Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുമ്പോൾ അഞ്ചു വയസ്സുകാരന്റെ ദേഹത്ത് സൂചി കുടുങ്ങി; ശസ്ത്രക്രിയ നടത്തിയിട്ടും സൂചി പുറത്തെടുക്കാനായില്ലെന്നും കുട്ടിയുടെ ദേഹത്ത് വലിയ മുറിവുണ്ടാക്കിയെന്നും പരാതി

പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുമ്പോൾ അഞ്ചു വയസ്സുകാരന്റെ ദേഹത്ത് സൂചി കുടുങ്ങി; ശസ്ത്രക്രിയ നടത്തിയിട്ടും സൂചി പുറത്തെടുക്കാനായില്ലെന്നും കുട്ടിയുടെ ദേഹത്ത് വലിയ മുറിവുണ്ടാക്കിയെന്നും പരാതി

സ്വന്തം ലേഖകൻ

പട്ടാമ്പി: പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുമ്പോൾ അഞ്ചു വയസ്സുകാരന്റെ ദേഹത്ത് സൂചി കുടുങ്ങി. പട്ടാമ്പിയിൽ തിരോധ കുത്തിവെയ്പിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയുടെ ദേഹത്താണ് സൂചി കുടുങ്ങിയത്. തുടർന്ന് സൂചി പുറത്തെടുക്കാൻ താലൂക്ക് ആശുപത്രിയിൽ നടത്തിയ സർജറിയിൽ സൂചി പുറത്തെടുക്കനായില്ലെന്നും കുട്ടിയുടെ ദേഹത്ത് വലിയ മുറിവുണ്ടാക്കിയെന്നും കുട്ടിയുടെ രക്ഷിതാക്കൾ ആരോഗ്യ മന്ത്രിക്കു പരാതി നൽകി. കൊടുമുണ്ട മാടായി ശങ്കരൻ കുട്ടിയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും, ഡിഎംഒ ക്കും ശിശുക്ഷേമ വകുപ്പിനും പരാതി നൽകിയത്.

ഇദ്ദേഹത്തിന്റെ മകനായ അഞ്ച് വയസ്സുകാരനായ ആദിദേവനാണ് കുത്തി വയ്ക്കുന്നതിനിടെ അശ്രദ്ധയും അനാസ്ഥയും മൂലം അപകടം ഉണ്ടായത്. അഞ്ചു വയസ്സിൽ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനു വേണ്ടിയാണ് കുട്ടിയുമായി രക്ഷിതാക്കൾ കഴിഞ്ഞ ദിവസം കൊടുമുണ്ട ഹെൽത്ത് സെന്ററിൽ എത്തിയത്. ഇവിടെ നിന്നും കുട്ടിയുടെ ഇടതു കാലിലെ തുടയിൽ കുത്തിവയ്പ് എടുക്കുന്ന സമയത്ത് സൂചി ഊരി കുട്ടിയുടെ ശരീരത്തിലേക്ക് കയറിപ്പോയതായി പറയുന്നു. സൂചി ശരീരത്തിൽ കയറി പോയതായി ശ്രദ്ധയിൽപ്പെട്ട ഹെൽത്ത് സെന്റർ ജീവനക്കാരി കുട്ടിയുടെ മാതാപിതാക്കളോട് ഉടൻ പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിച്ചു.

തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടിയെ സർജറിക്ക് വിധേയമാക്കിയെങ്കിലും കുട്ടിയുടെ കാലിൽ നിന്നും സൂചി പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. തുടർന്ന് മുറി കെട്ടി നൽകി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചതായി പറയുന്നു . പിന്നീട് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സൂചി പുറത്തെടുക്കാൻ മുറിവിന്റെ കെട്ട് അഴിച്ചപ്പോഴാണ് കുട്ടിയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവ് കണ്ടതെന്ന് പിതാവ് ശങ്കരൻകുട്ടി പറഞ്ഞു.

അതേ സമയം കുട്ടിയുടെ ദേഹത്ത് കുടുങ്ങിയ സൂചി പുറത്തെടുക്കാൻ ഗവ. ആശുപത്രിയിൽ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ തന്നെ രക്ഷിതാക്കളെ അറിയിച്ചെന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചെന്നും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP