Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ആശുപത്രിയിൽ കയറി ഗുണ്ടാസംഘം യുവാവിനെ മറ്റ് രോഗികൾക്ക് മുന്നിലിട്ട് വെട്ടിക്കൊന്നു; കൊലനടത്തിയത് ഹാൾ അകത്ത് നിന്ന് പൂട്ടി രോഗികളെയെല്ലാം വടിവാൾ കാണിച്ചു അകറ്റി നിർത്തിയതിന് ശേഷം: കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക

സർക്കാർ ആശുപത്രിയിൽ കയറി ഗുണ്ടാസംഘം യുവാവിനെ മറ്റ് രോഗികൾക്ക് മുന്നിലിട്ട് വെട്ടിക്കൊന്നു; കൊലനടത്തിയത് ഹാൾ അകത്ത് നിന്ന് പൂട്ടി രോഗികളെയെല്ലാം വടിവാൾ കാണിച്ചു അകറ്റി നിർത്തിയതിന് ശേഷം: കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക

സ്വന്തം ലേഖകൻ

മധുര: സർക്കാർ ആശുപത്രിയിൽ കയറി ഗുണ്ടാസംഘം യുവാവിനെ മറ്റു രോഗികൾക്ക് മുന്നിലിട്ട് വെട്ടിക്കൊന്നു. മധുര രാജാജി ആശുപത്രിയിലെ ജനറൽ വാർഡിൽ മറ്റു രോഗികൾക്കു നടുവിൽ തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് കൊലപാതകമുണ്ടായത്. ആയുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം ഹാൾ അകത്ത് നിന്ന് പൂട്ടി രോഗികളെയെല്ലാം വടിവാൾ കാണിച്ചു അകറ്റി നിർത്തിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്.

നഗരമധ്യത്തിൽ 24 മണിക്കൂറും പൊലീസ് സുരക്ഷയുള്ള ആശുപത്രിയിലാണ് വടിവാളുകളുമായി ഗുണ്ടാസംഘം ഇരച്ചുകയറി രോഗികൾക്കു മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നത്. അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. രാവിലെ ആറു മണിയോടെയാണ് സംഘം ഔട്ട് പോസ്റ്റിലെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് അകത്ത് കയറിയത്. ജനറൽ വാർഡിലെത്തിയ സംഘം ഹാൾ അകത്ത് നിന്ന് പൂട്ടി. രോഗികളെയെല്ലാം വടിവാൾ കാണിച്ചു അകറ്റി നിർത്തിയതിനു ശേഷം യുവാവിനെ വെട്ടി വീഴ്‌ത്തുകയായിരുന്നു.

വെട്ടേറ്റു നിലത്തു വീണയാൾ മരിച്ചു എന്നുറപ്പാക്കിയശേഷം സംഘം പലവഴിക്കു രക്ഷപെട്ടു. മിനിറ്റുകൾക്കകം വൻ പൊലീസ് സംഘം കുതിച്ചെത്തിയെങ്കിലും അക്രമികളെ പിടികൂടാൻ കഴിഞ്ഞില്ല. മുരുകനെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളും അറിയപ്പെടുന്ന ഒരു ഗുണ്ടയും കൊലക്കേസ് പ്രതിയുമാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് മധുര പൊലീസിന്റെ വിശദീകരണം.

കൊല്ലപ്പെട്ട മുരുകൻ നഗരത്തിലെ തന്നെ രാജശേഖർ എന്നയാളെ കൊലപെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന മുരുകൻ മാസങ്ങൾക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മൂത്രക്കല്ലിനു ചികിൽസ തേടി മുരുകൻ ആശുപത്രിയിൽ അഡ്‌മിറ്റായത് അറിഞ്ഞ എതിരാളികൾ കൊല ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് സൂചന. നേരത്തെ കേസിലെ ഒന്നാം പ്രതിയുടെ വീടും ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മധുര നഗരത്തിൽ അക്രമികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP