Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മകൻ സംവിധാനം ചെയ്ത ഗാനത്തെക്കുറിച്ച് ഫേസ്‌ബുക്ക് ലൈവിൽ നടി മാലാ പാർവ്വതി; കോവിഡിൽ സാമൂഹിക അകലം പാലിക്കണമെന്ന ആശയവുമായി എത്തിയ ഗാനം റിലീസ് ചെയ്ത് മമമ്മൂട്ടി

മകൻ സംവിധാനം ചെയ്ത ഗാനത്തെക്കുറിച്ച് ഫേസ്‌ബുക്ക് ലൈവിൽ നടി മാലാ പാർവ്വതി; കോവിഡിൽ സാമൂഹിക അകലം പാലിക്കണമെന്ന ആശയവുമായി എത്തിയ ഗാനം റിലീസ് ചെയ്ത് മമമ്മൂട്ടി

സ്വന്തം ലേഖകൻ

മകൻ സംവിധാനം ചെയ്ത ഗാനത്തെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിൽ വാചാലയായി നടി മാലാ പാർവതി. മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ എസ് എഡിറ്റിംഗും സംവിധാനവും നിർവഹിച്ച ഗാനം കോവിഡിന്റെ പശ്ചാത്തലത്തിലുള്ളതാണ്. 'ഒന്നായിടും ലോകം' എന്ന ഗാനം മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ഫേസ്‌ബുക്ക് ലൈവിലൂടെ മകൻ അനന്തകൃഷ്ണനെയും പാട്ട് ആലപിച്ച ഗോകുൽ ഹർഷനെയും നടി ആരാധകർക്ക് പരിചയപ്പെടുത്തി. മമ്മൂട്ടിയോടു പ്രത്യേക നന്ദിയും അറിയിച്ചു.

കോവിഡ് എന്ന മഹാമാരിയെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയമാണ് ഗാനത്തിലൂടെ പറയുന്നത്. ഗോകുൽ ഹർഷൻ ആണ് സംഗീതവും ആലാപനവും. മാലാ പാർവതിയുടേതാണ് വരികൾ. ഛായാഗ്രഹണം ശ്രീകുമാർ. തെക്കൻ ക്രോണിക്കിൾസ് എന്ന ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ഗോകുൽ ഹർഷന്റെ നേതൃത്വത്തിലുള്ള തെക്കൻ ക്രോണിക്കിൾസ് എന്ന ബാന്റാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP