Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മഹാമാരിയിൽ രാജ്യം പൊറുതി മുട്ടുമ്പോഴും എണ്ണക്കമ്പനികളെ പാലൂട്ടി കൊഴിപ്പിച്ചു മോദി സർക്കാർ; തുടർച്ചയായി രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില 50 പൈസ വീതം വർദ്ധിപ്പിച്ചത് കമ്പനികൾക്ക് കൊള്ളലാഭം ഒരുക്കാൻ; എണ്ണവിലയിൽ 82 ദിവസം മാറ്റം വരുത്താതിരുന്നതിനു ശേഷം പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത് ഉപഭോക്താക്കളുടെ നെഞ്ചിൽ കുത്തി; അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുമ്പോഴും പെട്രോൾ വില മേലോട്ടു കുതിക്കുന്ന രാജ്യമായി ഇന്ത്യ തുടരുന്നു

കോവിഡ് മഹാമാരിയിൽ രാജ്യം പൊറുതി മുട്ടുമ്പോഴും എണ്ണക്കമ്പനികളെ പാലൂട്ടി കൊഴിപ്പിച്ചു മോദി സർക്കാർ; തുടർച്ചയായി രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില 50 പൈസ വീതം വർദ്ധിപ്പിച്ചത് കമ്പനികൾക്ക് കൊള്ളലാഭം ഒരുക്കാൻ; എണ്ണവിലയിൽ 82 ദിവസം മാറ്റം വരുത്താതിരുന്നതിനു ശേഷം പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത് ഉപഭോക്താക്കളുടെ നെഞ്ചിൽ കുത്തി; അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുമ്പോഴും പെട്രോൾ വില മേലോട്ടു കുതിക്കുന്ന രാജ്യമായി ഇന്ത്യ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തുടർച്ചയായി രണ്ട് ദിവസങ്ങളിൽ പെട്രോൾ വില വർദ്ധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കുന്നതു തുടർന്നു മോദി സർക്കാർ. ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്‌ച്ച നിരക്കിൽ എത്തിയപ്പോഴും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് നൽകാതെ എണ്ണക്കമ്പനികളെ സഹായിച്ച സർക്കാർ ഇപ്പോൾ പ്രതിദിന വിലവർദ്ധനവെന്ന പേരിൽ ജനങ്ങളെ പിഴിയാൻ വീണ്ടും അവസരം ഒരുക്കിയിരിക്കയാണ്. എണ്ണവിലയിൽ 82 ദിവസം മാറ്റംവരുത്താതിരുന്നതിനുശേഷം ഞായറാഴ്ചയാണ് പ്രതിദിനവില പരിഷ്‌കരണം നടപ്പാക്കിയത്. പിന്നാലെ രണ്ടുദിവസംകൊണ്ട് 1.20 രൂപ കൂട്ടുകയും ചെയ്തു. ജനങ്ങളുടുള്ള നഗ്നമായ വഞ്ചനയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

കോവിഡ് മഹാമാരിയിൽ രാജ്യം മുന്നോട്ു പോകുമ്പോഴാണ് തുടർച്ചയായി രണ്ടാംദിവസവും പെട്രോൾ, ഡീസൽ വില ലിറ്ററിന് 60 പൈസ വീതം എണ്ണക്കമ്പനികൾ വർധിപ്പിച്ചത്ത ഇതോടെ പെട്രോളിന് ഡൽഹിയിൽ 72.46 രൂപയും ഡീസലിന് 70.59 രൂപയുമായി. നിലവിൽ ഒരു ലിറ്റർ പെട്രോൾ വിലയിൽ 32.98 രൂപയും ഡീസൽ വിലയിൽ 31.83 രൂപയും എക്സൈസ് തീരുവയാണ്. 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോൾ ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് തീരുവ.

മാർച്ച് 14-ന് കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ മൂന്നുരൂപ വീതം വർധിപ്പിച്ചതിനെത്തുടർന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിദിന വില പരിഷ്‌കരണം നിർത്തിവെച്ചത്. അന്നത്തെ തീരുവ വർധന ഉപയോക്താക്കളിലേക്ക് എണ്ണക്കമ്പനികൾ കൈമാറിയിരുന്നില്ല. മറിച്ച് അന്താരാഷ്ട്ര വിപണിയിലെ വിലത്തകർച്ചയിൽനിന്നുള്ള നേട്ടത്തിലേക്ക് തട്ടിക്കിഴിച്ചു.

പിന്നീടും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞുവന്ന് ഏപ്രിലിൽ ഏറ്റവും താഴ്ന്നനിലയിലായി. ഇതോടെ എണ്ണക്കമ്പനികൾക്ക് വലിയ നേട്ടമുണ്ടായെങ്കിലും അത് ഉപയോക്താക്കൾക്ക് കൈമാറിയില്ല. പകരം, മെയ്‌ ആറിന് കേന്ദ്ര സർക്കാർ പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപവും വീതം വീണ്ടും എക്സൈസ് തീരുവ വർധിപ്പിച്ചപ്പോൾ അതിലേക്ക് തട്ടിക്കിഴിച്ചു. കൂടുതൽ ശുദ്ധമായ ബി.എസ്-6 ഇന്ധനത്തിന് ലിറ്ററിന് ഒരുരൂപ അധികമുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിൽ വിലകുറഞ്ഞതിനാൽ അത് ഈടാക്കിയില്ല.

ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എണ്ണ ഉപയോഗം വര്ദ്ധിച്ച സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുന്നതോടെ പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ ഉൽപ്പന്നങ്ങളുടെ വില പരിഷ്‌കരണം നടത്തുന്നതിനെ തുടർന്നാണിത്. എപ്രിൽ മാസത്തേക്കാൾ അൻപത് ശതമാനത്തിലധികം വില വർദ്ധനയാണ് അസംസ്‌കൃത എണ്ണ വിപണിയിൽ സംഭവിച്ചിട്ടുള്ളത്. ഇപ്പോൾ വിപണിയിൽ വ്യാപാരം നടക്കുന്നത് ബാരലിന് 30 ഡോളർ നിലവാരത്തിലാണ്.

ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പൊതുമേഖല എണ്ണ വിപണന കമ്പനികളുും ചില്ലറ വിൽപ്പനക്കാരും തമ്മിലുള്ള യോഗം രണ്ടാഴ്‌ച്ച മുമ്പ് നടന്നിരുന്നു. രാജ്യത്ത് ലോക്ക് ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്ന ജൂൺ മാസത്തോടെ വില വർദ്ധിപ്പിക്കാനാണ് തീരുമാനം. ഈ തീരുമാനം അനുസരിച്ചാണ് ഇപ്പോൾ വീണ്ടും വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്.

അതേസമയം, രാജ്യത്ത് മെയ്‌ ആദ്യവാരത്തോടെ ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു സർക്കാർ ഈ നീക്കം നടത്തിയത്. പെട്രോൾ ലിറ്ററിന് 13 രൂപയാണ് ഉയർത്തിയത്. അതേസമയം ഡീസൽ ലിറ്ററിന് 10 രൂപയും വർധിപ്പിച്ചു. എന്നാൽ എക്‌സൈസ് തീരുവ ഉയർത്തിയത് വിപണിയിൽ എണ്ണ വില ഉയരാൻ കാരണമാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഈ പണം ഖജനാവിലേക്ക് കരുതിയ സർക്കാർ ഇപ്പോൾ എണ്ണ കമ്പനികൾക്ക് വേണ്ടിയാണ് വിലവർദ്ധനവിന് പച്ചക്കൊടി കാട്ടുന്നത്.

കോവിഡ് കാലത്ത് രണ്ട് തവണയാണ് ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കേന്ദ്രം വർധിപ്പിച്ചത്. മാർച്ച് 14ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം മൂന്ന് രൂപ വീതം ഉയർത്തിയിരുന്നു. 39000 കോടി രൂപയുടെ അധികവരുമാനം കണ്ടെത്തുന്നതിന് വേണ്ടി ആയിരുന്നു ഇത്. ഇന്ധന തീരുവ ഉയർത്താൻ കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം പെട്രോൾ ലിറ്ററിന് മേൽ ചുമത്താവുന്ന പരമാവധി അധിക എക്‌സൈസ് തീരുവ 18 രൂപയായി ഉയർത്തി. ഡീസലിന് ഇത് 12 രൂപയുമാക്കി ഉയർത്തി. ഇതിലൂടെ പ്രതിവർഷം ലക്ഷം കോടിയിൽപ്പരം രൂപ കേന്ദ്രത്തിന് അധിക വരുമാനം നേടാൻ സാധിക്കും എന്നാണ് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP