദായ സംഘടനാ നേതാക്കളെ വിളിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ഓഫീസറാണോ വിളിക്കേണ്ടത്? ഇതുപോലെ സുപ്രധാനമായ ഒരു ചർച്ചയ്ക്ക് മുഖ്യമന്ത്രിയുടെ കീഴുദ്യോഗസ്ഥരാണോ ക്ഷണിക്കേണ്ടത്. മുഖ്യമന്ത്രിയെ പോലുള്ളവർ തന്നെ ഫോണിൽ കൂടി വിളിച്ചു പറയേണ്ട ഒരു മര്യാദയില്ലേ?

മുഖ്യമന്ത്രി എൻഎസ്എസിനോട് കാണിച്ചത് ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഈ ചർച്ചയും ക്ഷണവും ഒക്കെ വന്നത്. അതുകൊണ്ട് തന്നെ ചർച്ചയ്ക്ക് ഞാൻ പോയിട്ടില്ല-സുകുമാരൻ നായർ പറയുന്നു. കഴിഞ്ഞ നാലിന് വിവിധ മതമേലധ്യക്ഷന്മാരും ദേവസ്വം മേധാവികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ക്ഷേത്രങ്ങൾ തുറക്കേണ്ട തീരുമാനം കൈക്കൊണ്ടത് എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ഈ ചർച്ചയിൽ എൻഎസ്എസ് , എസ്എൻഡിപി നേതാക്കളേയും ക്ഷണിച്ചിരുന്നു എന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷെ ഈ ചർച്ചയിൽ എൻഎസ്എസ് പങ്കെടുത്തിട്ടില്ലെന്നും എന്ത്‌കൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് മറുനാടനോട് വിശദമാക്കുകയുമാണ് സുകുമാരൻ നായർ ചെയ്തത്.

എൻഎസ്എസ് പോലുള്ള പ്രമുഖ സമുദായ സംഘടനകളോട് പോലും ഒരഭിപ്രായവും തേടാതെ ഏകപക്ഷീയമായാണ് ക്ഷേത്രങ്ങൾ തുറന്നു കൊടുക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഓൺലൈൻ ചർച്ചയ്ക്ക് സർക്കാർ എൻഎസ്എസിനെയും ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ഓഫീസറുടെ കത്താണ് എനിക്ക് ലഭിച്ചത്. ഓൺലൈൻ ചർച്ചയ്ക്ക് ആരൊക്കെ വരും എന്തൊക്കെയാണ് എന്ന കാര്യം അറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ അപമാനിച്ച വിളിച്ച ഈ യോഗത്തിൽ ഞാൻ പങ്കെടുത്തില്ല. തുറക്കാറായ സമയത്തല്ല ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.

ഇപ്പോൾ ക്ഷേത്രങ്ങൾ തുറക്കാറായിട്ടില്ല. ക്ഷേത്രങ്ങളിൽ പോകുന്നത് നമ്മുടെ ആത്മസംതൃപ്തിക്ക് വേണ്ടിയിട്ടാണ്. ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ആചാരങ്ങളും അനുഷ്ടാനങ്ങളും കീഴ് വഴക്കങ്ങളുമുണ്ട്. ഇതൊന്നും കൂടാതെ സർക്കാർ പറയുന്നത് അനുസരിച്ച് മുഖംമൂടിയിട്ട് ക്ഷേത്രങ്ങളിൽ പോകുന്നത് എന്തിനാണ്? ഇത് ഹിന്ദുവിന്റെ വിശ്വാസങ്ങൾക്ക് ചേരുന്ന കാര്യമല്ല. ആചാരങ്ങൾക്ക് പ്രതിരോധമായി സർക്കാർ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നു. അത് സമ്മതിച്ചു. ഇത് പൂർണമായും സമ്മതിക്കാം. പക്ഷെ ക്ഷേത്രത്തിൽ ഇങ്ങനെ പോകണം എന്ന് സർക്കാർ പറയുന്നു. സർക്കാർ പറയുന്നത് അനുസരിച്ച് അങ്ങനെ എന്തിനു ക്ഷേത്രങ്ങളിൽ പോകണം.

സർക്കാർ അവർ പറഞ്ഞിട്ടുള്ള നിബന്ധനകൾ പൂർണമായും പാലിച്ച് കൊണ്ട് എങ്ങനെ ക്ഷേത്രങ്ങളിൽ പോകാൻ കഴിയും. എപ്പോഴാണ് നമ്മുടെ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി സ്വൈര്യമായി ദർശനം നടത്താൻ അവസരം ലഭിക്കുന്നുവോ അതുവരെ ക്ഷേത്രങ്ങൾ തുറക്കേണ്ടതില്ല. ദൈനംദിന പൂജകൾ ക്ഷേത്രങ്ങളിൽ നടക്കുന്നുണ്ട്. അത് തുടരട്ടെ. ഇതാണ് എൻഎസ്എസിന്റെ അഭിപ്രായം. കാണിക്ക മോഹിച്ചാണ് ക്ഷേത്രങ്ങൾ ദർശനത്തിനു തുറന്നുകൊടുക്കുന്നു എന്ന വിമർശനം ഇപ്പോൾ ദേവസ്വം ബോർഡിനു എതിരെ ഉയർന്നിട്ടുണ്ട്. ദേവസ്വം ബോർഡ് ഇതര ക്ഷേത്രങ്ങളിൽ 90 ശതമാനം ക്ഷേത്രങ്ങളും തുറക്കാൻ തീരുമാനിച്ചിട്ടില്ല.

ധൃതിപ്പെട്ടു ക്ഷേത്രങ്ങൾ തുറക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതിനു പിന്നിൽ കാണിക്ക തന്നെയാകാം. ക്ഷേത്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാമ്പത്തികം ആവശ്യമാണല്ലോ? ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ അങ്ങനെയെങ്കിൽ തുറന്നു കൊടുക്കട്ടെ. രണ്ടു രണ്ടര മാസം ക്ഷേത്രങ്ങൾ അടച്ചിട്ടതിന് പിന്നിലെന്ത്? അന്ന് ഇതുപോലുള്ള വ്യാപനങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ? അന്ന് ജനങ്ങളെ റോഡിലിട്ട് അടിക്കുകയും ഓടിക്കുകയും ഒക്കെ ചെയ്തു. അങ്ങനെ എത്രയോ വേഷങ്ങൾ നമ്മൾ കണ്ടു. ഇന്നിപ്പോൾ കൊറോണ മൂർച്ഛിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥമേന്താണ്? ഒരു സർക്കാർ അങ്ങനെ ചെയ്യാമോ? കൊറോണ കാര്യത്തിൽ ഇപ്പോൾ സർക്കാരിനു ഒരു ഉത്തരവാദിത്തവുമില്ലാത്ത അവസ്ഥയാണ്.

വിദേശത്ത് നിന്നും വരുന്ന ക്വാറന്റൈൻ വേണ്ടി വരുന്ന ആളുകളെ വീട്ടിൽ പോകാൻ അനുവദിക്കുന്നു. ചെലവ് ഒക്കെ അവർ തന്നെ വഹിക്കണം എന്ന് പറയുന്നു. കള്ളുഷാപ്പും തുറന്നു. ക്ഷേത്രങ്ങളും തുറന്നു സർക്കാർ ഓഫീസുകളും മുഴുവൻ തുറന്നു. എന്നാൽ കേരളത്തിലെ അവസ്ഥയോ? നൂറു കണക്കിന് ആളുകൾ ദിനംപ്രതി കൊറോണ രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്നിടയിൽ മരണങ്ങളും സംഭവിക്കുന്നു. വിദേശത്ത് നിന്നും വരുന്നവർക്ക് പതിനാലു ദിവസം ഇൻസ്റ്റിട്ട്യുഷണൽ ക്വാറന്റൈൻ എന്നുള്ള കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശം സംസ്ഥാന സർക്കാർ ലംഘിച്ചുവെന്ന വി.മുരളീധരന്റെ ആരോപണത്തെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.

പക്ഷെ കൊറോണ വ്യാപനം ഉണ്ടാകാനുള്ള സാധ്യതകൾ ഗവണ്മെന്റ് തുറന്നു വെച്ചിരിക്കുകയാണ്. റോഡിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ എത്താൻ എനിക്ക് തന്നെ കാറിൽ അര മണിക്കൂർ ഇരിക്കേണ്ടി വന്നു. അത്രയധികം വാഹനങ്ങളും തിരക്കുമാണ് റോഡിലുള്ളത്. ആളുകൾ എല്ലാം മറന്നു ഇറങ്ങിയിരിക്കുകയാണ്. ഒരു നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ക്ഷേത്രങ്ങൾ വരെ തുറന്നിരിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങൾ തുറക്കണം എന്ന് എൻഎസ്എസ്‌പോലും ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്രത്തിൽ പോകാവുന്ന സാഹചര്യം വരുമ്പോൾ മാത്രം ക്ഷേത്രങ്ങൾ തുറന്നാൽ മതി. അതിനുള്ള അവസരം സമാഗതമാകട്ടെ. അതുവരെ തത്സ്ഥിതി തുടരട്ടെ. ക്ഷേത്രങ്ങളിൽ നിത്യപൂജ നടക്കട്ടെ. അത് നടക്കുന്നുമുണ്ട്. അതിനുള്ള സഹായങ്ങൾ ആവശ്യപ്പെട്ടാൽ എല്ലാവരും അത് എത്തിച്ച് നൽകട്ടെ. അതുവരെ ഭക്തജനങ്ങൾ വീട്ടിലിരുന്നു നാമജപം നടത്തട്ടെ-സുകുമാരൻ നായർ പറയുന്നു.

ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ വാക്പയറ്റു നടന്നുവരുമ്പോൾ തന്നെയാണ് സുകുമാരൻ നായരുടെ പൊട്ടിത്തെറിയും വന്നിരിക്കുന്നത്. ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനുകീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്? വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുള്ള നിലപാട് ദുരുദ്ദേശപരമാണ് എന്നാണ് വി മുരളീധരൻ പെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. കൊറോണ രോഗം നാൾക്കുനാൾ കേരളത്തിൽ കൂടുകയാണ്. സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാൻ പോലും താങ്കളുടെ സർക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി,ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ പുറത്തുവന്നു.

ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്. രാജ്യമാകമാനമുള്ള പൊതുമാനദണ്ഡമാണ് കേന്ദ്ര സർക്കാരിറക്കുന്നത്. ഇക്കാര്യത്തിൽ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാരാണ് എന്നാണ് മുരളീധരൻ കുറിപ്പിൽ പറഞ്ഞത്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്രമന്ത്രിസഭയാണെന്ന് വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട് സഹതാപമേയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാൻ. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മുരളീധരൻ പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തത്. ഇതാണ് കടകംപള്ളി പറഞ്ഞത്. ഈ ചർച്ചയിൽ പങ്കെടുത്തിട്ടില്ലെന്നും സർക്കാർ എൻഎസ്എസിനെ അപമാനിച്ചുവെന്നുമാണ് സുകുമാരൻ നായർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP