Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശങ്ങളിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിക്കാൻ സമ്മർദ്ദം ചെലുത്തും: രമേശ് ചെന്നിത്തല

വിദേശങ്ങളിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിക്കാൻ സമ്മർദ്ദം ചെലുത്തും: രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

കാനഡയിലെ മലയാളികളുമായും കേരള പ്രവാസി കോൺഗ്രസ് കാനഡയിലെ പ്രവർത്തകരുമായി രമേശ് ചെന്നിത്തല സൂമിൽ കൂടിക്കാഴ്ച നടത്തി. കാനഡയിലെ കോവിഡ് കാര്യങ്ങൾ ചോദിച്ചറിയുവാനും മലയാളികളുടെ ആശങ്കകൾ പങ്കുവെക്കാനും സമയം കണ്ടെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കേരള പ്രവാസി കോൺഗ്രസ് കാനഡ നന്ദി അറിയിച്ചു.

വിദേശത്തുനിന്നു അന്യ സംസ്ഥാങ്ങളിൽ നിന്നും മലയാളികളെ കൊണ്ടുവരാൻ വൈകിയത് മലയാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരിമണൽ വിഷയത്തെ കുറിച്ചും, നാട്ടിലെ ക്വാറന്റൈൻ നടപ്പിലാക്കുന്നതിൽ ഉണ്ടായ വീഴ്ചകളും,കറന്റ് ചാർജ് വർധനവും, ഓൺലൈൻ പഠന രീതി പ്ലാനിങ്ങ് ഇല്ലാതെ നടപ്പിലാക്കിയതും, മേനക ഗാന്ധിയുടെ മലപ്പറം അവഹേളനവും എല്ലാം ചർച്ചാ വിഷയമായി. ലോണുകളുടെ പലിശയിൽ ഇളവ് വരുത്താനും സമ്മർദ്ദം ചെലുത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള പ്രവാസി കോൺഗ്രസിന്റെ എല്ലാം പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ അദ്ദേഹം അറിയിച്ചു.

എം. വി. റിനിൽ മക്കോരം വീട്ടിൽ മുഖ്യ കോർഡിനേറ്റർ ആയ യോഗത്തിൽ സിറിൽ ജോണി സ്വാഗതവും ബേബി ലൂക്കോസ് കോട്ടൂർ നന്ദിയും പറഞ്ഞു. സോണി എം നിദിരി, ജുബിൻ വർഗീസ്, വിജേഷ് ജെയിംസ്, താര ടോജോ അലക്‌സ്, പ്രിൻസ് കല്ലായി, സാബുമോൻ, ബേസിൽ പോൾ, സിജു എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP