Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്രയെ കടിപ്പിക്കാൻ അവസരം നോക്കി അണലിയുമായി ഇരുന്ന സൂരജിന് ആദ്യശ്രമം പാളി; ചാക്കിൽ കൊണ്ടുവന്ന അണലിയെ വീടിന്റെ മുകൾനിലയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചെങ്കിലും പാമ്പ് ചാക്കിന് പുറത്തിറങ്ങി സ്റ്റെയർകേസിലേക്ക് ഇഴഞ്ഞെത്തി; മുകളിലെത്തിയ ഉത്ര പാമ്പിനെ കണ്ട് നിലവിളിച്ചതോടെ ചാക്കിലാക്കി വീടിന്റെ പുറകുവശത്തേക്ക് എറിഞ്ഞു; രണ്ടാം ശ്രമത്തിൽ അണലിയെ കൊണ്ടു കടിപ്പിച്ചപ്പോൾ ഡോക്ടറും സംശയം പ്രകടിപ്പിച്ചു; കേരളത്തെ ഞെട്ടിച്ച കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്

ഉത്രയെ കടിപ്പിക്കാൻ അവസരം നോക്കി അണലിയുമായി ഇരുന്ന സൂരജിന് ആദ്യശ്രമം പാളി; ചാക്കിൽ കൊണ്ടുവന്ന അണലിയെ വീടിന്റെ മുകൾനിലയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചെങ്കിലും പാമ്പ് ചാക്കിന് പുറത്തിറങ്ങി സ്റ്റെയർകേസിലേക്ക് ഇഴഞ്ഞെത്തി; മുകളിലെത്തിയ ഉത്ര പാമ്പിനെ കണ്ട് നിലവിളിച്ചതോടെ ചാക്കിലാക്കി വീടിന്റെ പുറകുവശത്തേക്ക് എറിഞ്ഞു; രണ്ടാം ശ്രമത്തിൽ അണലിയെ കൊണ്ടു കടിപ്പിച്ചപ്പോൾ ഡോക്ടറും സംശയം പ്രകടിപ്പിച്ചു; കേരളത്തെ ഞെട്ടിച്ച കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ അന്വേഷണ സംഘത്തെയും വിപുലീകരിച്ചു. മുൻപ് ഡിവൈഎസ്‌പി എ.അശോകനും 3 ഉദ്യോഗസ്ഥരും ചേർന്നാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനൊപ്പമാണ് അഡീ.എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ അടക്കം 2 ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയത്. അഡീഷനൽ എസ്‌പിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇനി അന്വേഷണ സംഘത്തെ നയിക്കുക. രണ്ടാം ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണു ശ്രമം. പാമ്പ് എങ്ങനെ മുറിക്കുള്ളിൽ കയറും, കടിച്ചത് എങ്ങനെ തുടങ്ങിയവ ശാസ്ത്രീയ തെളിവുകൾ സഹിതം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

അതേസമയം, സൂരജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരുന്ന സൂരജിൽനിന്നും ഒട്ടേറെ തെളിവുകൾ പൊലീസിനു ലഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ സൂരജിന്റെ പിതാവ് സുരേന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് കുടുംബാംഗങ്ങളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

അതിനിടെ സൂരജ് അണലിയെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ നടത്തിയ ആദ്യശ്രമം പരാജയപ്പട്ടെതായാണ് പൊലീസ് പറയുന്നത്. ഉത്രയെ മാർച്ച് രണ്ടിനുമുമ്പുതന്നെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ശ്രമം നടത്തിയിരുന്നതായി സൂരജ് പൊലീസിനോട് പറഞ്ഞു. ഫെബ്രുവരി 29-നായിരുന്നു ആദ്യശ്രമം. രാത്രിയിൽ, ചാക്കിൽ കൊണ്ടുവന്ന അണലിയെ സൂരജ് വീടിന്റെ മുകൾനിലയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു. എന്നാൽ, പാമ്പ് ചാക്കിന് പുറത്തിറങ്ങി സ്റ്റെയർകേസിലേക്ക് ഇഴഞ്ഞെത്തി. ഈ സമയം മുകൾനിലയിലേക്കുപോയ ഉത്ര പാമ്പിനെ കണ്ട് നിലവിളിച്ചു. അവിടെയെത്തിയ സൂരജ് പാമ്പിനെ ചാക്കിലാക്കി വീടിന് പുറകുവശത്തേക്ക് എറിഞ്ഞു. കുറച്ചുകഴിഞ്ഞ് സൂരജ് പുറത്തിറങ്ങി പാമ്പിനെയെടുത്ത് ഷെഡ്ഡിൽ ഒളിപ്പിച്ചു. തുടർന്നാണ് മാർച്ച് രണ്ടിന് ഉത്രയുടെ കാലിൽ കടിപ്പിച്ചത്.

അണലികടിച്ച് ചികിത്സയ്ക്കായി ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ സംഭവത്തിൽ സംശയം പറഞ്ഞു. ഉത്രയുടെ കാൽമുട്ടിനുതാഴെ മസിൽ ഭാഗത്താണ് പാമ്പ് കടിച്ചത്. ഉത്രയ്ക്ക് പാമ്പുകടിയേറ്റത് വീടിന് പുറത്തുവച്ചാണെന്നാണ് സൂരജും വീട്ടുകാരും ഡോക്ടറോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് അണലി കടിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അന്ന് ഉത്രയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. അണലിവർഗത്തിലുള്ള പാമ്പുകൾ ഇത്രയും ഉയരത്തിൽ കടിക്കാൻ സാധ്യത കുറവാണെന്നതായിരുന്നു കാരണം.

ആദ്യമായി പാമ്പുപിടിത്തക്കാരൻ സുരേഷിനെ സൂരജ് വിളിക്കുന്നത് ഫെബ്രുവരി 12-നാണ്. ഫെബ്രുവരി 18-ന് ചാത്തന്നൂരിൽ ഇരുവരും കണ്ടുമുട്ടി. എലിയെ പിടിക്കാൻ ഒരു പാമ്പിനെ വിലയ്ക്കു തരണമെന്ന് സൂരജ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഫെബ്രുവരി 26-ന് ഏനാത്ത് സുരേഷ് സൂരജിന് പാമ്പിനെ കൈമാറി. അതിനിടെ ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണ വിധേയനായ അഞ്ചൽ സിഐക്കെതിരെ പൊലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ സി.എൽ. സുധീർ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. രണ്ടാം തവണയാണ് ഉത്രയക്ക് പാമ്പ് കടിേയൽക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അസ്വഭാവിക മരണത്തിനു കേസെടുത്തതല്ലാതെ സിഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. മരണശേഷം ഒരാഴ്ചയ്ക്കകം ഉത്രയുടെ കുടുംബം രണ്ടാം തവണയും സുധീറിനെ നേരിൽ കണ്ട് പരാതി നൽകി. സിഐ അതും അവഗണിച്ചു. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാർ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിനു നൽകിയ പരാതിയാണ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. വനിതാ കമ്മിഷനോടും കുടുംബം ഈക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണങ്ങൾ എല്ലാം ശരിവയ്ക്കുന്നതാണ് റൂറൽ എസ്‌പി ഡിജിപിക്ക് നൽകിയ റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP