Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയ ആപ്പുകൊണ്ട് ശരിക്കും 'ആപ്പിലായത്' ബീവറേജസ് കോർപ്പറേഷൻ; ബാർ മുതലാളിമാർക്ക് ബെവ് ക്യൂ കൊണ്ടു കൂടുതൽ ലാഭമുണ്ടായപ്പോൾ നഷ്ടം മുഴുവൻ ബെവ്‌കോയ്ക്ക്; നിലനിൽപ്പ് തകർക്കുന്ന നിലപാടിനെതിരെ ജീവനക്കാരും സർക്കാറിന് എതിരായതോടെ ബാറുകളിൽ മദ്യം വിളമ്പിയാൽ ബെവ് ക്യു ആപ് പിൻവലിക്കാൻ തീരുമാനം; ബെവ് ക്യൂവിനെതിരെ സർക്കാരിന് കത്ത് നൽകി കൺസ്യൂമർഫെഡും; ആപ്പില്ലാതെ 6 കോടിയുടെ മദ്യം പ്രതിദിനം വിറ്റിടത്ത് ആപ്പു വന്നതോടെ ഇടിഞ്ഞ് 2.5 കോടിയായി

ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയ ആപ്പുകൊണ്ട് ശരിക്കും 'ആപ്പിലായത്' ബീവറേജസ് കോർപ്പറേഷൻ; ബാർ മുതലാളിമാർക്ക് ബെവ് ക്യൂ കൊണ്ടു കൂടുതൽ ലാഭമുണ്ടായപ്പോൾ നഷ്ടം മുഴുവൻ ബെവ്‌കോയ്ക്ക്; നിലനിൽപ്പ് തകർക്കുന്ന നിലപാടിനെതിരെ ജീവനക്കാരും സർക്കാറിന് എതിരായതോടെ ബാറുകളിൽ മദ്യം വിളമ്പിയാൽ ബെവ് ക്യു ആപ് പിൻവലിക്കാൻ തീരുമാനം; ബെവ് ക്യൂവിനെതിരെ സർക്കാരിന് കത്ത് നൽകി കൺസ്യൂമർഫെഡും; ആപ്പില്ലാതെ 6 കോടിയുടെ മദ്യം പ്രതിദിനം വിറ്റിടത്ത് ആപ്പു വന്നതോടെ ഇടിഞ്ഞ് 2.5 കോടിയായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാല് പൊലീസുകാരെ വെച്ചു ചെയ്യേണ്ട പണിക്ക് ലക്ഷങ്ങൾ മുടക്കി ആപ്പിലായ എക്‌സൈസ് വകുപ്പ് ബെവ്ക്യൂ ആപ്പിനെ ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. ബാറുകളിൽ മദ്യം വിളമ്പാൻ കേന്ദ്രസർക്കാർ അനുമതി നൽകിയാൽ മദ്യവിൽപ്പനക്കുള്ള വെർച്യൂൽ ക്യൂ ആപ്പായ ബെവ് ക്യു ഒഴിവാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോർപ്പറേഷന് മൊബൈൽ ആപ്പ് നഷ്ടമുണ്ടാക്കുന്നുവെന്നതാണു കാരണം. ചൊവ്വാഴ്ച മുതൽ റസ്റ്റോറന്റുകൾ തുറക്കുന്നുണ്ടെങ്കിലും ബാറുകളിലെ മദ്യക്കച്ചവടത്തിന് കേന്ദ്രം അനുമതി നൽകിയിട്ടില്ല. ബാറുകളിലെ കച്ചവടം തടസ്സപ്പെട്ടതുകൊണ്ടാണ് മദ്യം പാഴ്സലായി വിൽക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്. തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. എന്നാൽ, ഫലത്തിൽ ഇതുകൊണ്ടു പണി കിട്ടിയത് ബീവറേജസ് കോർപ്പറേനപായിരുന്നു.

ബിവറേജസിന് കച്ചവടം കുറഞ്ഞതിനെത്തുടർന്ന് മൊബൈൽ ആപ്പ് ഉടൻ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. ആപ്പ് പിൻവലിച്ചാലും ബാറുകളിലെ പാഴ്സൽ വിൽപ്പന നിർത്താവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഔട്ട്ലെറ്റുകളിൽ മാത്രമായി വിൽപ്പന അനുവദിച്ചാൽ മദ്യശാലകൾക്കുമുന്നിൽ തിരക്കുണ്ടാകും. പൊതുമേഖലാ ഔട്ട്ലെറ്റുകൾക്ക് പഴയപടി കുപ്പിയോടെ മദ്യംവിൽക്കാനുള്ള കുത്തക അവകാശം നൽകിയാൽ മാത്രമേ ബെവ്കോയ്ക്ക് നേട്ടമുണ്ടാകൂ. മദ്യത്തിന്റെ കുത്തക കച്ചവട അവകാശമുള്ള ബിവറേജസ് കോർപ്പറേഷന്റെ പ്രധാന വരുമാനം റീട്ടെയിൽ, വെയർഹൗസ് മാർജിനുകളാണ്. ചെറുകിട വിൽപ്പനയിൽ 20 ശതമാനവും മൊത്തവിൽപ്പനയിൽ എട്ടുശതമാനവുമാണു ലാഭം. 267 ഔട്ട്ലെറ്റുകളിലെ ചില്ലറവിൽപ്പനയാണ് പ്രധാന വരുമാനം.

വെയർഹൗസുകളിൽനിന്ന് വരുമാനം കുറവാണ്. ഇവിടെനിന്നാണ് ബാറുകൾക്കും മദ്യം നൽകുന്നത്. ബാറുകളിൽ കച്ചവടം കൂടുമ്പോൾ എട്ടുശതമാനം മാത്രമായിരിക്കും കോർപ്പറേഷന് കിട്ടുക. ഇതിനുപകരം സ്വന്തം ഔട്ട്ലെറ്റുകളിലൂടെ വിൽക്കുമ്പോൾ ഇരട്ടിയാണു ലാഭം. ബാറുകൾക്ക് ആനുപാതികമായി ബിവറേജസ് ഔട്ട്ലെറ്റുകളില്ല. ഒരു ഔട്ട് ലെറ്റിനു പരിസരത്ത് നാലുമുതൽ പത്തുവരെ ബാർ ഹോട്ടലുകളുണ്ട്. ഔട്ട് ലെറ്റിൽ ലഭിക്കേണ്ട കച്ചവടം ഇവയിലേക്ക് വീതിച്ചതോടെയാണ് കോർപ്പറേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞത്.

എട്ടുലക്ഷം രൂപ ദിവസവിൽപ്പനയില്ലാത്ത ഔട്ട്ലെറ്റുകൾ നഷ്ടമാണെന്നാണ് കോർപ്പറേഷന്റെ നിഗമനം. ഇത്തരത്തിൽ 64 എണ്ണമുണ്ടെന്ന് കോർപ്പറേഷൻ സർക്കാരിന് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. 15 ലക്ഷം വരെ ദിവസവരുമാനമുണ്ടായിരുന്ന ഔട്ട് ലെറ്റുകളിലെ വിറ്റുവരവ് ഇപ്പോൾ മൂന്നുലക്ഷമാണ്. ലോക്ഡൗണിനുശേഷം കച്ചവടം പുനരാരംഭിച്ചെങ്കിലും മിക്കയിടത്തും പുതിയ സ്റ്റോക്ക് എടുത്തിട്ടില്ല. കച്ചവടം കുറവായതാണു കാരണം.

അതേസമയം ബവ് ക്യൂവിലെ ടോക്കൺ ബാറുകളിലേക്ക് പോയതോടെ കൺസ്യൂമർഫെഡ് മദ്യശാലകൾക്കും കനത്ത തിരിച്ചായിരുന്നു. ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്നു കാട്ടി കൺസ്യൂമർ ഫെഡും സർക്കാരിനു കത്ത് നൽകി. മദ്യക്കടകളിൽ നിന്നുള്ള വരുമാനത്തിലാണ് ത്രിവേണിയടക്കമുള്ള കൺസ്യൂമർ ഫെഡ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

മദ്യത്തിനു ടോക്കണിനായുള്ള ബവ് ക്യൂ ആ പ് വരുന്നതിനു മുൻപ് കൺസ്യൂമർ ഫെഡിന്റെ പ്രതിദിന വിൽപ്പന ശരാശരി 6 കോടിരൂപയായിരുന്നു.എന്നാൽ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു. ആപ് വന്നതോടെ ഔട്ട് ലെറ്റിലേക്കുള്ള കൂപ്പൺ വരവ് ഗണ്യമായി കുറഞ്ഞു ഒപ്പം മദ്യവിൽപനയും. ബിയർ വിൽപ്പന 1 ലക്ഷത്തിൽനിന്ന് 30,000 ആയി. ഇതോടെയാണ് ആപ്പുമായി മുന്നോട്ടുപോകാനാകില്ലെന്നു കാട്ടി കൺസ്യൂമർഫെഡ് സർക്കാരിനു കത്തു നൽകിയത്. ആപ്പ് ഇങ്ങനെ തുടർന്നാൽ മദ്യശാലകൾ പൂട്ടേണ്ടിവരുമെന്ന് ബവ്‌കോയും അധികൃതരെ അറിയിച്ചിരുന്നു.

കൺസ്യൂമർഫെഡിന്റെ മിക്ക ഷോപ്പുകൾക്കും പ്രതിദിനം 400 ടോക്കണുകൾ ലഭിക്കുന്നില്ല. ഇടുക്കിയിലെ ഷോപ്പുകളിൽ ടോക്കൺ ലഭിക്കുന്നത് തീരെ കുറഞ്ഞു. 36 മദ്യഷോപ്പുകളും 3 ബിയർ പാർലറുമാണ് കൺസ്യൂമർഫെഡിനുള്ളത്. മദ്യവ്യാപാരത്തിൽനിന്നുള്ള പണം ഉപയോഗിച്ചാണ് കൺസ്യൂമർഫെഡിന്റെ ത്രിവേണി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP