Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിൽ കോവിഡ് ബാധിതനായി ഒരു മലയാളി കൂടി മരിച്ചു; അബ്ദുൽ ജബ്ബാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒരാഴ്ച മുമ്പ്; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ കാക്കാനായില്ല

ഒമാനിൽ കോവിഡ് ബാധിതനായി ഒരു മലയാളി കൂടി മരിച്ചു; അബ്ദുൽ ജബ്ബാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒരാഴ്ച മുമ്പ്; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ കാക്കാനായില്ല

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് മൂലം ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ സ്വദേശി മാട് ഒരുമനയൂർ തൊട്ടാപ്പ് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ ആണ് മരിച്ചത്. 59 വയസായിരുന്നു പ്രായം. സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അബ്ദുൽ ജബ്ബാർ മരണത്തിനു കീഴടങ്ങിയത്.

ഒരാഴ്ച മുമ്പാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അബ്ദുൽ ജബ്ബാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം മുട്ടലടക്കം രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് നാലു ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു. എങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

ഗൾഫാർ കമ്പനിയിൽ ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം പത്തുവർഷത്തിൽ അധികമായി ഒമാനിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP