Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിധ്വനിയുടെ 'ഫസ്റ്റ് ബെൽ' ചലഞ്ചിന്റെ ഭാഗമായി 4 ടിവികൾ കുട്ടികൾക്ക് വിതരണം ചെയ്തു; ടിവി/ലാപ്‌ടോപ്പ് ചലഞ്ചു തുടരുന്നു

പ്രതിധ്വനിയുടെ 'ഫസ്റ്റ് ബെൽ' ചലഞ്ചിന്റെ ഭാഗമായി 4 ടിവികൾ കുട്ടികൾക്ക് വിതരണം ചെയ്തു; ടിവി/ലാപ്‌ടോപ്പ് ചലഞ്ചു തുടരുന്നു

സ്വന്തം ലേഖകൻ

പ്രതിധ്വനിയുടെ ഫസ്റ്റ് ബെൽ ചലഞ്ചിന്റെ ഭാഗമായി ലഭിച്ച 4 ടിവികൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ഇന്നലെ വിതരണം ചെയ്തു.

1. കൊടിത്തറ, കല്ലിങ്ങൽ - ആറ്റിപ്ര വാർഡ് (പ്ലസ് വൺ, 10th സ്റ്റാൻഡേർഡിലെ കുട്ടികൾ)- GHSS കഴക്കൂട്ടം.

2.ശാന്തി നഗർ, പള്ളിത്തുറ വാർഡ് (2nd, 5th സ്റ്റാൻഡേർഡിലെ കുട്ടികൾ)-പബ്ലിക് സ്‌കൂൾ, കഴക്കൂട്ടം.

3. ഇടത്തറ, ഞാണ്ടൂർക്കോണം (2nd സ്റ്റാൻഡേർഡിലെ കുട്ടി)- Govt LPS അയിരൂപ്പാറ

4. ഗുരുമന്ദിരം, കാര്യവട്ടം ശ്രീകാര്യം വാർഡ് (2nd സ്റ്റാൻഡേർഡിലെ കുട്ടി)- Govt UPS, കാര്യവട്ടം.

പ്രതിധ്വനി പ്രസിഡന്റ് റെനീഷ് എ ആർ, ജോയിന്റ് സെക്രെട്ടറി വിഷ്ണു രാജേന്ദ്രൻ, ജോഷി എ കെ, ബിനീഷ് നാഗൂർഖനി, അജിത് അനിരുദ്ധൻ, ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

ഓൺലൈൻ പഠനത്തിനായുള്ള സൗകര്യങ്ങളില്ലാതെ നമ്മുടെ ചുറ്റുമുള്ള നിരവധി വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ട്, അതിനായി പുതിയതോ ഉപയോഗിച്ചതോ ആയ ലാപ് ടോപ്പോ ഡെസ്‌ക്ടോപ്പോ ടെലിവിഷനോ സ്മാർട്‌ഫോണോ സംഭാവന നൽകാൻ താല്പര്യമുള്ള ഐ ടി ജീവനക്കാരോ കമ്പനികളോ പ്രതിധ്വനിയെ ഏൽപ്പിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

ലാപ്‌ടോപ്പ് /ഡെസ്‌ക്ടോപ്പ്/TV/സ്മാർട്ട് ഫോൺ നൽകുന്നതിന് താഴെ കാണുന്ന നമ്പറുകളിലോ ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം.

ജോഷി എ കെ - 94474 55065
ബിനീഷ് എൻ - 62822 17693
[email protected]

നിരവധി കുട്ടികളുടെ അഭ്യർത്ഥനകളാണ് നമുക്ക് മുന്നിലുള്ളത്, അത് പൂർത്തീകരിക്കൻ നിങ്ങൾ ഓരോരുത്തരും മുന്നോട്ടു വരണമെന്ന് പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP