Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താങ്കൾ മനസിൽ വിചാരിക്കുംമുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക;ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിയല്ല; കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് മറക്കരുത്; ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനു കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? പിണറായിക്കെതിരെ ആഞ്ഞടിച്ച് വി. മുരളീധരൻ

താങ്കൾ മനസിൽ വിചാരിക്കുംമുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക;ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിയല്ല; കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് മറക്കരുത്; ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനു കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? പിണറായിക്കെതിരെ ആഞ്ഞടിച്ച് വി. മുരളീധരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിപിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ദേവസ്വം ബോർഡിനു കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചതിനെതിരെയാണ് മുരളീധരൻ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനവുമായി എത്തിയത്. ക്ഷേത്രങ്ങൾ തുറന്നുകൊടുത്ത് കോവിഡ് വീഴ്ചയിൽ നിന്നും തടിതപ്പാനുള്ള ശ്രമമാണോ എന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കിൽ ക്വാറന്റീൻ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

'കേരളത്തിലെ ഇടതു സർക്കാർ വിശ്വാസികൾക്കെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കൾ മനസിൽ വിചാരിക്കുംമുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അന്തസ്സും മാന്യതയും താങ്കൾ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കൾ സ്വയം തിരിച്ചറിയണം.' അദ്ദേഹം കുറിച്ചു.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ശ്രീ പിണറായി വിജയൻ, ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനു കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണ സമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുള്ള താങ്കളുടെ നിലപാട് ദുരുദ്ദേശ്യപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.

കോവിഡ് രോഗം നാൾക്കുനാൾ കേരളത്തിൽ കൂടുകയാണ്. സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാൻ പോലും താങ്കളുടെ സർക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവിൽ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ പുറത്തുവന്നു. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.

രാജ്യമാകമാനമുള്ള പൊതു മാനദണ്ഡമാണ് കേന്ദ്ര സർക്കാരിറക്കുന്നത്. ഇക്കാര്യത്തിൽ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാരാണ്. താങ്കളുടെ ഭരണകൂടത്തിന്റെ ചുമതലയാണത്. കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കിൽ ക്വാറന്റീൻ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ല? 14 ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ വേണമെന്ന മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ വെള്ളം ചേർത്തത് ആരും തിരിച്ചറിയില്ല എന്ന് കരുതരുത്.

കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനഃപൂർവം വ്രണപ്പെടുത്താനുള്ള നീക്കമാണ് സംസ്ഥാന സർക്കാരിന്റേത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങൾ തുറക്കേണ്ടന്ന് ദേവസ്വം ബോർഡിന്റെ പരിധിയിൽ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികൾ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കൾ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വച്ചല്ല, ഇവിടെവീഴുന്ന കാണിക്കയിൽ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടൊന്നേ പറയാനുള്ളൂ... ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം കേരളത്തിലെ ഇടതുസർക്കാർ ഉടൻ പിൻവലിക്കണം.

കേരളത്തിലെ ഇടതുസർക്കാർ വിശ്വാസികൾക്കെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കൾ മനസിൽ വിചാരിക്കുംമുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കൾ ഇനിയെങ്കിലും തിരിച്ചറിയണം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അന്തസ്സും മാന്യതയും താങ്കൾ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കൾ സ്വയം തിരിച്ചറിയണം ! 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP